കണ്ണൂർ: അഭ്യസ്ത വിദ്യരായ യുവതീ യുവാക്കൾക്ക് തൊഴിൽ ലഭിക്കുന്നതിന് അവസരമൊരുക്കുക, വാണിജ്യ വ്യവസായ മേഖലയില തൊഴിൽ ദാതാക്കൾക്ക് അനുയോജ്യമായ കഴിവുംനൈപുണ്യവുള്ള തൊഴിലാളികളെ തിരഞ്ഞെടുക്കുക തുടങ്ങിയ ലക്ഷ്യങ്ങളുമായി മെയ് 16 ന് തൊഴിൽ മേള സംഘടിപ്പിക്കുന്നു. നോർത്ത് മലബാർചേമ്പർ ഓഫ് കോമേഴ്സും കണ്ണൂർ സർവ്വകലാശാല, സെൽഫ് ഫൈനാൻസിംഗ് കോളേജ് മാനേജ്മെൻറ് അസോസിയേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് 16 ന് ചേമ്പർ ഓഫ് കോമേർസ് ഹാളിൽ തൊഴിൽമേള സംഘടിപ്പിക്കുന്നതെന്ന് ചേമ്പർ ഓഫ് കോമേഴ്സ് പ്രസിഡണ്ട് സച്ചിൻ സൂര്യകാന്ത് മഖേച്ച പത്രസമ്മേളനത്തിൽ അറിയിച്ചു.
കാലത്ത് 9-30 ന് കണ്ണൂർ സർവ്വ കലാശാല വൈസ് ചാൻസിലർ പ്രൊഫ: ഡോ: കെ കെ സാജു മേള ഉൽഘാടനം ചെയ്യും. നൂറിൽപരം തൊഴിൽ ദാതാക്കളും ആയിരത്തിലധിക് തൊഴിൽ അന്വേഷകരും മേളയിൽ പങ്കെടുക്കാൻ ഇതിനകം പേര് റജിസ്റ്റർ ചെയ്തതായി അദ്ദേഹം പറഞ്ഞു. ഓണററി സിക്രട്ടറി സി അനിൽകുമാർ , സെൽഫ് ഫിനാൻസിംഗ് കോളേജ് മാനേജ്മെന്റ് അസോസിയേഷൻ പ്രസിഡണ്ട് എം പി എ റഹിം,വൈ: പ്രസിഡണ്ട് ഹനീഷ് കെ വാണിയങ്കണ്ടി,ട്രഷറർ കെ നാരായണൻ കുട്ടി എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Kannur





.jpeg)
.jpeg)





.jpeg)
.jpeg)


.jpeg)





















