‘രാഷ്ട്രീയം എന്നത് വ്യക്തികൾ തമ്മിലുള്ള ഗുസ്തി മത്സരമല്ല; പി വി അൻവറിന്റെ വാക്കുകൾ ജനങ്ങൾ വിലയിരുത്തും’; മുഹമ്മദ് റിയാസ്

‘രാഷ്ട്രീയം എന്നത് വ്യക്തികൾ തമ്മിലുള്ള ഗുസ്തി മത്സരമല്ല; പി വി അൻവറിന്റെ വാക്കുകൾ ജനങ്ങൾ വിലയിരുത്തും’; മുഹമ്മദ് റിയാസ്
May 2, 2026 02:13 PM | By Remya Raveendran

കോഴിക്കോട് :   രാഷ്ട്രീയമെന്നത് ആശയങ്ങൾ തമ്മിലുള്ള പോരാട്ടമാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. പി വി അൻവറിന്റെ വാക്കുകൾ ജനങ്ങൾ വിലയിരുത്തും. വൈകാരികതയ്ക്കപ്പുറം ഉയർത്തിപ്പിടിക്കേണ്ടത് ഉയർന്ന രാഷ്ട്രീയ ബോധമെന്നും മുഹമ്മദ് റിയാസ്. ആക്ഷേപം കേൾക്കുമ്പോൾ മനുഷ്യൻ എന്ന നിലയിൽ വേദന തോന്നുക സ്വാഭാവികമാണെന്ന് അദേഹം പറഞ്ഞു. കഴിഞ്ഞതവണ നേടിയതിനേക്കാൾ വോട്ട് ഇത്തവണ തനിക്ക് ലഭിക്കുമെന്ന് റിയാസ് വ്യക്തമാക്കി.

എൽഡിഎഫ് സ്ഥാനാർഥി അപരന്മാരെ നിർത്തി ജനാധിപത്യത്തെ അട്ടിമറിക്കാൻ നോക്കിയെന്ന് പിവി അൻവർ ആരോപിച്ചിരുന്നു. . ബേപ്പൂരിൽ പരാജയപ്പെട്ടാൽ കോഴിക്കോട് കിഡ്‌സൺ കോർണർ മുതൽ റെയിൽവേ സ്റ്റേഷൻ വരെ മൊട്ടയടിച്ച്, കാതിൽ രണ്ട് കമ്മലുമിട്ട് നടക്കാൻ തയ്യാറാണെന്ന് അൻവർ പറഞ്ഞിരുന്നു. എന്നാൽ പിന്നീട് ഇത് മാറ്റി പറഞ്ഞിരുന്നു.

ബേപ്പൂരിൽ ഞാൻ തോറ്റാൽ മൊട്ടയടിച്ച് നടക്കുമെന്നല്ല പറഞ്ഞത്. ഞാൻ ജയിച്ചാൽ റിയാസ് മൊട്ടയടിച്ച് നടക്കും,റിയാസ് ജയിച്ചാൽ ഞാൻ മൊട്ടയടിച്ച് കമ്മലിട്ട് നടക്കുമെന്നാണ് പറഞ്ഞത്. എന്നാൽ വെല്ലുവിളി ഏറ്റെടുക്കാൻ റിയാസ് ഇതുവരെ തയ്യാറായിട്ടില്ലെന്നും അൻവർ പറഞ്ഞു. ബെറ്റ് വെക്കാനായി കോഴിക്കോട് പ്രസ് ക്ലബ്ബിലേക്ക് ക്ഷണിച്ചെങ്കിലും അദ്ദേഹം വന്നിട്ടില്ല. 82,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് ആത്മവിശ്വാസമുണ്ടെങ്കിൽ റിയാസ് എന്തുകൊണ്ട് ബെറ്റിന് തയ്യാറാകുന്നില്ലെന്നും അൻവർ ചോദിച്ചിരുന്നു.

