adimage

നെന്മാറ ഇരട്ടക്കൊല കേസ്: പ്രതി ചെന്താമരയുടെ ശിക്ഷാവിധി തിങ്കളാഴ്ച, പരമാവധി ശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ

നെന്മാറ ഇരട്ടക്കൊല കേസ്: പ്രതി ചെന്താമരയുടെ ശിക്ഷാവിധി തിങ്കളാഴ്ച, പരമാവധി ശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ
2026-07-16T14:58:00 | By Remya Raveendran
#Nemmara Murder Case #Chenthamara #Palakkad Court #Double Murder #Kerala Crime

പാലക്കാട്: നെന്മാറ പോത്തുണ്ടിയിൽ 2025 ജനുവരി 27ന് നടന്ന ഇരട്ടക്കൊല കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷാവിധി തിങ്കളാഴ്ച പ്രസ്താവിക്കും. പാലക്കാട് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയാണ് വിധി പറയുക.

വിധി പറയുന്ന സമയത്ത് മിറ്റിഗേഷൻ റിപ്പോർട്ട് പരിഗണിക്കരുതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. ആദ്യം കൊലപാതകം നടത്തിയ ശേഷം പ്രതിയെ തിരുത്താൻ സംവിധാനം തയാറായില്ല. പ്രതിക്ക് അനുകൂലമായ രീതിയിൽ തയാറാക്കിയ മിറ്റിഗേഷൻ റിപ്പോർട്ട് അംഗീകരിക്കാനാകില്ലെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്നും ആവശ്യപ്പെട്ടു.

ജയിലിൽ ജോലി ചെയ്ത് കിട്ടുന്ന പണം കൊല്ലപ്പെട്ട സുധാകരന്റെ മക്കൾക്ക് നൽകാമെന്ന പ്രതിയുടെ വാദവും പ്രോസിക്യൂഷൻ നിരസിച്ചു.

2025 ജനുവരി 27നാണ് പോത്തുണ്ടി സ്വദേശികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം സമീപത്തെ മലയിലേക്ക് കടന്ന പ്രതിയെ തണ്ടർബോൾട്ടിന്റെയും പൊലീസിന്റെയും നേതൃത്വത്തിൽ നടത്തിയ തിരച്ചിലിനൊടുവിൽ ജനുവരി 29ന് രാത്രിയാണ് പിടികൂടിയത്.

2026 ഫെബ്രുവരി 23നാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. 81 സാക്ഷികളിൽ 46 പേരുടെ മൊഴികൾ കോടതി പ്രതിക്ക് വായിച്ചുകേൾപ്പിച്ചു. എല്ലാ ആരോപണങ്ങളും ചെന്താമര നിഷേധിച്ചു. കഴിഞ്ഞയാഴ്ചയോടെ കോടതി അന്തിമ വാദങ്ങൾ പൂർത്തിയാക്കിയിരുന്നു.

2025 ഒക്ടോബർ 18ന് സജിത വധക്കേസിൽ ചെന്താമരയ്ക്ക് ഇതേ കോടതി ഇരട്ട ജീവപര്യന്തവും പിഴയും വിധിച്ചിരുന്നു.

Content Highlight: Nemmara Double Murder Case Verdict Against Chenthamara on Monday

#Nemmara Murder Case #Chenthamara #Palakkad Court #Double Murder #Kerala Crime

Next TV

Related Stories
പ്രഗതി പദ്ധതിയിൽ കേരളത്തിനും ഇടം; നെൽകൃഷിക്ക് കൂടുതൽ കേന്ദ്രസഹായം ലഭിക്കും ; മന്ത്രി ടി. സിദ്ദിഖ്

Jul 16, 2026 03:25 PM

പ്രഗതി പദ്ധതിയിൽ കേരളത്തിനും ഇടം; നെൽകൃഷിക്ക് കൂടുതൽ കേന്ദ്രസഹായം ലഭിക്കും ; മന്ത്രി ടി. സിദ്ദിഖ്

കേന്ദ്ര പ്രഗതി പദ്ധതിയിൽ കേരളത്തെയും ഉൾപ്പെടുത്തി. നെൽകൃഷിക്ക് കൂടുതൽ സഹായം ലഭിക്കും. കള്ളാടി ദുരന്തത്തിൽ പ്രിയങ്ക ഗാന്ധി ഫലപ്രദമായി...

