കണ്ണൂർ : കെൽട്രോൺ 2026-27 അധ്യയന വർഷം ഐഎസ്ഒ അംഗീകാരത്തോടെയുള്ള മാധ്യമ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്കും പ്ലസ് ടു കഴിഞ്ഞവർക്കും അപേക്ഷിക്കാം. വാർത്താ അവതരണം, ആങ്കറിംഗ്, ടെലിവിഷൻ ജേർണലിസം, പ്രിൻറ് മീഡിയ ജേർണലിസം, ഡിജിറ്റൽ മീഡിയ ജേർണലിസം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്‌ഠിത കണ്ടൻറ് നിർമ്മാണം, വീഡിയോ ക്യാമറ പരിശീലനം, വീഡിയോ എഡിറ്റിംഗ് മീഡിയ, പബ്ലിക് റിലേഷൻ, അഡ്വർടൈസിങ്, തുടങ്ങിയ മേഖലകളിൽ സമഗ്ര പരിശീലനമാണ് നൽകുന്നത്. പഠനകാലയളവിൽ അംഗീകൃത മാധ്യമസ്ഥാപനങ്ങളിൽ പരിശീലനം, ഇൻ്റേൺഷിപ്പ്, കൂടാതെ പ്ലേസ്മെൻ്റ് സപ്പോർട്ട് എന്നിവ നിബന്ധനകൾക്ക് വിധേയമായി ലഭ്യമാകും. കോഴിക്കോട്, പാലക്കാട് ജില്ലകളിലെ കെൽട്രോൺ പരിശീലന കേന്ദ്രങ്ങളിലേക്കാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 10. അപേക്ഷാ ഫോമിനും കൂടുതൽ വിവരങ്ങൾക്കും ഫോൺ: 9544958182.
Content Highlight: Keltron

.jpeg)

.jpeg)



.jpeg)


.jpeg)
























