കരുവന്നൂർ കേസ് നിയമപരമായി നേരിടും, പാർട്ടിക്കെതിരെ കേസെടുത്തത് കേട്ടുകേൾവിയില്ലാത്ത കാര്യം: കെ വി അബ്ദുൾഖാദർ

കരുവന്നൂർ കേസ് നിയമപരമായി നേരിടും, പാർട്ടിക്കെതിരെ കേസെടുത്തത് കേട്ടുകേൾവിയില്ലാത്ത കാര്യം: കെ വി അബ്ദുൾഖാദർ
Jun 6, 2026 03:10 PM | By Remya Raveendran

തൃശൂർ: കരുവന്നൂർ കേസ് നിയമപരമായി നേരിടുമെന്ന് സിപിഐഎം തൃശൂ‍ർ‌ ജില്ലാ സെക്രട്ടറി കെ വി അബ്ദുൾ ഖാദർ. പാർട്ടിക്കെതിരെ കേസെടുത്തത് കേട്ടുകേൾവിയില്ലാത്ത കാര്യമാണെന്നും അന്വേഷണ ഏജൻസികളുടെ വേട്ടയാടൽ നേരിടുമെന്നും അബ്ദുൾ ഖാദർ വ്യക്തമാക്കി. ഒരു രാഷ്ട്രീയ പാർട്ടിക്കെതിരെ കേസ് എടുക്കുന്നത് ജനാധിപത്യപരമല്ലെന്നും അബ്ദുൾ ഖാദർ ചൂണ്ടിക്കാണിച്ചു.ഇഡി രാഷ്ട്രീയ താൽപര്യത്തിന് വിധേയമായ ഒരുപാട് പ്രചാരണങ്ങൾ മുൻപ് നടത്തിയിരുന്നു. പരമോന്നത കോടതിയിൽ പോകേണ്ടിവന്നാലും നിയമപരമായി കേസിനെ നേരിടും. ഒരുതരം വേട്ടയാടലുകൾക്ക് മുന്നിലും സിപിഐഎം മുട്ടുമടക്കില്ലെന്നും അബ്ദുൾ ഖാദർ വ്യക്തമാക്കി. നേരത്തെ സിപിഐഎം നേതാക്കളായ കെ രാധാകൃഷ്ണൻ, എ സി മൊയ്തീൻ, എം എം വർ​ഗീസ് അടമുള്ള പ്രതികൾക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കൊച്ചിയിലെ പിഎൽഎംഎ കോടതി കണ്ടെത്തിയിരുന്നു. പ്രതികൾക്ക് അടുത്തമാസം നാലിന് ഹാജരാകാൻ ആവശ്യപ്പെട്ട് കോടതി സമൻസ് അയച്ചിരുന്നു.കേസിൽ സിപിഎം തൃശ്ശൂർ മുൻ ജില്ലാ സെക്രട്ടറി എം എം വർ​ഗീസ്, മുൻ മന്ത്രി എ സി മൊയ്തീൻ, കെ രാധാകൃഷ്ണൻ എം പി എന്നിവർക്കുപുറമേ സിപിഐഎമ്മിനെയും പ്രതിചേർത്തിരുന്നു. കേസിൽ എ സി മൊയ്തീൻ 67-ാം പ്രതിയും സിപിഐഎം 68-ാം പ്രതിയും എം എം വർ​ഗീസ് 69-ാം പ്രതിയും കെ രാധാകൃഷ്ണൻ 70-ാം പ്രതിയുമാണ്. പ്രതികൾ തട്ടിപ്പിലൂടെ 180 കോടി രൂപ സമ്പാദിച്ചെന്ന് ഇ ഡി കുറ്റപത്രത്തിൽ പറയുന്നുണ്ട്. പാർട്ടിയുടേത് ഉൾപ്പടെ 128.82 കോടി രൂപയുടെ ആസ്തികൾ ഇഡി കണ്ടുകെട്ടിയിരുന്നു.

