തിരുവനന്തപുരം : നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ അന്നത്തെ മുഖ‍്യമന്ത്രിയായിരുന്ന പിണറായി വിജയന്‍റെ ഗൺമാൻമാർ മർദിച്ച സംഭവത്തിൽ തിരിച്ചറിയൽ പരേഡ് പൂർത്തിയായി. മർദ്ദനത്തിനിരയായവർ പ്രതികളെ തിരിച്ചറിഞ്ഞു. മർദ്ദനത്തിനിരയായ എഡി തോമസ്, അജയ് ജുവൽ കുര്യാക്കോസ് ഒന്നാം സാക്ഷി ജോജി എന്നിവരാണ് പ്രതികൾ അഞ്ചുപേരെയും തിരിച്ചറിഞ്ഞത്. എ.ഡി. തോമസ് എംഎൽഎ, അജയ് ജൂവൽ കുര‍്യാക്കോസ്, കേസിലെ സാക്ഷികൾ എന്നിവരെ വിളിച്ചു വരുത്തി ക്രൈംബ്രാഞ്ച് ഓഫിസിലാണ് തിരിച്ചറിയൽ പരേഡ് നടന്നത്.അക്രമിക്കാൻ ഉപയോഗിച്ച ലാത്തി ഇതുവരെയും കണ്ടെത്തിയിട്ടില്ല. ലാത്തി സറണ്ടർ ചെയ്തുവെന്ന പ്രതിഭാഗത്തിന്റെ വാദം കള്ളമെന്ന് എ ഡി തോമസ് പറഞ്ഞു. ‘സറണ്ടർ ചെയ്തു എന്ന് കോടതിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു’ ആയുധം എവിടെ നിന്ന് സംഘടിപ്പിച്ചു എന്ന് അന്വേഷണ ഉദ്യോഗസ്ഥരോടും പ്രതികൾ മറുപടി നൽകുന്നില്ലെന്നും എ ഡി തോമസ് വ്യക്തമാക്കി. മുഖ‍്യമന്ത്രിയും മറ്റു മന്ത്രിമാരും സഞ്ചരിച്ച വാഹനം ആലപ്പുഴ ജനറൽ ആശുപത്രിക്ക് അടുത്തെത്തിയപ്പോഴാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചതും ഗൺമാൻമാർ മർദിച്ചതും. കേസിൽ പ്രതികളായ 5 പേർക്കും കഴിഞ്ഞ ദിവസം കോടതി മുൻകൂർ ജാമ‍്യം അനുവദിച്ചിരുന്നു.
Content Highlight: Identificationpared







































