കണ്ണൂർ : ഹയർ സെക്കന്ററി പ്ലസ് വൺ വിദ്യാർത്ഥികൾക്കുള്ള വരവേൽപ്പ് 2026 കണ്ണൂർ ജില്ലാതല ഉദ്‌ഘാടനം നടന്നു. മുണ്ടേരി ഗവ. ഹയർ സെക്കന്ററി സ്കൂളിൽ നടന്ന ചടങ്ങ് അഡ്വ.ടി ഓ മോഹനൻ എം ൽ എ ഉദ്‌ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യൻ അധ്യക്ഷത വഹിച്ചു. റസീന സി കെ ,രവീന്ദ്രൻ പി ,മോഹനൻ മുത്തേടത്ത് ,സനീഷ് വി കെ ,സി രവീന്ദ്രൻ,ഫാൽഗുനൻ സി പി ,സമീറ കെ ടി ,ദീപേഷ് കെ വി ,കെ സി സുധീർ, സ്വാതി വി ,റംലത്ത് ബീവി ,പി സി ആസിഫ്, എ പങ്കജാക്ഷൻ,പി പി ബാബു, രമ്യ സി എച്ച്, വേണു കെ ,രഞ്ജി രമേഷ് ,മനോജ് കുമാർ എം , വിനോദ് കുമാർ എ കെ തുടങ്ങിയവർ പങ്കെടുത്തു.
Content Highlight: Plusonewelcomeparty




