Muhammadriyas

Next TV

Related Stories
താൻ വീണ്ടും മത്സരിക്കുന്നതിൽ പാർട്ടിക്കുള്ളിൽ എതിർപ്പുണ്ടായിരുന്നുവെന്ന് കെ പി മോഹനൻ എം എൽ എ

May 2, 2026 03:12 PM

താൻ വീണ്ടും മത്സരിക്കുന്നതിൽ പാർട്ടിക്കുള്ളിൽ എതിർപ്പുണ്ടായിരുന്നുവെന്ന് കെ പി മോഹനൻ എം എൽ എ

താൻ വീണ്ടും മത്സരിക്കുന്നതിൽ പാർട്ടിക്കുള്ളിൽ എതിർപ്പുണ്ടായിരുന്നുവെന്ന് കെ പി മോഹനൻ എം എൽ...

Read More >>
ഇരിട്ടി കിളിയന്തറയിൽ വൻ തീ പിടുത്തം

May 2, 2026 03:00 PM

ഇരിട്ടി കിളിയന്തറയിൽ വൻ തീ പിടുത്തം

ഇരിട്ടി കിളിയന്തറയിൽ വൻ തീ...

Read More >>
നാരങ്ങത്തട്ടിൽ ഉണങ്ങിയ തെങ്ങ് വൈദ്യുതി ലൈനിലേക്ക് ചരിഞ്ഞ് അപകട ഭീഷണി

May 2, 2026 02:53 PM

നാരങ്ങത്തട്ടിൽ ഉണങ്ങിയ തെങ്ങ് വൈദ്യുതി ലൈനിലേക്ക് ചരിഞ്ഞ് അപകട ഭീഷണി

നാരങ്ങത്തട്ടിൽ ഉണങ്ങിയ തെങ്ങ് വൈദ്യുതി ലൈനിലേക്ക് ചരിഞ്ഞ് അപകട...

Read More >>
വോട്ടെണ്ണലിന് മണിക്കൂറുകൾ ബാക്കി; മൂകാംബിക ക്ഷേത്ര ദർശനം നടത്തി വിഡി സതീശൻ

May 2, 2026 02:49 PM

വോട്ടെണ്ണലിന് മണിക്കൂറുകൾ ബാക്കി; മൂകാംബിക ക്ഷേത്ര ദർശനം നടത്തി വിഡി സതീശൻ

വോട്ടെണ്ണലിന് മണിക്കൂറുകൾ ബാക്കി; മൂകാംബിക ക്ഷേത്ര ദർശനം നടത്തി വിഡി...

Read More >>
പുനലൂരില്‍ ആറാം ക്ലാസുകാരനെ തലകീഴായി കെട്ടിതൂക്കാന്‍ ശ്രമിച്ചെന്ന് പരാതി; കൊടുംക്രൂരത 500 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ച്

May 2, 2026 02:36 PM

പുനലൂരില്‍ ആറാം ക്ലാസുകാരനെ തലകീഴായി കെട്ടിതൂക്കാന്‍ ശ്രമിച്ചെന്ന് പരാതി; കൊടുംക്രൂരത 500 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ച്

പുനലൂരില്‍ ആറാം ക്ലാസുകാരനെ തലകീഴായി കെട്ടിതൂക്കാന്‍ ശ്രമിച്ചെന്ന് പരാതി; കൊടുംക്രൂരത 500 രൂപ മോഷ്ടിച്ചെന്ന്...

Read More >>
വീണാ ജോർജിന് 8000വോട്ടിന്റെ ഭൂരിപക്ഷം, അബിൻ 10000 വോട്ടുകൾക്ക് ജയിക്കും; ആറന്മുളയിൽ വിജയ പ്രതീക്ഷയിൽ മുന്നണികൾ

May 2, 2026 02:04 PM

വീണാ ജോർജിന് 8000വോട്ടിന്റെ ഭൂരിപക്ഷം, അബിൻ 10000 വോട്ടുകൾക്ക് ജയിക്കും; ആറന്മുളയിൽ വിജയ പ്രതീക്ഷയിൽ മുന്നണികൾ

വീണാ ജോർജിന് 8000വോട്ടിന്റെ ഭൂരിപക്ഷം, അബിൻ 10000 വോട്ടുകൾക്ക് ജയിക്കും; ആറന്മുളയിൽ വിജയ പ്രതീക്ഷയിൽ...

Read More >>
Top Stories

News Roundup

Entertainment News