മാസപ്പടി കേസ്: നിർണായക നീക്കവുമായി ഇഡി

മാസപ്പടി കേസ്: നിർണായക നീക്കവുമായി ഇഡി
Jun 5, 2026 05:14 AM | By sukanya

തിരുവനന്തപുരം: മാസപ്പടി കേസിൽ തുടർനീക്കവുമായി ഇഡി(എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്). കേസിന്റെ തുടർ കാര്യങ്ങൾക്കായി ഇഡി ഡയറക്ടർ കൊച്ചിയിലെത്തി. വീണ അടക്കമുഉള്ളവർക്കെതിരായ തുടർനീക്കം ഇന്ന് തീരുമാനിക്കും.

വീണയുടെ വീട്ടിൽ പരിശോധനയ്ക്കെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചതിലും ചർച്ച നടക്കും. ഉന്നത ഉദ്യോഗസ്ഥരുടെ യോഗമാണ് കൊച്ചിയിൽ ചേരുക. അതേസമയം, സിഎംആർഎൽ കേസിൽ നാളെ ഹൈക്കോടതി വിധി വരാനിരിക്കെയാണ് ഉന്നതർ കൊച്ചിയിലേക്ക് എത്തിയത്.

ഹൈക്കോടതി സിംഗിൾ ബെഞ്ചിൻ്റെ ഉത്തരവിന് പിന്നാലെയാണ് ഇഡി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ വീട്ടിലടക്കം റെയ്‌ഡ് നടത്തിയത്. കമ്പനി മേധാവികളുടെ വീടുകളിലും ഓഫീസുകളിലും റെയ്‌ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സി.എം.ആർ.എൽ കമ്പനി ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന്റെ കമ്പനിയായ എക്‌സാലോജിക് സൊല്യൂഷൻസിന് സേവനങ്ങൾ നൽകാതെ 1.72 കോടി രൂപ നൽകിയെന്നതാണ് കേസിലെ പ്രധാന ആരോപണം. ഹൈക്കോടതി വിധിക്കും റെയ്‌ഡിനും പിന്നാലെ സി.എം.ആർ.എൽ എം.ഡി ശശിധരൻ കർത്ത ഉൾപ്പെടെയുള്ളവർക്ക് ഇ.ഡി വീണ്ടും സമൻസ് അയക്കാനൊരുങ്ങുന്നതിനിടെയാണ് അടിയന്തര ഇടപെടൽ തേടി കമ്പനി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.



Content Highlight: Thiruvananthapuram

Next TV

Related Stories
വനിത ഐ.ടി.ഐ പ്രവേശനം

Jun 5, 2026 05:44 AM

വനിത ഐ.ടി.ഐ പ്രവേശനം

വനിത ഐ.ടി.ഐ...

Read More >>
താമരശ്ശേരി ചുരത്തിൽ മൾട്ടി ആക്‌സിൽ വാഹനങ്ങൾക്ക് നിരോധനം

Jun 4, 2026 09:58 PM

താമരശ്ശേരി ചുരത്തിൽ മൾട്ടി ആക്‌സിൽ വാഹനങ്ങൾക്ക് നിരോധനം

താമരശ്ശേരി ചുരത്തിൽ മൾട്ടി ആക്‌സിൽ വാഹനങ്ങൾക്ക്...

Read More >>
തിരുവോണം ആരാധനയ്ക്ക് കൊട്ടിയൂർ ഒരുങ്ങുന്നു

Jun 4, 2026 05:21 PM

തിരുവോണം ആരാധനയ്ക്ക് കൊട്ടിയൂർ ഒരുങ്ങുന്നു

തിരുവോണം ആരാധനയ്ക്ക് കൊട്ടിയൂർ...

Read More >>
മുട്ടില്‍ മരംമുറി കേസ്: 52 കേസുകളിലും കുറ്റപത്രം നല്‍കിയില്ല; വനം വകുപ്പിന്റേത് കൊടിയ അനാസ്ഥ

Jun 4, 2026 05:13 PM

മുട്ടില്‍ മരംമുറി കേസ്: 52 കേസുകളിലും കുറ്റപത്രം നല്‍കിയില്ല; വനം വകുപ്പിന്റേത് കൊടിയ അനാസ്ഥ

മുട്ടില്‍ മരംമുറി കേസ്: 52 കേസുകളിലും കുറ്റപത്രം നല്‍കിയില്ല; വനം വകുപ്പിന്റേത് കൊടിയ...

Read More >>
‘എൽപിജി വിലവർധനവ് കാരണം കുഞ്ഞുങ്ങൾക്ക് സ്‌കൂളിൽ ഉച്ചഭക്ഷണം നൽകാൻ കഴിയാത്ത സാഹചര്യം, ഈ കൊള്ളയടി അവസാനിപ്പിക്കണം’: എം.വി ഗോവിന്ദൻ

Jun 4, 2026 03:52 PM

‘എൽപിജി വിലവർധനവ് കാരണം കുഞ്ഞുങ്ങൾക്ക് സ്‌കൂളിൽ ഉച്ചഭക്ഷണം നൽകാൻ കഴിയാത്ത സാഹചര്യം, ഈ കൊള്ളയടി അവസാനിപ്പിക്കണം’: എം.വി ഗോവിന്ദൻ

‘എൽപിജി വിലവർധനവ് കാരണം കുഞ്ഞുങ്ങൾക്ക് സ്‌കൂളിൽ ഉച്ചഭക്ഷണം നൽകാൻ കഴിയാത്ത സാഹചര്യം, ഈ കൊള്ളയടി അവസാനിപ്പിക്കണം’: എം.വി...

Read More >>
സംസ്ഥാനത്ത് കാലവര്‍ഷമെത്തി; പത്തനംതിട്ട മുതല്‍ തൃശൂര്‍ വരെ ആറ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

Jun 4, 2026 02:56 PM

സംസ്ഥാനത്ത് കാലവര്‍ഷമെത്തി; പത്തനംതിട്ട മുതല്‍ തൃശൂര്‍ വരെ ആറ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് കാലവര്‍ഷമെത്തി; പത്തനംതിട്ട മുതല്‍ തൃശൂര്‍ വരെ ആറ് ജില്ലകളില്‍ ഇന്ന് ഓറഞ്ച്...

Read More >>
Top Stories










News Roundup






GCC News






Entertainment News