https://securepubads.g.doubleclick.net/tag/js/gpt.js
adimage

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ കെട്ടിടം പൊളിഞ്ഞു വീണു; ട്രെയിൻ സമയത്തിലും സ്റ്റേഷനിലും മാറ്റം

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ കെട്ടിടം പൊളിഞ്ഞു വീണു; ട്രെയിൻ സമയത്തിലും സ്റ്റേഷനിലും മാറ്റം
2026-07-09T14:21:00 | By Remya Raveendran

കോഴിക്കോട് : റെയിൽവേ സ്റ്റേഷനിൽ കെട്ടിടം പൊളിഞ്ഞു വീണതോടെ ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം വരുത്തി.കോഴിക്കോട് ഒന്ന്, രണ്ട്, മൂന്ന് ട്രാക്കിലൂടെയുള്ള ട്രെയിൻ സർവീസ് നിർത്തി. ഈ ട്രാക്കുകളിലൂടെ ഗതാഗതം ഉണ്ടാവില്ല. ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ലഭിച്ച ശേഷം മാത്രമേ ഗതാഗതം ഉണ്ടാകൂ എന്ന് അധികൃത‍ര്‍ അറിയിച്ചു.നിലവിൽ‌ നാലാമത്തെ ട്രാക്കിലൂടെ മാത്രമായിരിക്കും ട്രെയിൻ ഗതാഗതം. കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ട ജനശദാബ്‌ദി എക്സ്പ്രസ് കല്ലായി റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെടും. കോഴിക്കോട് – ബെംഗളൂരൂ യശ്വന്ത്പുര യാത്ര വെസ്റ്റ്ഹിൽ അവസാനിപ്പിച്ച് അവിടെ നിന്ന് ആരംഭിക്കും. സ്റ്റേഷനുകളിലേക്ക് കോഴിക്കോട് സ്റ്റേഷനിൽ നിന്ന് ബസ് സൗകര്യം ഒരുക്കും.

തീവണ്ടി സർവീസുകളിൽ മാറ്റം

ട്രെയിൻ നമ്പർ- 12076 തിരുവനന്തപുരം സെൻട്രൽ – കോഴിക്കോട് ജൻശതാബ്ദി: 2026 ജൂലൈ 09-ന് (ഇന്ന്) തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടുന്ന ഈ ട്രെയിൻ കല്ലായിയിൽ സർവീസ് അവസാനിപ്പിക്കും. കല്ലായിക്കും കോഴിക്കോടിനും ഇടയിലുള്ള സർവീസ് ഭാഗികമായി റദ്ദാക്കി.ട്രെയിൻ നമ്പർ 16511 കെ.എസ്.ആർ ബംഗളൂരു – കോഴിക്കോട് എക്സ്പ്രസ്: 2026 ജൂലൈ 08-ന് ബംഗളൂരുവിൽ നിന്ന് പുറപ്പെട്ട ഈ ട്രെയിൻ വെസ്റ്റ് ഹില്ലിൽ സർവീസ് അവസാനിപ്പിക്കും. വെസ്റ്റ് ഹില്ലിനും കോഴിക്കോടിനും ഇടയിലുള്ള സർവീസ് ഭാഗികമായി റദ്ദാക്കി.

ട്രെയിൻ നമ്പർ 16512 കോഴിക്കോട് – കെ.എസ്.ആർ ബംഗളൂരു എക്സ്പ്രസ്: 2026 ജൂലൈ 09-ന് (ഇന്ന്) കോഴിക്കോട് നിന്ന് പുറപ്പെടേണ്ട ഈ ട്രെയിൻ കോഴിക്കോടിന് പകരം വെസ്റ്റ് ഹില്ലിൽ നിന്ന് ഉച്ചയ്ക്ക് 15.40-ന് (03.40 PM) യാത്ര ആരംഭിക്കും. കോഴിക്കോടിനും വെസ്റ്റ് ഹില്ലിനും ഇടയിലുള്ള സർവീസ് ഭാഗികമായി റദ്ദാക്കി.

ട്രെയിൻ നമ്പർ 12075 കോഴിക്കോട് – തിരുവനന്തപുരം ജൻശതാബ്ദി: 2026 ജൂലൈ 09-ന് (ഇന്ന്) കോഴിക്കോട് നിന്ന് പുറപ്പെടേണ്ട ഈ ട്രെയിൻ കോഴിക്കോടിന് പകരം കല്ലായിൽ നിന്ന് ഉച്ചയ്ക്ക് 13.50-ന് (01.50 PM) യാത്ര ആരംഭിക്കും. കോഴിക്കോടിനും കല്ലായിക്കും ഇടയിലുള്ള സർവീസ് ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്.

