ഉദ്യോഗസ്ഥർക്കെതിരെ നടന്ന അക്രമം സിപിഎം ഉന്നത നേതാക്കൾ ഉൾപ്പെട്ട ഗൂഢാലോചന; വിമർശനവുമായി ഇ ഡി

ഉദ്യോഗസ്ഥർക്കെതിരെ നടന്ന അക്രമം സിപിഎം ഉന്നത നേതാക്കൾ ഉൾപ്പെട്ട ഗൂഢാലോചന; വിമർശനവുമായി ഇ ഡി
Jun 29, 2026 01:31 PM | By sukanya

തിരുവനന്തപുരം:സിപിഎം സംസ്ഥാന നേതൃത്വത്തിനെതിരെ വിമർശനവുമായി ഇ ഡി. ഉദ്യോഗസ്ഥർക്കെതിരെ നടന്ന അക്രമം ഉന്നത നേതാക്കൾ ഉൾപ്പെട്ട ഗൂഢാലോചനയാണെന്നും സാഹചര്യ തെളിവുകളിൽ നിന്ന് ഇത് വ്യക്തമാണെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രതികളുടെ ജാമ്യം എതിർത്തു കോടതിക്ക് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.

സിപിഎം സംസ്ഥാന സെക്രട്ടറി, ജില്ല സെക്രട്ടറി ഉൾപ്പെടെ ഉള്ളവരുടെ മുന്നിൽ വച്ചാണ് അക്രമം നടന്നത്. ഇവരുടെ പ്രകോപനപരമായ പ്രസംഗങ്ങൾ അണികൾക്കുള്ള സിഗ്നൽ ആയിരുന്നു. ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിക്കാൻ നേതാക്കൾ പ്രേരിപ്പിച്ചു. സിപിഎം നടത്തിയ ആഴത്തിലുള്ള രാഷ്ട്രീയ ഗൂഢാലോചന അക്രമത്തിനു പിന്നിൽ ഉണ്ടെന്നും ഇഡി പറയുന്നു.

പ്രാദേശികമായ ക്രമസമാധാന പ്രശ്നം അല്ല അവിടെ നടന്നത്. നിയമാവാഴ്ചയ്ക്ക് നേരെയുള്ള വെല്ലുവിളിയാണ്. സിപിഎം പാർട്ടിയോ നേതൃത്വമൊ നിലവിൽ ഈ കേസിന്റെ അന്വേഷണ പരിധിയിൽ ഇല്ല. പ്രതി ടി വീണ താമസിക്കുന്ന വീട്ടിലാണ് റെയ്ഡ് നടത്തിയത്. എന്നിട്ടും ഉദ്യോഗസ്ഥരെ ആക്രമിച്ചു.

ആക്രമണത്തിനായി ആസൂത്രണ ശ്രമം നടന്നുവെന്ന് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. റോഡിന്റെ പല ഭാഗങ്ങളിലും ആയുധവുമായാണ് പ്രവർത്തകർ നിന്നിരുന്നത്. പൊലീസ് ഇടപെട്ടില്ലായിരുന്നുവെങ്കിൽ ഉദ്യോഗസ്ഥർ വധിക്കപ്പെടുമായിരുന്നു. സിവിൽ കോടതിയുടെ അധികാരം ഇ ഡി ഉദ്യോഗസ്ഥർക്ക് ഉണ്ടെന്നും ആ അധികാരം ഉപയോഗിച്ചായിരുന്നു പരിശോധനയെന്നും ഇഡി റിപ്പോർട്ടിൽ പറയുന്നു.

Content Highlight: Thiruvananthapuram

Next TV

Related Stories
തൃശ്ശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളജ് ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി; മെഡിക്കൽ വിദ്യാർഥിനി മരിച്ചു

Jun 29, 2026 02:23 PM

തൃശ്ശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളജ് ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി; മെഡിക്കൽ വിദ്യാർഥിനി മരിച്ചു

തൃശ്ശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളജ് ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി; മെഡിക്കൽ വിദ്യാർഥിനി...

Read More >>
ഏകദിന സെമിനാർ സംഘടിപ്പിച്ചു

Jun 29, 2026 02:17 PM

ഏകദിന സെമിനാർ സംഘടിപ്പിച്ചു

ഏകദിന സെമിനാർ...

Read More >>
സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഇടിമിന്നലോട് കൂടിയ വ്യാപക മഴയ്ക്ക് സാധ്യത

Jun 29, 2026 01:06 PM

സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഇടിമിന്നലോട് കൂടിയ വ്യാപക മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഇടിമിന്നലോട് കൂടിയ വ്യാപക മഴയ്ക്ക്...

Read More >>
കോഴിക്കോട് കെഎസ്ആർടിസി ബസ് ടെർമിനൽ അപകടാവസ്ഥയിൽ; 80% തൂണുകൾക്കും ബലക്ഷയമെന്ന് കണ്ടെത്തൽ

Jun 29, 2026 11:45 AM

കോഴിക്കോട് കെഎസ്ആർടിസി ബസ് ടെർമിനൽ അപകടാവസ്ഥയിൽ; 80% തൂണുകൾക്കും ബലക്ഷയമെന്ന് കണ്ടെത്തൽ

കോഴിക്കോട് കെഎസ്ആർടിസി ബസ് ടെർമിനൽ അപകടാവസ്ഥയിൽ; 80% തൂണുകൾക്കും ബലക്ഷയം...

Read More >>
ഇടുക്കിയിൽ ഗ്യാസ് സിലിണ്ടറില്‍ നിന്ന് തീ പടര്‍ന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Jun 29, 2026 11:33 AM

ഇടുക്കിയിൽ ഗ്യാസ് സിലിണ്ടറില്‍ നിന്ന് തീ പടര്‍ന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ഇടുക്കിയിൽ ഗ്യാസ് സിലിണ്ടറില്‍ നിന്ന് തീ പടര്‍ന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ്...

Read More >>
സംസ്ഥാനത്ത് കടുത്ത വൈദ്യുതി നിയന്ത്രണം; ചൊവ്വാഴ്ച വരെ തുടരും

Jun 29, 2026 11:19 AM

സംസ്ഥാനത്ത് കടുത്ത വൈദ്യുതി നിയന്ത്രണം; ചൊവ്വാഴ്ച വരെ തുടരും

സംസ്ഥാനത്ത് കടുത്ത വൈദ്യുതി നിയന്ത്രണം; ചൊവ്വാഴ്ച വരെ...

Read More >>
Top Stories

News Roundup

Entertainment News