‘ജയപരാജയങ്ങളില്‍ കട്ടക്ക് പാര്‍ട്ടിക്കൊപ്പം, ചെങ്കൊടി വിട്ടൊരു രാഷ്ട്രീയം ഇനിയില്ല’; താന്‍ പാര്‍ട്ടി വിടുന്നുവെന്ന പ്രചാരണം തള്ളി കെ ടി ജലീല്‍

‘ജയപരാജയങ്ങളില്‍ കട്ടക്ക് പാര്‍ട്ടിക്കൊപ്പം, ചെങ്കൊടി വിട്ടൊരു രാഷ്ട്രീയം ഇനിയില്ല’; താന്‍ പാര്‍ട്ടി വിടുന്നുവെന്ന പ്രചാരണം തള്ളി കെ ടി ജലീല്‍
May 21, 2026 02:28 PM | By Remya Raveendran

തിരുവനന്തപുരം :   പാര്‍ട്ടി വിടുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെ ഫേസ്ബുക്ക് കുറിപ്പുമായി കെ ടി ജലീല്‍. തെറ്റുകള്‍ പാര്‍ട്ടി തിരുത്തുമെന്നും പിശകുകള്‍ മറികടന്ന് ഫിനിക്‌സ് പക്ഷിയെപ്പോലെ തിരിച്ചുവരുമെന്നും പറഞ്ഞുകൊണ്ടാണ് ജലീലിന്റെ ഫേസ്ബുക്ക് കുറിപ്പ്. തലപോയാലും വിശ്വസിച്ചവരെ വഞ്ചിക്കില്ല എന്ന് പറഞ്ഞുകൊണ്ട് ജലീല്‍ അഭ്യൂഹങ്ങളെ പൂര്‍ണമായി തള്ളിക്കളയുന്നുണ്ട്. ജയപരാജയങ്ങളില്‍ കട്ടയ്ക്ക് കൂടെ താനുമുണ്ടാകുമെന്നും അദ്ദേഹം കുറിച്ചു.ചുവപ്പിനെ പ്രണയിച്ച് പൊതുരംഗത്ത് ശക്തമായി തുടരുമെന്നാണ് കെ ടി ജലീല്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. താനുമായി ബന്ധപ്പെട്ട് ചിലര്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതെല്ലാം അസംബന്ധങ്ങളാണ്. ചെങ്കൊടി വിട്ട് തനിക്ക് ഇനിയൊരു രാഷ്ട്രീയമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുസ്ലീം ലീഗ് തന്റേയും കൂടി പാര്‍ട്ടിയാണെന്നും തിരിച്ചുവിളിച്ചാല്‍ പോകാന്‍ തയ്യാറാണെന്നും ജലീല്‍ പറഞ്ഞതായി സോഷ്യല്‍ മീഡിയില്‍ പ്രചാരണമുണ്ടായിരുന്നു. ഇതിനെതിരായാണ് ജലീലിന്റെ കുറിപ്പ്.

കെ ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ:

ഇടതുപക്ഷത്തോടൊപ്പം നെഞ്ചുറപ്പോടെ മുന്നോട്ടു കുതിക്കും. തല പോയാലും വിശ്വസിച്ചവരെ വഞ്ചിക്കില്ല. സുഖത്തിലും ദു:ഖത്തിലും കൂടെയുണ്ടാകും. ജയ-പരാജയങ്ങളില്‍ കട്ടക്ക് നില്‍ക്കും.അവസാനം വരെ പഴശ്ശിക്കൊപ്പം നിന്ന ഉണ്ണിമൂസയുടെയും അത്തന്‍കുരിക്കളുടെയും പിന്‍മുറക്കാരന്‍ സഖാവ് പിണറായിക്കും പാര്‍ട്ടിക്കും പിന്നില്‍ അടിയുറച്ചു മുന്നേറും.

കുറ്റങ്ങളും കുറവുകളും മനുഷ്യസഹജം. പാര്‍ട്ടി തെറ്റുകള്‍ തിരുത്തും. നേതാക്കളും പ്രവര്‍ത്തകരും പിശകുകളെ മറികടക്കും. ഫീനിക്‌സ് പക്ഷിയെപ്പോലെ ഉയിര്‍ത്തെഴുന്നേറ്റ് മതനിരപേക്ഷതക്ക് കാവലിരിക്കും. ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയതകളെ ചെറുത്ത് തോല്‍പിക്കും.സാമൂഹ്യ മാദ്ധ്യമങ്ങളില്‍ ഞാനുമായി ബന്ധപ്പെട്ട് പ്രചരിപ്പിക്കപ്പെടുന്നതെല്ലാം അസംബന്ധങ്ങള്‍. ചെങ്കൊടി വിട്ടൊരു രാഷ്ട്രീയം ഇനിയില്ല. ചുവപ്പിനെ പ്രണയിച്ച് ശക്തമായി പൊതുരംഗത്ത് തുടരും. ലാല്‍സലാം….

