തിരുവനന്തപുരം : എൽഡിഎഫ് സർക്കാർ രൂപീകരിച്ച ധനകാര്യ സ്ഥാപനമായ കിഫ്ബി പരിഷ്കരിക്കുമെന്ന് ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി വി.ഡി.സതീശൻ അറിയിച്ചു. ഇതിനായി പ്രത്യേക സമിതിയെ നിയോഗിക്കും.സംസ്ഥാനം നേരിടുന്നത് കടുത്ത സാമ്പത്തിക വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു. സർക്കാരിന്റെ ബാധ്യതകൾ വലുതാണ്. കിഫ്ബിയിൽ അടക്കം വൻ തിരിച്ചടവുണ്ട്.കേന്ദ്ര വിഹിതത്തില്‍ 20,500 കോടിയുടെ കുറവുണ്ടായി. സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും സംസ്ഥാനത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള സുപ്രധാന നിർദ്ദേശങ്ങൾ ബജറ്റിലുണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. സർക്കാരിന്റെ നയപ്രഖ്യാപനങ്ങളുടെയും വാഗ്ദാനങ്ങളുടെയും കൃത്യമായ ചട്ടക്കൂടാണ് ഈ ബജറ്റിലൂടെ മുന്നോട്ട് വെക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlight: Kifbispecialteam





































