കോഴിക്കോട് വീണ്ടും ഷിഗെല്ല; രണ്ടു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

കോഴിക്കോട് വീണ്ടും ഷിഗെല്ല; രണ്ടു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
Jun 6, 2026 04:52 PM | By Remya Raveendran

കോഴിക്കോട് : ജില്ലയില്‍ വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു. രണ്ടുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. പുറമേരി സ്വദേശിയായ 10 വയസുകാരനും പന്തീരങ്കാവ് സ്വദേശിയായ രണ്ടു വയസ്സുകാരനുമാണ് രോഗം സ്ഥിരീകരിച്ചത്. കടുത്ത വയറിളക്കത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടികള്‍ക്ക് പരിശോധനയിലാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. രോഗബാധിതരായ കുട്ടികള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍.ദഹന വ്യവസ്ഥയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന അണുബാധയാണ് ഷിഗല്ല. ഷിഗല്ല വിഭാഗത്തില്‍പ്പെടുന്ന ബാക്ടീരിയയാണ് ഷിഗല്ലോസിസ് അഥവാ ഷിഗല്ല രോഗത്തിന് കാരണമാവുന്നത്. ഒന്ന് മുതല്‍ മൂന്ന് ദിവസം വരെയാണ് ഇന്‍ക്യുബേഷന്‍ പിരീഡ്, അഥവാ ബാക്ടീരിയ ശരീരത്തില്‍ പ്രവേശിച്ച് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാനെടുക്കുന്ന സമയം.പനി,വയറുവേദന, ഛര്‍ദി, വയറിളക്കം, ക്ഷീണം, വിശപ്പില്ലായ്മ എന്നിവയാണ് ഷിഗല്ലയുടെ പ്രധാന ലക്ഷണങ്ങള്‍. കുടലില്‍ പ്രവേശിക്കുന്ന ഷിഗല്ല അവിടെ വച്ച് ഒരു വിഷപദാര്‍ത്ഥം ഉത്പാദിപ്പിക്കുകയും, അത് നമ്മുടെ ദഹനേന്ദ്രിയവ്യവസ്ഥയെ അസ്വസ്ഥമാക്കുകയും ചെയ്യുന്നു. ഇതിന് പിന്നാലെയാണ് രേഗലക്ഷണങ്ങള്‍ ഉണ്ടാകുന്നത്. ആദ്യം സാധാരണ വയറിളക്കമായിരിക്കും അനുഭവപ്പെടുക. എന്നാല്‍ പിന്നീട് ഇതില്‍ രക്തം, കഫം, പഴുപ്പ് എന്നിവ കണ്ടുതുടങ്ങും.

Content Highlight: Shigellaviarus

Next TV

Related Stories
പ്രവാസിലീഗ് പ്രതിനിധി സമ്മേളനവും അംഗത്വവിതരണ ക്യാമ്പയിൻ ഉദ്ഘാടനവും നടന്നു

Jun 6, 2026 05:27 PM

പ്രവാസിലീഗ് പ്രതിനിധി സമ്മേളനവും അംഗത്വവിതരണ ക്യാമ്പയിൻ ഉദ്ഘാടനവും നടന്നു

പ്രവാസിലീഗ് പ്രതിനിധി സമ്മേളനവും അംഗത്വവിതരണ ക്യാമ്പയിൻ ഉദ്ഘാടനവും...

Read More >>
കണ്ണൂർ ജില്ലാ കലക്ടർ കൊട്ടിയൂർ സന്ദർശിച്ച് വകുപ്പുകളുടെ പ്രവർത്തനം വിലയിരുത്തി

Jun 6, 2026 05:06 PM

കണ്ണൂർ ജില്ലാ കലക്ടർ കൊട്ടിയൂർ സന്ദർശിച്ച് വകുപ്പുകളുടെ പ്രവർത്തനം വിലയിരുത്തി

കണ്ണൂർ ജില്ലാ കലക്ടർ കൊട്ടിയൂർ സന്ദർശിച്ച് വകുപ്പുകളുടെ പ്രവർത്തനം...

Read More >>
കനത്ത മഴയിലും കാറ്റിലും കണ്ണൂർ ചിറക്കൽ ചാമുണ്ഡി കോട്ടത്തെ പൈതൃക മണ്ഡപം തകർന്ന് വീണു

Jun 6, 2026 04:23 PM

കനത്ത മഴയിലും കാറ്റിലും കണ്ണൂർ ചിറക്കൽ ചാമുണ്ഡി കോട്ടത്തെ പൈതൃക മണ്ഡപം തകർന്ന് വീണു

കനത്ത മഴയിലും കാറ്റിലും കണ്ണൂർ ചിറക്കൽ ചാമുണ്ഡി കോട്ടത്തെ പൈതൃക മണ്ഡപം തകർന്ന്...

Read More >>
‘ബെന്നി തോമസിനെ ബന്ധു എന്ന നിലയിൽ അല്ല നിയമിച്ചത്; രാഷ്ട്രീയ പ്രവർത്തനത്തിൽ നല്ല ട്രാക്ക് റെക്കോർഡ്’: ന്യായീകരിച്ച് മന്ത്രി സണ്ണി ജോസഫ്

Jun 6, 2026 03:57 PM

‘ബെന്നി തോമസിനെ ബന്ധു എന്ന നിലയിൽ അല്ല നിയമിച്ചത്; രാഷ്ട്രീയ പ്രവർത്തനത്തിൽ നല്ല ട്രാക്ക് റെക്കോർഡ്’: ന്യായീകരിച്ച് മന്ത്രി സണ്ണി ജോസഫ്

‘ബെന്നി തോമസിനെ ബന്ധു എന്ന നിലയിൽ അല്ല നിയമിച്ചത്; രാഷ്ട്രീയ പ്രവർത്തനത്തിൽ നല്ല ട്രാക്ക് റെക്കോർഡ്’: ന്യായീകരിച്ച് മന്ത്രി സണ്ണി...

Read More >>
വീട്ടുമുറ്റത്ത് എത്തിയ കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി

Jun 6, 2026 03:43 PM

വീട്ടുമുറ്റത്ത് എത്തിയ കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി

വീട്ടുമുറ്റത്ത് എത്തിയ കൂറ്റൻ പെരുമ്പാമ്പിനെ...

Read More >>
CJP പ്രതിഷേധത്തിനിടെ ആനി രാജയ്ക്ക് നേരെ കയ്യേറ്റശ്രമം; ആക്രമണം പൊലീസ് ഒത്താശയോടെയെന്ന് ആരോപണം

Jun 6, 2026 03:38 PM

CJP പ്രതിഷേധത്തിനിടെ ആനി രാജയ്ക്ക് നേരെ കയ്യേറ്റശ്രമം; ആക്രമണം പൊലീസ് ഒത്താശയോടെയെന്ന് ആരോപണം

CJP പ്രതിഷേധത്തിനിടെ ആനി രാജയ്ക്ക് നേരെ കയ്യേറ്റശ്രമം; ആക്രമണം പൊലീസ് ഒത്താശയോടെയെന്ന്...

Read More >>
Top Stories

News Roundup

GCC News

Entertainment News