https://securepubads.g.doubleclick.net/tag/js/gpt.js

പൈൽസ് ശസ്ത്രക്രിയയ്‌ക്ക് പിന്നാലെ യുവാവിന്റെ മരണം; ഖബറിൽ നിന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്താൻ ഉത്തരവ്

പൈൽസ് ശസ്ത്രക്രിയയ്‌ക്ക് പിന്നാലെ യുവാവിന്റെ മരണം; ഖബറിൽ നിന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്താൻ ഉത്തരവ്
Jul 6, 2026 05:31 PM | By Remya Raveendran

കണ്ണൂർ: പളളി ഖബറിസ്ഥാനിൽ നിന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്താൻ തളിപ്പറമ്പ് സബ് ഡിവിഷണൽ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്. ഇരിവേരി സ്വദേശിയായ ഷാനവാസിൻ്റെ മൃതദേഹമാണ് നാളെ രാവിലെ പുറത്തെടുത്ത് വിദഗ്‌ധ പോസ്റ്റ്മോർട്ടത്തിന് വിധേയമാക്കുക.പൈൽസ് ശസ്ത്രക്രിയയ്ക്ക് പിന്നാലെ ബെംഗളൂരുവിലെ വിക്ടോറിയ സർക്കാർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഷാനവാസ് മരിച്ചത്. ചികിത്സാ പിഴവാണ് മരണകാരണമെന്ന് ആരോപിച്ച് ഭാര്യ ബെംഗളൂരു പോലീസിൽ പരാതി നൽകിയിരുന്നു.പരാതിയുടെ അടിസ്ഥാനത്തിൽ കൂടുതൽ ശാസ്ത്രീയ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് വിലയിരുത്തിയാണ് മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ്മോർട്ടം നടത്താൻ തളിപ്പറമ്പ് സബ് ഡിവിഷണൽ മജിസ്ട്രേറ്റ് ഉത്തരവിട്ടത്. മൃതദേഹം നാളെ രാവിലെ പുറത്തെടുത്ത ശേഷം പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി അന്വേഷണ സംഘത്തിന് റിപ്പോർട്ട് കൈമാറും. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മരണകാരണം സംബന്ധിച്ച നിർണായക വിവരങ്ങൾ വ്യക്തമാകും.

Content Highlight: Thalipparambcourt

Next TV

Related Stories
ലോക ജന്തുജന്യരോഗദിനം ആചരിച്ചു

Jul 6, 2026 04:25 PM

ലോക ജന്തുജന്യരോഗദിനം ആചരിച്ചു

ലോക ജന്തുജന്യരോഗദിനം...

Read More >>
മട്ടന്നൂർ കളറോഡ് കാറും പിക്കപ്പ് ജീപ്പും കൂട്ടിയിടിച്ച് 5 പേർക്ക് പരിക്ക്

Jul 6, 2026 04:15 PM

മട്ടന്നൂർ കളറോഡ് കാറും പിക്കപ്പ് ജീപ്പും കൂട്ടിയിടിച്ച് 5 പേർക്ക് പരിക്ക്

മട്ടന്നൂർ കളറോഡ് കാറും പിക്കപ്പ് ജീപ്പും കൂട്ടിയിടിച്ച് 5 പേർക്ക്...

Read More >>
കൂത്തുപറമ്പ് മൂര്യാട് വീടിന് മുകളിൽ തെങ്ങ് കടപുഴകിവീണ് വീട് തകർന്നു

Jul 6, 2026 04:07 PM

കൂത്തുപറമ്പ് മൂര്യാട് വീടിന് മുകളിൽ തെങ്ങ് കടപുഴകിവീണ് വീട് തകർന്നു

കൂത്തുപറമ്പ് മൂര്യാട് വീടിന് മുകളിൽ തെങ്ങ് കടപുഴകിവീണ് വീട്...

Read More >>
ഹയർ സെക്കന്ററി പ്ലസ് വൺ വിദ്യാർത്ഥികൾക്കുള്ള 'വരവേൽപ്പ് 2026' കണ്ണൂർ ജില്ലാതല ഉദ്‌ഘാടനം നടന്നു

Jul 6, 2026 04:00 PM

ഹയർ സെക്കന്ററി പ്ലസ് വൺ വിദ്യാർത്ഥികൾക്കുള്ള 'വരവേൽപ്പ് 2026' കണ്ണൂർ ജില്ലാതല ഉദ്‌ഘാടനം നടന്നു

ഹയർ സെക്കന്ററി പ്ലസ് വൺ വിദ്യാർത്ഥികൾക്കുള്ള 'വരവേൽപ്പ് 2026' കണ്ണൂർ ജില്ലാതല ഉദ്‌ഘാടനം...

Read More >>
‘രണ്ട് ഉത്തരവാദിത്തവും ഒരുമിച്ച് കൊണ്ടുപോകാന്‍ ഞാന്‍ തന്നെ ആഗ്രഹിക്കുന്നില്ല’; സണ്ണി ജോസഫ്

Jul 6, 2026 03:08 PM

‘രണ്ട് ഉത്തരവാദിത്തവും ഒരുമിച്ച് കൊണ്ടുപോകാന്‍ ഞാന്‍ തന്നെ ആഗ്രഹിക്കുന്നില്ല’; സണ്ണി ജോസഫ്

‘രണ്ട് ഉത്തരവാദിത്തവും ഒരുമിച്ച് കൊണ്ടുപോകാന്‍ ഞാന്‍ തന്നെ ആഗ്രഹിക്കുന്നില്ല’; സണ്ണി...

Read More >>
സ്വകാര്യ ആശുപത്രി നഴ്സുമാർ കണ്ണൂർ കളക്ടറേറ്റിന് മുന്നിൽ അനിശ്ചിത കാല സമരം ആരംഭിച്ചു

Jul 6, 2026 03:00 PM

സ്വകാര്യ ആശുപത്രി നഴ്സുമാർ കണ്ണൂർ കളക്ടറേറ്റിന് മുന്നിൽ അനിശ്ചിത കാല സമരം ആരംഭിച്ചു

സ്വകാര്യ ആശുപത്രി നഴ്സുമാർ കണ്ണൂർ കളക്ടറേറ്റിന് മുന്നിൽ അനിശ്ചിത കാല സമരം...

Read More >>
Top Stories

News Roundup