വടകര കാഫിർ സ്ക്രീൻഷോട്ടിലും കുരുക്ക് മുറുക്കി ആഭ്യന്തര വകുപ്പ്;

വടകര കാഫിർ സ്ക്രീൻഷോട്ടിലും കുരുക്ക് മുറുക്കി ആഭ്യന്തര വകുപ്പ്;
Jun 4, 2026 07:00 AM | By sukanya

തിരുവനന്തപുരം: വടകര കാഫിർ സ്ക്രീൻഷോട്ട് വിവാദക്കേസിൽ പുനരന്വേഷണത്തിനായി പ്രത്യേക അന്വേഷണസംഘത്തെ (എസ് ഐ ടി.) നിയോഗിച്ച് ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി. കോഴിക്കോട് റൂറൽ എസ് പിയുടെ മേൽനോട്ടത്തിൽ ഏഴംഗ സംഘമാണ് കേസ് അന്വേഷിക്കുക.

പ്രതികളിലേക്ക് എത്താൻ കഴിഞ്ഞില്ലെന്ന് കാണിച്ച് മുൻപ് അന്വേഷണം അവസാനിപ്പിച്ച് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ കേസിൽ തുടരന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടിരിക്കുന്നത്. ക്രൈംബ്രാഞ്ച് ഡി വൈ എസ് പി ടി മനോഹരനാണ് പുതിയ അന്വേഷണ ഉദ്യോഗസ്ഥൻ.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് വടകരയിലെ യു ഡി എഫ് സ്ഥാനാർഥിയായിരുന്ന ഷാഫി പറമ്പിലിനെതിരെ വ്യാജ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചെന്ന പരാതിയിലാണ് ഈ കേസ്. വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ച കേസിൽ പ്രതികളെ കണ്ടെത്താൻ പൊലീസിന് സാധിക്കാത്തത് കനത്ത വിമർശനങ്ങൾക്ക് കാരണമായിരുന്നു. ഈ സാഹചര്യത്തിലാണ് ഉന്നത ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ പുതിയ സംഘത്തെ നിയോഗിച്ച് കേസ് തെളിയിക്കാനുള്ള ആഭ്യന്തരവകുപ്പിന്റെ അടിയന്തര നീക്കം.

നവകേരള സദസിനിടെ മുൻ മുഖ്യമന്ത്രി പിണറായിയുടെ ഗൺമാൻമാരുടെ 'രക്ഷാപ്രവർത്തനത്തിൽ' പുനരന്വേഷണം നടക്കുന്നതിനിടയിലാണ് വടകരയിലെ കാഫി‌ർ സ്ക്രീൻഷോട്ട് കേസിലും ആഭ്യന്തര വകുപ്പ് എസ് ഐ ടി രൂപീകരിച്ചിരിക്കുന്നത്.

Content Highlight: Vadakara

Next TV

Related Stories
ബി​ഹാ​റി​ൽ ആ​ശു​പ​ത്രി​യി​ൽ തീ​പി​ടി​ത്തം; 10 പേ​ർ‌ മ​രി​ച്ചു

Jun 4, 2026 08:21 AM

ബി​ഹാ​റി​ൽ ആ​ശു​പ​ത്രി​യി​ൽ തീ​പി​ടി​ത്തം; 10 പേ​ർ‌ മ​രി​ച്ചു

ബി​ഹാ​റി​ൽ ആ​ശു​പ​ത്രി​യി​ൽ തീ​പി​ടി​ത്തം; 10 പേ​ർ‌...

Read More >>
മുഖ്യമന്ത്രി വി.ഡി സതീശനെ അപകീർത്തിപ്പെടുത്തി വീണ്ടും ഫേസ്ബുക്ക് പോസ്റ്റ്

Jun 4, 2026 05:23 AM

മുഖ്യമന്ത്രി വി.ഡി സതീശനെ അപകീർത്തിപ്പെടുത്തി വീണ്ടും ഫേസ്ബുക്ക് പോസ്റ്റ്

മുഖ്യമന്ത്രി വി.ഡി സതീശനെ അപകീർത്തിപ്പെടുത്തി ഫേസ്ബുക്ക് പോസ്റ്റ്, വീണ്ടും...

Read More >>
പോസ്റ്റ് മെട്രിക് ഹോസ്റ്റൽ പ്രവേശനം അപേക്ഷ ക്ഷണിച്ചു

Jun 4, 2026 05:20 AM

പോസ്റ്റ് മെട്രിക് ഹോസ്റ്റൽ പ്രവേശനം അപേക്ഷ ക്ഷണിച്ചു

പോസ്റ്റ് മെട്രിക് ഹോസ്റ്റൽ പ്രവേശനം അപേക്ഷ...

Read More >>
അടയ്ക്കാത്തോട് സെന്റ്. ജോസഫ്സ് ഹൈസ്കൂളിൽ സമഗ്രം-26 - ഓറിയന്റേഷൻ ക്ലാസ്സ്‌ സംഘടിപ്പിച്ചു

Jun 4, 2026 05:17 AM

അടയ്ക്കാത്തോട് സെന്റ്. ജോസഫ്സ് ഹൈസ്കൂളിൽ സമഗ്രം-26 - ഓറിയന്റേഷൻ ക്ലാസ്സ്‌ സംഘടിപ്പിച്ചു

അടയ്ക്കാത്തോട് സെന്റ്. ജോസഫ്സ് ഹൈസ്കൂളിൽ സമഗ്രം-26 - ഓറിയന്റേഷൻ ക്ലാസ്സ്‌ സംഘടിപ്പിച്ചു...

Read More >>
അങ്ങനെയൊരു നിർദേശവുമില്ലെന്ന് അറിയിപ്പുമായി എംവിഡി; കുട്ടികളെ ഓട്ടോയിൽ വിടരുതെന്ന് നിർദേശമില്ല, അനുവദനീയമായ എണ്ണം പാലിക്കണം

Jun 3, 2026 04:39 PM

അങ്ങനെയൊരു നിർദേശവുമില്ലെന്ന് അറിയിപ്പുമായി എംവിഡി; കുട്ടികളെ ഓട്ടോയിൽ വിടരുതെന്ന് നിർദേശമില്ല, അനുവദനീയമായ എണ്ണം പാലിക്കണം

അങ്ങനെയൊരു നിർദേശവുമില്ലെന്ന് അറിയിപ്പുമായി എംവിഡി; കുട്ടികളെ ഓട്ടോയിൽ വിടരുതെന്ന് നിർദേശമില്ല, അനുവദനീയമായ എണ്ണം...

Read More >>
എ​ന്ത് ന്യാ​യം പ​റ​ഞ്ഞാ​ലും ജാ​തി​വി​വേ​ച​ന​മാ​ണ് ന​ട​ന്ന​ത്; വി.​മു​ര​ളീ​ധ​ര​നെ​തിരെ ശി​വ​ൻ​കു​ട്ടി

Jun 3, 2026 03:21 PM

എ​ന്ത് ന്യാ​യം പ​റ​ഞ്ഞാ​ലും ജാ​തി​വി​വേ​ച​ന​മാ​ണ് ന​ട​ന്ന​ത്; വി.​മു​ര​ളീ​ധ​ര​നെ​തിരെ ശി​വ​ൻ​കു​ട്ടി

എ​ന്ത് ന്യാ​യം പ​റ​ഞ്ഞാ​ലും ജാ​തി​വി​വേ​ച​ന​മാ​ണ് ന​ട​ന്ന​ത്; വി.​മു​ര​ളീ​ധ​ര​നെ​തിരെ...

Read More >>
Top Stories

News Roundup

Entertainment News