adimage

'ഓപ്പറേഷൻ തൂഫാൻ; ജൂലൈ 18ന് ശ്രീകണ്ഠപുരത്ത് 4000 പേർ അണിനിരക്കുന്ന ലഹരിവിരുദ്ധ മഹാറാലി

'ഓപ്പറേഷൻ തൂഫാൻ; ജൂലൈ 18ന് ശ്രീകണ്ഠപുരത്ത് 4000 പേർ അണിനിരക്കുന്ന ലഹരിവിരുദ്ധ മഹാറാലി
2026-07-16T13:07:00 | By sukanya
#Operation Toofan #Anti Drug Campaign #Sreekandapuram #Ramesh Chennithala

കണ്ണൂർ: ലഹരിക്കെതിരായ ശക്തമായ ജനകീയ മുന്നേറ്റത്തിന് വേദിയൊരുക്കി 'ഓപ്പറേഷൻ തൂഫാൻ' ലഹരിവിരുദ്ധ ക്യാമ്പയിൻ ജൂലൈ 18ന് ശ്രീകണ്ഠപുരത്ത് സംഘടിപ്പിക്കും.അഡ്വ. സജീവ് ജോസഫ് എം.എൽ.എ വാർത്താ സമ്മേളനത്തിൽ വിവരങ്ങൾ അറിയിച്ചു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പരിപാടി ഉദ്ഘാടനം ചെയ്യും. 4000-ത്തോളം പേർ റാലിയിൽ അണിനിരക്കുമെന്നാണ് പ്രതീക്ഷ.

ശ്രീകണ്ഠപുരം ബസ് സ്റ്റാൻഡിൽ നിന്ന് ആരംഭിക്കുന്ന ലഹരിവിരുദ്ധ മഹാറാലി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ സമാപിക്കും. ലഹരിവിരുദ്ധ സന്ദേശങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഫ്ലോട്ടുകൾ, വർണാഭമായ ബാൻഡ് മേളങ്ങൾ, വാദ്യമേളങ്ങൾ, ഫ്ലാഷ് മോബ് അവതരണങ്ങൾ എന്നിവയായിരിക്കും റാലിയുടെ പ്രധാന ആകർഷണങ്ങൾ. മികച്ച ഫ്ലോട്ടുകൾക്ക് ക്യാഷ് അവാർഡുകളും നൽകും.

ക്യാമ്പയിന്റെ ഭാഗമായി റീൽ മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി, കോളേജ് വിദ്യാർഥികൾക്കായി ചിത്രരചന മത്സരവും ഉണ്ടായിരിക്കും. വിജയികൾക്ക് സമാപനച്ചടങ്ങിൽ രമേശ് ചെന്നിത്തല ക്യാഷ് അവാർഡുകളും മൊമെന്റോകളും വിതരണം ചെയ്യും.

ടൗൺ സ്ക്വയറിൽ രാവിലെ 11.30ന് ലഹരിവിരുദ്ധ സിഗ്നേച്ചർ ക്യാമ്പയിനും നടക്കും. പ്രശസ്ത സിനിമാതാരം എസ്തേർ അനിൽ, നോർത്ത് സോൺ ഐ.ജി. പുട്ട വിമലാദിത്യ ഐ.പി.എസ്, കണ്ണൂർ റൂറൽ എസ്.പി. ഉമേഷ് ഗോയൽ ഐ.പി.എസ്, ജില്ലാ കളക്ടർ പി. വിഷ്ണുരാജ് ഐ.എ.എസ്, ശ്രീകണ്ഠപുരം മുനിസിപ്പൽ ചെയർമാൻ ഇ.വി. രാമകൃഷ്ണൻ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും.

ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ തലങ്ങളിലേക്ക് കൂടുതൽ ശക്തിപ്പെടുത്തുമെന്നും അഡ്വ. സജീവ് ജോസഫ് അറിയിച്ചു

Content Highlight: Operation Toofan Anti-Drug Campaign: Massive Rally in Sreekandapuram on July 18

#Operation Toofan #Anti Drug Campaign #Sreekandapuram #Ramesh Chennithala

Next TV

Related Stories
ഫെഡ് ഫാം ഫാർമേഴ്സ് ക്ലബിന്റെ ജൈവകൃഷി പഠനശിബിരം; മൂന്ന് പഞ്ചായത്തുകളിലെ കർഷകർ സംഗമിച്ചു