Content Highlight: Karuvannurcase

Next TV

Related Stories
കണ്ണൂർ ജില്ലാ കലക്ടർ കൊട്ടിയൂർ സന്ദർശിച്ച് വകുപ്പുകളുടെ പ്രവർത്തനം വിലയിരുത്തി

Jun 6, 2026 05:06 PM

കണ്ണൂർ ജില്ലാ കലക്ടർ കൊട്ടിയൂർ സന്ദർശിച്ച് വകുപ്പുകളുടെ പ്രവർത്തനം വിലയിരുത്തി

കണ്ണൂർ ജില്ലാ കലക്ടർ കൊട്ടിയൂർ സന്ദർശിച്ച് വകുപ്പുകളുടെ പ്രവർത്തനം...

Read More >>
കോഴിക്കോട് വീണ്ടും ഷിഗെല്ല; രണ്ടു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

Jun 6, 2026 04:52 PM

കോഴിക്കോട് വീണ്ടും ഷിഗെല്ല; രണ്ടു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

കോഴിക്കോട് വീണ്ടും ഷിഗെല്ല; രണ്ടു പേര്‍ക്ക് രോഗം...

Read More >>
കനത്ത മഴയിലും കാറ്റിലും കണ്ണൂർ ചിറക്കൽ ചാമുണ്ഡി കോട്ടത്തെ പൈതൃക മണ്ഡപം തകർന്ന് വീണു

Jun 6, 2026 04:23 PM

കനത്ത മഴയിലും കാറ്റിലും കണ്ണൂർ ചിറക്കൽ ചാമുണ്ഡി കോട്ടത്തെ പൈതൃക മണ്ഡപം തകർന്ന് വീണു

കനത്ത മഴയിലും കാറ്റിലും കണ്ണൂർ ചിറക്കൽ ചാമുണ്ഡി കോട്ടത്തെ പൈതൃക മണ്ഡപം തകർന്ന്...

Read More >>
‘ബെന്നി തോമസിനെ ബന്ധു എന്ന നിലയിൽ അല്ല നിയമിച്ചത്; രാഷ്ട്രീയ പ്രവർത്തനത്തിൽ നല്ല ട്രാക്ക് റെക്കോർഡ്’: ന്യായീകരിച്ച് മന്ത്രി സണ്ണി ജോസഫ്

Jun 6, 2026 03:57 PM

‘ബെന്നി തോമസിനെ ബന്ധു എന്ന നിലയിൽ അല്ല നിയമിച്ചത്; രാഷ്ട്രീയ പ്രവർത്തനത്തിൽ നല്ല ട്രാക്ക് റെക്കോർഡ്’: ന്യായീകരിച്ച് മന്ത്രി സണ്ണി ജോസഫ്

‘ബെന്നി തോമസിനെ ബന്ധു എന്ന നിലയിൽ അല്ല നിയമിച്ചത്; രാഷ്ട്രീയ പ്രവർത്തനത്തിൽ നല്ല ട്രാക്ക് റെക്കോർഡ്’: ന്യായീകരിച്ച് മന്ത്രി സണ്ണി...

Read More >>
വീട്ടുമുറ്റത്ത് എത്തിയ കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി

Jun 6, 2026 03:43 PM

വീട്ടുമുറ്റത്ത് എത്തിയ കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി

വീട്ടുമുറ്റത്ത് എത്തിയ കൂറ്റൻ പെരുമ്പാമ്പിനെ...

Read More >>
CJP പ്രതിഷേധത്തിനിടെ ആനി രാജയ്ക്ക് നേരെ കയ്യേറ്റശ്രമം; ആക്രമണം പൊലീസ് ഒത്താശയോടെയെന്ന് ആരോപണം

Jun 6, 2026 03:38 PM

CJP പ്രതിഷേധത്തിനിടെ ആനി രാജയ്ക്ക് നേരെ കയ്യേറ്റശ്രമം; ആക്രമണം പൊലീസ് ഒത്താശയോടെയെന്ന് ആരോപണം

CJP പ്രതിഷേധത്തിനിടെ ആനി രാജയ്ക്ക് നേരെ കയ്യേറ്റശ്രമം; ആക്രമണം പൊലീസ് ഒത്താശയോടെയെന്ന്...

Read More >>
Top Stories

Entertainment News