കാസർകോട് ഭർതൃവീട്ടിൽ യുവതി ജീവനൊടുക്കി: ഭർതൃമാതാവ് മാനസികമായി പീ‍ഡിപ്പിച്ചെന്ന് ആരോപണം

കാസർകോട് ഭർതൃവീട്ടിൽ യുവതി ജീവനൊടുക്കി: ഭർതൃമാതാവ് മാനസികമായി പീ‍ഡിപ്പിച്ചെന്ന് ആരോപണം
May 28, 2026 02:13 PM | By Remya Raveendran

കാസർകോട് : പള്ളപ്പാടിയിൽ ഭർതൃവീട്ടിൽ യുവതി ആത്മഹത്യ ചെയ്തു. കർണാടക പുത്തൂർ സ്വദേശി സെറീന (27)യെ ആണ് ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഭർതൃമാതാവിനെതിരെ ആരോപണവുമായി യുവതിയുടെ കുടുംബം രം​ഗത്തെത്തി. കുട്ടികൾ ഉണ്ടാകത്തതിന്റെ പേരിൽ ഭർതൃമാതാവിന്റെ മാനസിക പീഡനം ഉണ്ടായിരുന്നു എന്ന് യുവതിയുടെ കുടുംബം ആരോപിച്ചു.ഭർത്താവിനോടൊപ്പം താമസിക്കുന്ന സെറീനയെ പള്ളപ്പാടിയിലെ വീടിനോട് ചേർന്നുള്ള ഷെഡിലാണ് കെട്ടിത്തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആൾക്കാരുടെ മുന്നിൽ അപമാനിക്കാറുണ്ടെന്നും പരാതിയുണ്ട്. മാനസിക പീഡനം സഹിക്കാതെ വന്നതോടെയാണ് ആത്മഹത്യ ചെയ്തതെന്ന് സെറീനയുടെ സഹോദരൻ അബ്‌ദുൾ റഹ്മാൻ പറഞ്ഞു.മരണത്തിൽ ദുരൂദത ഉണ്ടെന്നു ചൂണ്ടിക്കാട്ടി ആദൂർ പോലീസിൽ പരാതി നൽകി.സെറീന മരണപ്പെട്ട വിവരം ഭർത്താവിന്റെ വീട്ടുകാരാണ് ഫോൺ മുഖേന യുവതിയുടെ ബന്ധുക്കളെ അറിയിച്ചത്. സംഭവത്തിൽ ആദൂർ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി.

Content Highlight: Kasargod

Next TV

Related Stories
അമ്യുസ്മെന്റ് പാർക്കിലെ അപകടം വെൽഡിങ് അടർന്നത് മൂലം: അഞ്ച് പേർക്ക് ​ഗുരുതര പരുക്ക്

May 28, 2026 02:54 PM

അമ്യുസ്മെന്റ് പാർക്കിലെ അപകടം വെൽഡിങ് അടർന്നത് മൂലം: അഞ്ച് പേർക്ക് ​ഗുരുതര പരുക്ക്

അമ്യുസ്മെന്റ് പാർക്കിലെ അപകടം വെൽഡിങ് അടർന്നത് മൂലം: അഞ്ച് പേർക്ക് ​ഗുരുതര...

Read More >>
മുൻ മന്ത്രി വീണാ ജോർജും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു

May 28, 2026 02:41 PM

മുൻ മന്ത്രി വീണാ ജോർജും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു

മുൻ മന്ത്രി വീണാ ജോർജും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം...

Read More >>
ലക്ഷ്മി പ്രിയക്കെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി നടി അൻസിബ

May 28, 2026 02:29 PM

ലക്ഷ്മി പ്രിയക്കെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി നടി അൻസിബ

ലക്ഷ്മി പ്രിയക്കെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി നടി...

Read More >>
വരും മണിക്കൂറുകളില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; 7 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

May 28, 2026 01:46 PM

വരും മണിക്കൂറുകളില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; 7 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

വരും മണിക്കൂറുകളില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; 7 ജില്ലകളില്‍ യെല്ലോ...

Read More >>
ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ മോഷണം; ദുരൂഹത തുടരുന്നു, ഭരണസമിതി അടിയന്തരയോഗം ചേരും

May 28, 2026 01:39 PM

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ മോഷണം; ദുരൂഹത തുടരുന്നു, ഭരണസമിതി അടിയന്തരയോഗം ചേരും

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ മോഷണം; ദുരൂഹത തുടരുന്നു, ഭരണസമിതി അടിയന്തരയോഗം...

Read More >>
വയനാട് സംസ്ഥാനതല സിനിയർ ചെസ് മത്സരം: സാവന്ത് കൃഷ്ണൻ സീനിയർ ചെസ്സ് ചാമ്പ്യൻ

May 28, 2026 01:23 PM

വയനാട് സംസ്ഥാനതല സിനിയർ ചെസ് മത്സരം: സാവന്ത് കൃഷ്ണൻ സീനിയർ ചെസ്സ് ചാമ്പ്യൻ

വയനാട് സംസ്ഥാനതല സിനിയർ ചെസ് മത്സരം: സാവന്ത് കൃഷ്ണൻ സീനിയർ ചെസ്സ്...

Read More >>
Top Stories

News Roundup

Entertainment News