തൃശൂർ : കേച്ചേരിയിൽ ലോറിയും പിക്കപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഏഴ് പേർക്ക് പരിക്കുണ്ട്.ആനക്കല്ല് സ്വദേശി നിതിൻ ആണ് മരിച്ചത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുന്നംകുളം-തൃശൂർ സംസ്ഥാന പാതയിൽ കേച്ചേരിയിൽ വച്ച് രാവിലെ ഏഴോടെയാണ് അപകടമുണ്ടായത്.അപകടത്തിൽ ഇരുവാഹനങ്ങളും പൂർണമായി തകർന്നു. ഫയർഫോഴ്സ് എത്തി വാഹനങ്ങൾ വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്.
Content Highlight: Lorryaccident






