Read More >>
കണ്ണൂർ കൊയിലി ആശുപത്രി നഴ്സുമാരുടെ സമരം അവസാനിച്ചു; ശമ്പള വർധനവിന് കരാർ ഒപ്പിട്ടു

Jul 16, 2026 03:11 PM

കണ്ണൂർ കൊയിലി ആശുപത്രി നഴ്സുമാരുടെ സമരം അവസാനിച്ചു; ശമ്പള വർധനവിന് കരാർ ഒപ്പിട്ടു

കണ്ണൂർ കൊയിലി ആശുപത്രിയിലെ നഴ്സുമാരുടെ സമരം അവസാനിച്ചു. ശമ്പള വർധനവ് സംബന്ധിച്ച കരാറിൽ ആശുപത്രി അധികൃതർ ഒപ്പുവെച്ചു. ജില്ലാ കളക്ടറുടെ...

Read More >>
പ്രിയദർശിനി പദ്ധതി സൂപ്പർ ഹിറ്റ്; ഒരു മാസത്തിൽ 3.81 കോടി യാത്രകൾ, കൂടുതൽ ബസുകൾ വരുന്നു

Jul 16, 2026 02:22 PM

പ്രിയദർശിനി പദ്ധതി സൂപ്പർ ഹിറ്റ്; ഒരു മാസത്തിൽ 3.81 കോടി യാത്രകൾ, കൂടുതൽ ബസുകൾ വരുന്നു

സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ പദ്ധതിയായ പ്രിയദർശിനി വമ്പിച്ച വിജയം. ഒരു മാസത്തിൽ 3.81 കോടി യാത്രകൾ. ദിവസേന 12.1 ലക്ഷം സ്ത്രീകൾ യാത്ര ചെയ്യുന്നു. കൂടുതൽ...

Read More >>
adimage
ഫെഡ് ഫാം ഫാർമേഴ്സ് ക്ലബിന്റെ ജൈവകൃഷി പഠനശിബിരം; മൂന്ന് പഞ്ചായത്തുകളിലെ കർഷകർ സംഗമിച്ചു

Jul 16, 2026 02:04 PM

ഫെഡ് ഫാം ഫാർമേഴ്സ് ക്ലബിന്റെ ജൈവകൃഷി പഠനശിബിരം; മൂന്ന് പഞ്ചായത്തുകളിലെ കർഷകർ സംഗമിച്ചു

ഇരിട്ടി ഫെഡ് ഫാം ഫാർമേഴ്സ് ക്ലബ് പേരട്ടയിൽ ജൈവകൃഷി പഠനശിബിരം സംഘടിപ്പിച്ചു. അയ്യങ്കുന്ന്, പായം, ഉളിക്കൽ പഞ്ചായത്തുകളിലെ കർഷകർ പങ്കെടുത്തു. ഡോ. എ.ജെ....

Read More >>
'ഓപ്പറേഷൻ തൂഫാൻ; ജൂലൈ 18ന് ശ്രീകണ്ഠപുരത്ത് 4000 പേർ അണിനിരക്കുന്ന ലഹരിവിരുദ്ധ മഹാറാലി

Jul 16, 2026 01:07 PM

'ഓപ്പറേഷൻ തൂഫാൻ; ജൂലൈ 18ന് ശ്രീകണ്ഠപുരത്ത് 4000 പേർ അണിനിരക്കുന്ന ലഹരിവിരുദ്ധ മഹാറാലി

കണ്ണൂർ ശ്രീകണ്ഠപുരത്ത് ജൂലൈ 18ന് 'ഓപ്പറേഷൻ തൂഫാൻ' ലഹരിവിരുദ്ധ മഹാറാലി. രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. 4000 പേർ പങ്കെടുക്കും. റീൽ, ചിത്രരചന...

Read More >>
ഒന്നരവയസുകാരന്റെ മരണം; മെഡിക്കൽ ബോർഡ് യോഗത്തിൽ നാടകീയ രംഗങ്ങൾ, റിപ്പോർട്ട് ഉടൻ പോലീസിന്

Jul 16, 2026 01:04 PM

ഒന്നരവയസുകാരന്റെ മരണം; മെഡിക്കൽ ബോർഡ് യോഗത്തിൽ നാടകീയ രംഗങ്ങൾ, റിപ്പോർട്ട് ഉടൻ പോലീസിന്

പയ്യന്നൂർ ഒന്നരവയസുകാരന്റെ മരണക്കേസ്. മെഡിക്കൽ ബോർഡ് യോഗത്തിൽ സംഘർഷം. 7 പേരിൽ 3 പേരെ മാത്രം പങ്കെടുപ്പിച്ചു. ചികിത്സാ പിഴവ് സ്ഥിരീകരിച്ചു,...

Read More >>
adimage
Top Stories

adimage
News Roundup

adimage
GCC News

adimage adimage adimage