കേളകം: ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ (ഐ വി എ) ഇരിട്ടി താലൂക്ക് യൂണിറ്റിന്റെ നേതൃത്വത്തിൽ ചെട്ടിയാംപറമ്പ് ഗവ യുപി സ്കൂളിൽ വെച്ച് ലോക ജന്തു ജന്യരോഗ ദിനാചരണത്തോടനുബന്ധിച്ച് സ്കൂൾ കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസും, ക്വിസ് മത്സരവും, സമ്മാനദാനവും നടത്തി.കേളകം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിസ്സി ജോസഫ് പരിപാടി ഉദ്ഘാടനം ചെയ്തു. കേളകം ഗ്രാമപഞ്ചായത്ത് വികസന കാര്യ സമിതി ചെയർപേഴ്സൺ സുനിത വാത്യാട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ, ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ ഇരിട്ടി താലൂക്ക് പ്രസിഡന്റ് ഡോ. ജോൺസൺ പി ജോൺ സ്വാഗതം പറഞ്ഞു. ചെട്ടിയാംപറമ്പ് യുപി സ്കൂൾ അദ്ധ്യാപിക ജയ ടീച്ചർ, പിടിഎ പ്രസിഡന്റ് .മനോജ് എം. കെ. എന്നിവർ ആശംസകൾ നേർന്നു. തുടർന്ന് എടൂർ വെറ്ററിനറി ഡിസ്പെൻസറി വെറ്ററിനറി സർജൻ ഡോ. വിൻസി പി ജന്തു ജന്യ രോഗങ്ങളെ കുറിച്ച് ക്ലാസ് എടുത്തു. ഐ വി എ ഇരിട്ടി താലൂക്ക് സെക്രട്ടറി ഡോ റിജിൻ ശങ്കറിന്റെ നേതൃത്വത്തിൽനടന്ന ക്വിസ് മത്സരത്തിൽ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥി ഡോൺ ഡെന്നിസ് ഒന്നാം സ്ഥാനം നേടി. അബ്ദുൽ റഹീം മാസ്റ്റർ നന്ദി പ്രഭാഷണം നടത്തി.
Content Highlight: Kelakamvetinary





