Content Highlight: Kozhikkoderailwaystation

Next TV

Related Stories
കാഫിർ സ്ക്രീൻ ഷോട്ട് കേസ്: റിബേഷ് രാമകൃഷ്ണന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

Jul 9, 2026 03:20 PM

കാഫിർ സ്ക്രീൻ ഷോട്ട് കേസ്: റിബേഷ് രാമകൃഷ്ണന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

കാഫിർ സ്ക്രീൻ ഷോട്ട് കേസ്: റിബേഷ് രാമകൃഷ്ണന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത്...

Read More >>
ഇറാനിൽ വൻ നാശനഷ്ടവും ആൾനാശവും, ആക്രമിക്കപ്പെട്ടവയിൽ റെയിൽവേ പാലവും; ഖമനയിയുടെ കബറടക്കം വൈകും

Jul 9, 2026 02:55 PM

ഇറാനിൽ വൻ നാശനഷ്ടവും ആൾനാശവും, ആക്രമിക്കപ്പെട്ടവയിൽ റെയിൽവേ പാലവും; ഖമനയിയുടെ കബറടക്കം വൈകും

ഇറാനിൽ വൻ നാശനഷ്ടവും ആൾനാശവും, ആക്രമിക്കപ്പെട്ടവയിൽ റെയിൽവേ പാലവും; ഖമനയിയുടെ കബറടക്കം...

Read More >>
കള്ളാടി മണ്ണിടിച്ചിൽ; ‘കൊങ്കൺ അധികൃതരോട് വീണ്ടും റിപ്പോർട്ട്‌ ആവശ്യപ്പെടും’; മന്ത്രി പി കെ ബഷീർ

Jul 9, 2026 02:41 PM

കള്ളാടി മണ്ണിടിച്ചിൽ; ‘കൊങ്കൺ അധികൃതരോട് വീണ്ടും റിപ്പോർട്ട്‌ ആവശ്യപ്പെടും’; മന്ത്രി പി കെ ബഷീർ

കള്ളാടി മണ്ണിടിച്ചിൽ; ‘കൊങ്കൺ അധികൃതരോട് വീണ്ടും റിപ്പോർട്ട്‌ ആവശ്യപ്പെടും’; മന്ത്രി പി കെ...

Read More >>
adimage
‘അപകടമുന്നറിയിപ്പ് നൽകാതിരുന്നത് ഗുരുതര വീഴ്ച; ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ സർക്കാർ തലത്തിൽ ശ്രമം നടക്കുന്നു’; പിണറായി വിജയൻ

Jul 9, 2026 02:32 PM

‘അപകടമുന്നറിയിപ്പ് നൽകാതിരുന്നത് ഗുരുതര വീഴ്ച; ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ സർക്കാർ തലത്തിൽ ശ്രമം നടക്കുന്നു’; പിണറായി വിജയൻ

‘അപകടമുന്നറിയിപ്പ് നൽകാതിരുന്നത് ഗുരുതര വീഴ്ച; ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ സർക്കാർ തലത്തിൽ ശ്രമം നടക്കുന്നു’; പിണറായി...

Read More >>
കള്ളാടി ദുരന്തം; ദുരന്ത മേഖല സന്ദർശിച്ച് പ്രതിപക്ഷ നേതവ് പിണറായി വിജയൻ

Jul 9, 2026 02:07 PM

കള്ളാടി ദുരന്തം; ദുരന്ത മേഖല സന്ദർശിച്ച് പ്രതിപക്ഷ നേതവ് പിണറായി വിജയൻ

കള്ളാടി ദുരന്തം; ദുരന്ത മേഖല സന്ദർശിച്ച് പ്രതിപക്ഷ നേതവ് പിണറായി...

Read More >>
കള്ളാടി മണ്ണിടിച്ചിൽ: വീണ്ടും മൃതദേഹം കണ്ടെത്തി; മരണം ഏഴായി

Jul 9, 2026 01:56 PM

കള്ളാടി മണ്ണിടിച്ചിൽ: വീണ്ടും മൃതദേഹം കണ്ടെത്തി; മരണം ഏഴായി

കള്ളാടി മണ്ണിടിച്ചിൽ: വീണ്ടും മൃതദേഹം കണ്ടെത്തി; മരണം...

Read More >>
adimage
Top Stories

adimage
News Roundup

adimage adimage adimage
Entertainment News

adimage