കണ്ണൂർ : ജില്ലാ എംപ്ലോയ്മെന്റ് എക്സ്‌ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 16 ന് രാവിലെ 10 മുതൽ ഒരു മണി വരെ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ കാഷ്യർ, ജ്വല്ലറി സെയിൽസ് മാൻ, ഡ്രൈവർ, ഏജൻസി മാനേജർ, ബിസിനസ്സ് മാനേജർ, സീനിയർ ബിസിനസ്സ് മാനേജർ, പ്രയോറിറ്റി പാർട്‌ണർ, ടെലി കോളർ, സെയിൽസ് എക്സിക്യൂട്ടീവ് ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു. യോഗ്യത: പ്ലസ് ടു/ബികോം/ഡിഗ്രി. ഉദ്യോഗാർത്ഥികൾക്ക് തിരിച്ചറിയൽ കാർഡിന്റെ (ആധാർ/വോട്ടർ ഐഡി) പകർപ്പും ഒരു പാസ്പോർട്ട് സൈസ് ഫോട്ടോയും 300 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്ത് ഇന്റർവ്യൂവിൽ പങ്കെടുക്കാം. നിലവിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് രജിസ്ട്രേഷൻ സ്ലിപ് ഹാജരാക്കി ഇന്റർവ്യൂവിൽ പങ്കെടുക്കാം. ഫോൺ: 0497 -2707610, 6282942066.
Content Highlight: Jobfair

.jpeg)
.jpeg)
.jpeg)



.jpeg)
.jpeg)
.jpeg)
.jpeg)























