മഞ്ഞക്കുറ്റികള്‍ സമയബന്ധമായി നീക്കും; ഭൂമി ഉടമസ്ഥർക്ക് വിട്ടുനൽകും : റവന്യു മന്ത്രി എപി അനിൽ കുമാർ

മഞ്ഞക്കുറ്റികള്‍ സമയബന്ധമായി നീക്കും; ഭൂമി ഉടമസ്ഥർക്ക് വിട്ടുനൽകും : റവന്യു മന്ത്രി എപി അനിൽ കുമാർ
May 21, 2026 11:16 AM | By sukanya

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതി റദ്ദാക്കിയതിന് പിന്നാലെ തുടർനടപടികളിലേക്ക് കടന്ന് സർക്കാർ. പദ്ധതിക്കായി സ്ഥാപിച്ച മഞ്ഞക്കുറ്റികള്‍ സമയബന്ധമായി മാറ്റി തുടങ്ങുമെന്ന് റവന്യൂമന്ത്രി എപി അനിൽകുമാർ പറഞ്ഞു. വിജ്ഞാപനം റദ്ദാക്കിയെന്ന് ഭൂഉടമകളെ അറിയിക്കുമെന്നും എല്ലാവർക്കും പട്ടയം എന്നതാണ് സർക്കാർ നയമെന്നും എപി അനിൽ കുമാർ പറഞ്ഞു. പദ്ധതി റദ്ദാക്കിയെന്ന് ഇന്നലെയാണ് മുഖ്യമന്ത്രി വിഡി സതീശൻ മാധ്യമങ്ങളെ അറിയിച്ചത്.

സിൽവർ ലൈൻ പൂർണമായി റദ്ദാക്കിയ യുഡിഎഫ് സർക്കാർ സമരക്കാർക്കെതിരെയുളള കേസുകളും പിൻവലിക്കുമെന്ന് അറിയിച്ചു. പദ്ധതി ഉപേക്ഷിച്ച് ബദൽ തേടിപ്പോയിട്ടും വിജ്ഞാപനം റദ്ദാക്കാൻ ഇടത് സർക്കാർ തയ്യാറായിരുന്നില്ല. നാട്ടിയ മഞ്ഞക്കുറ്റികൾ കാരണം ഭൂമി വിൽക്കാനോ പണയപ്പെടുത്താനോ കഴിയാതെ കുരുങ്ങിയ കുടുംബങ്ങൾക്ക് ഇതോടെ ആശ്വാസമാവുകയാണ്.

പരിസ്ഥിതി പ്രശ്നങ്ങളും പ്രായോഗികതയും ചൂണ്ടിക്കാട്ടി പ്രതിപക്ഷവും പദ്ധതി മേഖലയിലുളളവരും സമരം ചെയ്തിട്ടും മുൻ സർക്കാർ വകവെച്ചിരുന്നില്ല. പൊലീസ് നടപടികളുണ്ടായി. ആ കേസുകളെല്ലാം പുതിയ സർക്കാർ പിൻവലിക്കുകയാണ്.

കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് നാല് മണിക്കൂറിൽ എത്തുന്ന 11 സ്റ്റോപ്പുകളുളള പദ്ധതിയാണ് സിൽവർ ലൈൻ. അതിവേഗ പാതയ്ക്ക് എതിരല്ലെങ്കിലും ബദൽ ആലോചിച്ചുമാത്രമെന്നും മുഖ്യമന്ത്രി വിഡി സതീശൻ പറഞ്ഞു.

Revenueminister

Next TV

Related Stories
വിജയലഹരിയിൽ പരിസരബോധം മറന്നു:  പൊറുക്കണമെന്ന് ചെറിയാൻ ഫിലിപ്പ്

May 21, 2026 11:27 AM

വിജയലഹരിയിൽ പരിസരബോധം മറന്നു: പൊറുക്കണമെന്ന് ചെറിയാൻ ഫിലിപ്പ്

വിജയലഹരിയിൽ പരിസരബോധം മറന്നു: പൊറുക്കണമെന്ന് ചെറിയാൻ ഫിലിപ്പ്...

Read More >>
പ്രിയപ്പെട്ട നേതാവിൻ്റെ ചിത്രവുമായി ഷംസീർ പടിയിറങ്ങി; ഇനി കണ്ണൂരിൽ

May 21, 2026 10:59 AM

പ്രിയപ്പെട്ട നേതാവിൻ്റെ ചിത്രവുമായി ഷംസീർ പടിയിറങ്ങി; ഇനി കണ്ണൂരിൽ

പ്രിയപ്പെട്ട നേതാവിൻ്റെ ചിത്രവുമായി ഷംസീർ പടിയിറങ്ങി; ഇനി...

Read More >>
ദേശാഭിമാനി മുൻ സീനിയർ ന്യൂസ് എഡിറ്റർ ടി കെ രമേഷ് ബാബു അന്തരിച്ചു

May 21, 2026 10:42 AM

ദേശാഭിമാനി മുൻ സീനിയർ ന്യൂസ് എഡിറ്റർ ടി കെ രമേഷ് ബാബു അന്തരിച്ചു

ദേശാഭിമാനി മുൻ സീനിയർ ന്യൂസ് എഡിറ്റർ ടി കെ രമേഷ് ബാബു...

Read More >>
കണ്ണൂരിൽ കാറിൽനിന്ന് ഇറങ്ങിയ ആൾ ലോറിയിടിച്ച് മരിച്ചു

May 21, 2026 10:37 AM

കണ്ണൂരിൽ കാറിൽനിന്ന് ഇറങ്ങിയ ആൾ ലോറിയിടിച്ച് മരിച്ചു

കണ്ണൂരിൽ കാറിൽനിന്ന് ഇറങ്ങിയ ആൾ ലോറിയിടിച്ച്...

Read More >>
പേരാവൂർ പഞ്ചായത്തിൽ മഞ്ഞപ്പിത്ത രോഗബാധ വ്യാപിക്കുന്നതായി റിപ്പോർട്ട്

May 21, 2026 10:14 AM

പേരാവൂർ പഞ്ചായത്തിൽ മഞ്ഞപ്പിത്ത രോഗബാധ വ്യാപിക്കുന്നതായി റിപ്പോർട്ട്

പേരാവൂർ പഞ്ചായത്തിൽ മഞ്ഞപ്പിത്ത രോഗബാധ വ്യാപിക്കുന്നതായി റിപ്പോർട്ട്...

Read More >>
Top Stories

News Roundup

GCC News