കണ്ണൂർ: കേരള വ്യാപാരി വ്യവസായിഏകോപന സമിതി കുടുംബ സുരക്ഷാ പദ്ധതിയായ ആശ്രയ പദ്ധതിയിൽ നിന്നുള്ള ആനുകൂല്യ വിതരണം ഇന്ന് ഉച്ചക്ക് 2 30 ന് കണ്ണൂർ ജില്ലാ വ്യാപാര ഭവനിൽ നടക്കും. ഇതിനകം പദ്ധതി യിലൂടെ 270 കുടുംബങ്ങൾക്ക് ആനുകൂ ല്യം നൽകുവാൻ സാധിച്ചിട്ടുണ്ട്. 2023 ജനുവരി ഒന്നിന് അന്നത്തെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് ആദ്യ ആനുകൂല്യം നൽകി ക്കൊണ്ട് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുകയും പദ്ധതിയെ പറ്റിയും ഇത്രയും മഹത്തായ ഒരു പരിപാടി വിജയകരമായി നടപ്പിലാക്കുന്ന ഏകോപന സമിതി സംഘടനാ സംവിധാനത്തെയും മുക്തകണ്‌ഠം പ്രശംസിക്കുകയുണ്ടായി. ഇന്ന് നടക്കുന്ന പരിപാടിയിൽ 10 കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം ഒരു കോടി രൂപയാണ് വിതരണം ചെയ്യുന്നത്.
Content Highlight: Aasreyaplan




































