കൂടാളി : ആധുനിക സമൂഹത്തെ കാർന്നു തിന്നുന്ന ലഹരി മാഫിയക്കെതിരെ സമൂഹത്തെ ഉണർത്തുകയെന്ന ലക്ഷ്യത്തോടെ ജൂൺ 26ന് അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം കൂടാളി ഹയർസെക്കൻഡറി സ്കൂൾ റോവർ & റേഞ്ച്ർ യൂണിറ്റിന്റെ നേതൃത്വത്തിൽ മദ്യനിരോധന കേന്ദ്രമായ പ്രതീക്ഷ ലഹരി വിമോചന പുനരധിവാസ കേന്ദ്രത്തിൽ(തലശ്ശേരി, കതിരൂർ)ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു. പ്രതീക്ഷ ലഹരി വിമോചന കേന്ദ്രം മാനേജർ ഫ്രാൻസിസ് മാത്യു പരിപാടി ഉദ്ഘാടനം ചെയ്തു. പ്രതീക്ഷ ലഹരി വിമോചന കേന്ദ്രത്തിലെ ഡയറക്ടർ ഫാദർ ജയ്സൺ കെ എം മുഖ്യപ്രഭാഷണം നടത്തി. മദ്യപാനവും മയക്കുമരുന്നും പോലുള്ള ലഹരി പദാർത്ഥങ്ങളുടെ ഉപയോഗം ഭാവി തലമുറയെ നശിപ്പിക്കുന്നതിനെ കുറിച്ചും,സമൂഹം നേരിടുന്ന ആഗോള വെല്ലുവിളിയെ കുറിച്ചും പ്രതീക്ഷ കേന്ദ്രത്തിലെ കൗൺസിലറായ രാഹുൽ കൃഷ്ണ വിദ്യാർഥികളിൽ അവബോധം നൽകി. യൂണിറ്റിന്റെ നേതൃത്വത്തിൽ വിപുലമായ ലഹരി വിരുദ്ധ റാലികളും, സെമിനാറുകളും, ലഹരിയിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചു വന്നവരുമായുള്ള സംവാദവും, വിദ്യാർത്ഥികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും,സ്കിറ്റും സംഘടിപ്പിച്ചു.സ്ഥാപന കൗൺസിലർ നവ്യ ജോസ് സ്വാഗതവും റോവർ സ്കോട്ട് ലീഡർ നിതീഷ് ഒ വി പരിപാടിയിൽ അധ്യക്ഷ സ്ഥാനവും വഹിച്ചു.പട്രോൾ ലീഡർമാരായ മുഹമ്മദ് നിഹാൽ, യദുനന്ദ് കെ പി എന്നിവർ ആശംസകൾ നേർന്നു.റെയിഞ്ചർ ലീഡർ വിനീത കെ ടി നന്ദിയും പറഞ്ഞു.
Content Highlight: Antidrugsday




































