വയനാട് : കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ മരണം ഏഴായി. ഇന്ന് രാവിലെ നടത്തിയ തിരച്ചിലിലാണ് നാല് പേരുടെ മൃതദേഹം കണ്ടെത്തിയത്. ബിഹാർ സ്വദേശിമുഹമ്മദ് ഇമ്രാൻ, ഹിമാചൽപ്രദേശ് സ്വദേശി രാഹുൽ ശർമ്മ, ഉത്തർപ്രദേശ് സ്വദേശി അസറുദ്ദീൻ അൻസാരി എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.ദുരന്തത്തിന്റെ മൂന്നാംനാളിൽ, ഒന്നാമത്തെ സോണിൽ നടത്തിയ പരിശോധനയിലാണ് ബിഹാർ സ്വദേശി മുഹമ്മദ് ഇമ്രാന്റെ മൃതദേഹം കണ്ടെത്തിയത്. എക്സ്കവേറ്റർ ഓപ്പറേറ്ററാണ് മുഹമ്മദ് ഇമ്രാൻ. മീനാക്ഷിപുഴയിൽ നടത്തിയ തിരച്ചിലിലാണ് എൻജിനീയറായ ഹിമാചൽപ്രദേശ് സ്വദേശി രാഹുൽ ശർമയുടെ മൃതദേഹം കണ്ടെത്തിയത്. ഇവിടെ നിന്നുതന്നെയാണ് ഉത്തർപ്രദേശ് സ്വദേശി അസറുദ്ദീൻ അൻസാരിയുടെ മൃതദേഹവും കണ്ടെടുത്തത്. കരാർ കമ്പനിയിൽ സർവേയറാണ് അസറുദ്ദീൻ.തിരച്ചിൽ ഇപ്പോഴും തുടരുകയാണ്. വരും മണിക്കൂറുകളിൽ ഫയർഫോഴ്സിനൊപ്പം പുഴ കേന്ദ്രീകരിച്ച് 20 അംഗ എൻ ഡി ആർ എഫ് സംഘം തിരച്ചിൽ നടത്തും. കണ്ടെത്തിയ മൃതദേഹങ്ങൾ പോസ്റ്റുമോട്ടത്തിനുശേഷം കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ച് എംബാം നടപടികൾക്ക് വിധേയമാക്കും. കള്ളാടിയിലെ ദുരന്തമേഖല പ്രതിപക്ഷനേതാവ് പിണറായി വിജയൻ സന്ദർശിച്ചു. ദുരിതാശ്വാസ ക്യാംപിലും പരുക്കേറ്റ് മേപ്പാടി വിംസ് ആശുപത്രിയിൽ കഴിയുന്നവരെയും പ്രതിപക്ഷനേതാവ് സന്ദർശനം നടത്തി.
Content Highlight: Founddeadbodies






.jpeg)






.jpeg)

























