വരും മണിക്കൂറുകളില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; 7 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

വരും മണിക്കൂറുകളില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; 7 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
May 28, 2026 01:46 PM | By Remya Raveendran

തിരുവനന്തപുരം :   വരും മണിക്കൂറുകളില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യത.7 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്.തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം എറണാകുളം ഇടുക്കി ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്. കളളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുളളതിനാല്‍ കേരളാ ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. അടുത്ത അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്ത് മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. പടിഞ്ഞാറന്‍ കാറ്റ് ദുര്‍ബലമായി തുടരുന്നതിനാല്‍ കേരളത്തില്‍ കാലവര്‍ഷം വൈകുമെന്നാണ് കാലാവസ്ഥാവകുപ്പ് അറിയിച്ചിരിക്കുന്നത്.ജൂണ്‍ തുടക്കത്തില്‍ കാലവര്‍ഷം സജീവമാകാനാണ് സാധ്യത. അറബിക്കടലില്‍ രൂപപ്പെട്ട ചക്രവാതച്ചുഴി പടിഞ്ഞാറന്‍ കാറ്റിന്റെ കേരളത്തിലേക്കുളള സഞ്ചാരത്തിന് വിഘാതമായി. ഇത് ദുര്‍ബലമാവുകയോ പടിഞ്ഞാറേക്ക് നീങ്ങുകയോ ചെയ്താലേ കാലവര്‍ഷം കേരളത്തിലേക്ക് എത്താനുളള സാഹചര്യമൊരുങ്ങുകയുളളു. മെയ് 26-ന് കേരളത്തില്‍ കാലവര്‍ഷം എത്തും എന്നായിരുന്നു നേരത്തെ കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരുന്നത്.

Content Highlight: Rainalert

Next TV

Related Stories
മുൻ മന്ത്രി വീണാ ജോർജും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു

May 28, 2026 02:41 PM

മുൻ മന്ത്രി വീണാ ജോർജും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു

മുൻ മന്ത്രി വീണാ ജോർജും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം...

Read More >>
ലക്ഷ്മി പ്രിയക്കെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി നടി അൻസിബ

May 28, 2026 02:29 PM

ലക്ഷ്മി പ്രിയക്കെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി നടി അൻസിബ

ലക്ഷ്മി പ്രിയക്കെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി നടി...

Read More >>
കാസർകോട് ഭർതൃവീട്ടിൽ യുവതി ജീവനൊടുക്കി: ഭർതൃമാതാവ് മാനസികമായി പീ‍ഡിപ്പിച്ചെന്ന് ആരോപണം

May 28, 2026 02:13 PM

കാസർകോട് ഭർതൃവീട്ടിൽ യുവതി ജീവനൊടുക്കി: ഭർതൃമാതാവ് മാനസികമായി പീ‍ഡിപ്പിച്ചെന്ന് ആരോപണം

കാസർകോട് ഭർതൃവീട്ടിൽ യുവതി ജീവനൊടുക്കി: ഭർതൃമാതാവ് മാനസികമായി പീ‍ഡിപ്പിച്ചെന്ന്...

Read More >>
ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ മോഷണം; ദുരൂഹത തുടരുന്നു, ഭരണസമിതി അടിയന്തരയോഗം ചേരും

May 28, 2026 01:39 PM

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ മോഷണം; ദുരൂഹത തുടരുന്നു, ഭരണസമിതി അടിയന്തരയോഗം ചേരും

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ മോഷണം; ദുരൂഹത തുടരുന്നു, ഭരണസമിതി അടിയന്തരയോഗം...

Read More >>
വയനാട് സംസ്ഥാനതല സിനിയർ ചെസ് മത്സരം: സാവന്ത് കൃഷ്ണൻ സീനിയർ ചെസ്സ് ചാമ്പ്യൻ

May 28, 2026 01:23 PM

വയനാട് സംസ്ഥാനതല സിനിയർ ചെസ് മത്സരം: സാവന്ത് കൃഷ്ണൻ സീനിയർ ചെസ്സ് ചാമ്പ്യൻ

വയനാട് സംസ്ഥാനതല സിനിയർ ചെസ് മത്സരം: സാവന്ത് കൃഷ്ണൻ സീനിയർ ചെസ്സ്...

Read More >>
ഹോസ്റ്റലിൽ അതിക്രമിച്ച് കയറി യുവതിയെ പീഡിപ്പിക്കാൻ ശ്രമം: പ്രതി പിടിയിൽ

May 28, 2026 11:16 AM

ഹോസ്റ്റലിൽ അതിക്രമിച്ച് കയറി യുവതിയെ പീഡിപ്പിക്കാൻ ശ്രമം: പ്രതി പിടിയിൽ

ഹോസ്റ്റലിൽ അതിക്രമിച്ച് കയറി യുവതിയെ പീഡിപ്പിക്കാൻ...

Read More >>
Top Stories

News Roundup

Entertainment News