കനത്ത മഴയിലും കാറ്റിലും കണ്ണൂർ ചിറക്കൽ ചാമുണ്ഡി കോട്ടത്തെ പൈതൃക മണ്ഡപം തകർന്ന് വീണു

കനത്ത മഴയിലും കാറ്റിലും കണ്ണൂർ ചിറക്കൽ ചാമുണ്ഡി കോട്ടത്തെ പൈതൃക മണ്ഡപം തകർന്ന് വീണു
Jun 6, 2026 04:23 PM | By Remya Raveendran

കണ്ണൂർ: തുടർച്ചയായി പെയ്യുന്ന കനത്ത മഴയിൽചിറക്കൽ ചാമുണ്ഡി കോട്ടത്തിൻ്റെ ഭാഗമായുള്ള പൈതൃക മണ്ഡപം തകർന്ന് വീണു.ശനിയാഴ്ച്ച രാവിലെ 11.30 ഓടെയാണ് ഒരു മാസം മുൻപ് നിർമ്മിച്ച പൈതൃക മണ്ഡപത്തിൻ്റെ ഓടിട്ട മേൽക്കൂര ഉഗ്രശബ്‌ദത്തോടെനിലംപൊത്തിയത്.കനത്ത മഴയും കാറ്റുമാണ് മണ്ഡപം തകരാൻ ഇടയായതെന്ന് ക്ഷേത്രം സംരക്ഷണ സമിതി പ്രസിഡണ്ട് സുരേഷ് വർമ്മ പറഞ്ഞു.ക്ഷേത്ര കമ്മിറ്റി 25 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് മണ്ഡപം നിർമ്മിച്ചത്. അപകട സമയത്ത പരിസര പ്രദേശത്ത് ആരുമില്ലാത്തത് വൻ ദുരന്തമൊഴിവാക്കി. മേൽക്കൂര ഉൾപ്പെടെ പൈതൃക മണ്ഡപം ഉഗ്രശബ്‌ദത്തോടെ  തകർന്നു വീഴുകയായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു. ചിറക്കൽ ചിറയുടെ തീരത്താണ് പൈതൃക മണ്ഡപം സ്ഥിതി ചെയ്യുന്നത്. കണ്ണൂരിലെ ക്ഷേത്ര നഗരങ്ങളിലൊന്നാണ് ചിറക്കൽ. ചിറക്കൽ രാജവംശത്തിൻ്റെ കൊട്ടാരം, ചെറുശേരി കൃഷ്ണഗാഥയെഴുതിയ ശ്രീകൃഷ്ണ ക്ഷേത്രം, ഏഷ്യയിലെ ഏറ്റവും വലിയ മനുഷ്യനിർമ്മിത ജലാശയങ്ങളിലൊന്നായ ചിറക്കൽ ചിറ, ഫോക് ലോർ അക്കാദമി, ചാമുണ്ഡി കോട്ടം ക്ഷേത്രം തുടങ്ങിയവ ചിറക്കൽ ചിറയുടെ പരിസരങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്. ചിറക്കൽ ചിറയുടെ നവീകരണം നടന്നതോടെ നൂറ് കണക്കിന് വിനോദ സഞ്ചാരികളാണ് ഈ ക്ഷേത്രനഗരിയിലെത്തി ചേരുന്നത്. നിരവധി സാംസ്കാരിക, അധ്യാത്മിക പരിപാടികൾ നടക്കുന്ന സ്ഥലങ്ങളിലൊന്നാണ് പൈതൃക മണ്ഡപം.