Ktjaleel

Next TV

Related Stories
കേളകത്ത്  കർഷകർക്കായി 'ഇക്കോഷോപ് ബയോ ഇൻപുട് സെന്റർ' പ്രവർത്തനമാരംഭിച്ചു

May 21, 2026 03:00 PM

കേളകത്ത് കർഷകർക്കായി 'ഇക്കോഷോപ് ബയോ ഇൻപുട് സെന്റർ' പ്രവർത്തനമാരംഭിച്ചു

കേളകത്ത് കർഷകർക്കായി 'ഇക്കോഷോപ് ബയോ ഇൻപുട് സെന്റർ'...

Read More >>
പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികള്‍ക്ക് പരോള്‍; അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

May 21, 2026 02:40 PM

പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികള്‍ക്ക് പരോള്‍; അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികള്‍ക്ക് പരോള്‍; അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ്...

Read More >>
സ്‌റ്റീൽ ബെഞ്ചിൽ ട്രെയിൻ കാത്തിരിക്കുന്ന പിണറായി'; കസേരയില്ല, പൊലീസ് കൂട്ടമില്ല; ട്രോളും കമന്റും നിറഞ്ഞ് സമൂഹമാധ്യമങ്ങൾ

May 21, 2026 02:13 PM

സ്‌റ്റീൽ ബെഞ്ചിൽ ട്രെയിൻ കാത്തിരിക്കുന്ന പിണറായി'; കസേരയില്ല, പൊലീസ് കൂട്ടമില്ല; ട്രോളും കമന്റും നിറഞ്ഞ് സമൂഹമാധ്യമങ്ങൾ

സ്‌റ്റീൽ ബെഞ്ചിൽ ട്രെയിൻ കാത്തിരിക്കുന്ന പിണറായി'; കസേരയില്ല, പൊലീസ് കൂട്ടമില്ല; ട്രോളും കമന്റും നിറഞ്ഞ്...

Read More >>
ഇരിട്ടി പഴഞ്ചേരി മുക്കിലുള്ള ഈ പ്ലാനറ്റ് ഗൃഹോപകരണ ഷോറൂമിൽ മോഷണം

May 21, 2026 02:08 PM

ഇരിട്ടി പഴഞ്ചേരി മുക്കിലുള്ള ഈ പ്ലാനറ്റ് ഗൃഹോപകരണ ഷോറൂമിൽ മോഷണം

ഇരിട്ടി പഴഞ്ചേരി മുക്കിലുള്ള ഈ പ്ലാനറ്റ് ഗൃഹോപകരണ ഷോറൂമിൽ...

Read More >>
ബെംഗളുരുവില്‍ മലയാളി വിദ്യാര്‍ഥിനിയ്‌ക്കെതിരെ ലൈംഗിക പീഡനം

May 21, 2026 02:01 PM

ബെംഗളുരുവില്‍ മലയാളി വിദ്യാര്‍ഥിനിയ്‌ക്കെതിരെ ലൈംഗിക പീഡനം

ബെംഗളുരുവില്‍ മലയാളി വിദ്യാര്‍ഥിനിയ്‌ക്കെതിരെ ലൈംഗിക...

Read More >>
തമിഴക വെട്രി കഴകം മന്ത്രിസഭയിലേയ്ക്ക് 23 പേര്‍ കൂടി; 59 വര്‍ഷങ്ങള്‍ക്ക് ശേഷം രണ്ട് കോണ്‍ഗ്രസ് മന്ത്രിമാര്‍ സഭയില്‍

May 21, 2026 01:46 PM

തമിഴക വെട്രി കഴകം മന്ത്രിസഭയിലേയ്ക്ക് 23 പേര്‍ കൂടി; 59 വര്‍ഷങ്ങള്‍ക്ക് ശേഷം രണ്ട് കോണ്‍ഗ്രസ് മന്ത്രിമാര്‍ സഭയില്‍

തമിഴക വെട്രി കഴകം മന്ത്രിസഭയിലേയ്ക്ക് 23 പേര്‍ കൂടി; 59 വര്‍ഷങ്ങള്‍ക്ക് ശേഷം രണ്ട് കോണ്‍ഗ്രസ് മന്ത്രിമാര്‍...

Read More >>
Top Stories

News Roundup

News from Regional Network