Jul 16, 2026 02:04 PM

ഫെഡ് ഫാം ഫാർമേഴ്സ് ക്ലബിന്റെ ജൈവകൃഷി പഠനശിബിരം; മൂന്ന് പഞ്ചായത്തുകളിലെ കർഷകർ സംഗമിച്ചു

ഇരിട്ടി ഫെഡ് ഫാം ഫാർമേഴ്സ് ക്ലബ് പേരട്ടയിൽ ജൈവകൃഷി പഠനശിബിരം സംഘടിപ്പിച്ചു. അയ്യങ്കുന്ന്, പായം, ഉളിക്കൽ പഞ്ചായത്തുകളിലെ കർഷകർ പങ്കെടുത്തു. ഡോ. എ.ജെ....

Read More >>
ഒന്നരവയസുകാരന്റെ മരണം; മെഡിക്കൽ ബോർഡ് യോഗത്തിൽ നാടകീയ രംഗങ്ങൾ, റിപ്പോർട്ട് ഉടൻ പോലീസിന്

Jul 16, 2026 01:04 PM

ഒന്നരവയസുകാരന്റെ മരണം; മെഡിക്കൽ ബോർഡ് യോഗത്തിൽ നാടകീയ രംഗങ്ങൾ, റിപ്പോർട്ട് ഉടൻ പോലീസിന്

പയ്യന്നൂർ ഒന്നരവയസുകാരന്റെ മരണക്കേസ്. മെഡിക്കൽ ബോർഡ് യോഗത്തിൽ സംഘർഷം. 7 പേരിൽ 3 പേരെ മാത്രം പങ്കെടുപ്പിച്ചു. ചികിത്സാ പിഴവ് സ്ഥിരീകരിച്ചു,...

Read More >>
പയ്യന്നൂരിലെ ഒന്നരവയസുകാരന്റെ മരണം; ചികിത്സാ പിഴവ്, ഡോക്ടർമാർക്കെതിരെ ക്രിമിനൽ കേസിന് ശുപാർശ

Jul 16, 2026 12:57 PM

പയ്യന്നൂരിലെ ഒന്നരവയസുകാരന്റെ മരണം; ചികിത്സാ പിഴവ്, ഡോക്ടർമാർക്കെതിരെ ക്രിമിനൽ കേസിന് ശുപാർശ

പയ്യന്നൂരിൽ ഒന്നരവയസുകാരന്റെ മരണം. ചികിത്സാ പിഴവ് കണ്ടെത്തി. ഡോക്ടർമാർക്കെതിരെ ക്രിമിനൽ കേസിന് മെഡിക്കൽ ബോർഡ് ശുപാർശ. അനസ്തേഷ്യ നൽകുന്നതിൽ വൻ...

Read More >>
adimage
62 ദിവസത്തെ സമരം അവസാനിച്ചു: ഒത്തുതീർപ്പ് കരാറിൽ ഒപ്പിട്ട് കൊയിലി ആശുപത്രി മാനേജ്മെന്റ്

Jul 16, 2026 12:52 PM

62 ദിവസത്തെ സമരം അവസാനിച്ചു: ഒത്തുതീർപ്പ് കരാറിൽ ഒപ്പിട്ട് കൊയിലി ആശുപത്രി മാനേജ്മെന്റ്

കൊയിലി ആശുപത്രിയിലെ 62 ദിവസത്തെ നഴ്സുമാരുടെ സമരം അവസാനിച്ചു. ജില്ലാ ലേബർ ഓഫീസറുടെ മുൻപാകെ ഒത്തുതീർപ്പ് കരാറിൽ...

Read More >>
സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

Jul 16, 2026 12:11 PM

സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

സ്കോളർഷിപ്പിന് അപേക്ഷ...

Read More >>
അശ്ലീല വീഡിയോ കേസ്: യൂട്യൂബർ 'തൊപ്പി' ഒളിവിൽ, ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി സൈബർ പൊലീസ്

Jul 16, 2026 11:05 AM

അശ്ലീല വീഡിയോ കേസ്: യൂട്യൂബർ 'തൊപ്പി' ഒളിവിൽ, ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി സൈബർ പൊലീസ്

അശ്ലീല വീഡിയോ പങ്കുവെച്ച കേസിൽ യൂട്യൂബർ തൊപ്പി ഒളിവിൽ. എറണാകുളം റൂറൽ സൈബർ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. കൂട്ടാളി മമ്മു...

Read More >>
adimage
Top Stories

adimage
News Roundup

adimage
GCC News

adimage adimage adimage