Content Highlight: Heavyrain

Next TV

Related Stories
പ്രവാസിലീഗ് പ്രതിനിധി സമ്മേളനവും അംഗത്വവിതരണ ക്യാമ്പയിൻ ഉദ്ഘാടനവും നടന്നു

Jun 6, 2026 05:27 PM

പ്രവാസിലീഗ് പ്രതിനിധി സമ്മേളനവും അംഗത്വവിതരണ ക്യാമ്പയിൻ ഉദ്ഘാടനവും നടന്നു

പ്രവാസിലീഗ് പ്രതിനിധി സമ്മേളനവും അംഗത്വവിതരണ ക്യാമ്പയിൻ ഉദ്ഘാടനവും...

Read More >>
കണ്ണൂർ ജില്ലാ കലക്ടർ കൊട്ടിയൂർ സന്ദർശിച്ച് വകുപ്പുകളുടെ പ്രവർത്തനം വിലയിരുത്തി

Jun 6, 2026 05:06 PM

കണ്ണൂർ ജില്ലാ കലക്ടർ കൊട്ടിയൂർ സന്ദർശിച്ച് വകുപ്പുകളുടെ പ്രവർത്തനം വിലയിരുത്തി

കണ്ണൂർ ജില്ലാ കലക്ടർ കൊട്ടിയൂർ സന്ദർശിച്ച് വകുപ്പുകളുടെ പ്രവർത്തനം...

Read More >>
കോഴിക്കോട് വീണ്ടും ഷിഗെല്ല; രണ്ടു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

Jun 6, 2026 04:52 PM

കോഴിക്കോട് വീണ്ടും ഷിഗെല്ല; രണ്ടു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

കോഴിക്കോട് വീണ്ടും ഷിഗെല്ല; രണ്ടു പേര്‍ക്ക് രോഗം...

Read More >>
‘ബെന്നി തോമസിനെ ബന്ധു എന്ന നിലയിൽ അല്ല നിയമിച്ചത്; രാഷ്ട്രീയ പ്രവർത്തനത്തിൽ നല്ല ട്രാക്ക് റെക്കോർഡ്’: ന്യായീകരിച്ച് മന്ത്രി സണ്ണി ജോസഫ്

Jun 6, 2026 03:57 PM

‘ബെന്നി തോമസിനെ ബന്ധു എന്ന നിലയിൽ അല്ല നിയമിച്ചത്; രാഷ്ട്രീയ പ്രവർത്തനത്തിൽ നല്ല ട്രാക്ക് റെക്കോർഡ്’: ന്യായീകരിച്ച് മന്ത്രി സണ്ണി ജോസഫ്

‘ബെന്നി തോമസിനെ ബന്ധു എന്ന നിലയിൽ അല്ല നിയമിച്ചത്; രാഷ്ട്രീയ പ്രവർത്തനത്തിൽ നല്ല ട്രാക്ക് റെക്കോർഡ്’: ന്യായീകരിച്ച് മന്ത്രി സണ്ണി...

Read More >>
വീട്ടുമുറ്റത്ത് എത്തിയ കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി

Jun 6, 2026 03:43 PM

വീട്ടുമുറ്റത്ത് എത്തിയ കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി

വീട്ടുമുറ്റത്ത് എത്തിയ കൂറ്റൻ പെരുമ്പാമ്പിനെ...

Read More >>
CJP പ്രതിഷേധത്തിനിടെ ആനി രാജയ്ക്ക് നേരെ കയ്യേറ്റശ്രമം; ആക്രമണം പൊലീസ് ഒത്താശയോടെയെന്ന് ആരോപണം

Jun 6, 2026 03:38 PM

CJP പ്രതിഷേധത്തിനിടെ ആനി രാജയ്ക്ക് നേരെ കയ്യേറ്റശ്രമം; ആക്രമണം പൊലീസ് ഒത്താശയോടെയെന്ന് ആരോപണം

CJP പ്രതിഷേധത്തിനിടെ ആനി രാജയ്ക്ക് നേരെ കയ്യേറ്റശ്രമം; ആക്രമണം പൊലീസ് ഒത്താശയോടെയെന്ന്...

Read More >>
Top Stories

News Roundup

GCC News

Entertainment News