adimage

ഫെഡ് ഫാം ഫാർമേഴ്സ് ക്ലബിന്റെ ജൈവകൃഷി പഠനശിബിരം; മൂന്ന് പഞ്ചായത്തുകളിലെ കർഷകർ സംഗമിച്ചു

ഫെഡ് ഫാം ഫാർമേഴ്സ് ക്ലബിന്റെ ജൈവകൃഷി പഠനശിബിരം; മൂന്ന് പഞ്ചായത്തുകളിലെ കർഷകർ സംഗമിച്ചു
2026-07-16T14:04:00 | By Remya Raveendran
#Fed Farm Farmers Club #Organic Farming #Kannur Agriculture #Farmers Workshop

പേരട്ട: ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമായി ഇരിട്ടി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫെഡ് ഫാം ഫാർമേഴ്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ പഠനശിബിരം സംഘടിപ്പിച്ചു.

അയ്യങ്കുന്ന്, പായം, ഉളിക്കൽ ഗ്രാമപഞ്ചായത്തുകളിലെ കർഷകരെ പങ്കെടുപ്പിച്ചുകൊണ്ട് പേരട്ടയിലെ കർഷകനായ ബിനു വെട്ടിക്കാട്ടിലിന്റെ ഫാം ഹൗസിലാണ് "ജൈവകൃഷിയിലൂടെ മികച്ച കാർഷികോത്പാദനം" എന്ന വിഷയത്തിൽ ശിബിരം നടന്നത്.

പായം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വിനോദ് കുമാർ പഠനശിബിരം ഉദ്ഘാടനം ചെയ്തു. ഫാർമേഴ്സ് ക്ലബ് പ്രസിഡന്റ് ബെന്നിച്ചൻ മഠത്തിനകം അധ്യക്ഷത വഹിച്ചു. ഉളിക്കൽ ഗ്രാമപഞ്ചായത്ത് അംഗം നിഷ ഒരപ്പാംകുഴി മുഖ്യപ്രഭാഷണം നടത്തി.

കൃഷി വിദഗ്ധൻ ഡോ. എ.ജെ. ജോർജ് ജൈവകൃഷി രീതികൾ, മണ്ണിന്റെ സംരക്ഷണം, വിളവ് വർധിപ്പിക്കുന്നതിനുള്ള മാർഗങ്ങൾ എന്നിവയെക്കുറിച്ച് ക്ലാസുകൾ നയിച്ചു. ജൈവളങ്ങളുടെ ഉപയോഗം, കീടനിയന്ത്രണം, വിപണന സാധ്യതകൾ എന്നീ വിഷയങ്ങളും ചർച്ച ചെയ്തു.

അഡ്വ. കെ.കെ. മാത്യു, ആന്റോ കെ. ആന്റണി, കുര്യൻ മൈലടിയിൽ, ബിനു വെട്ടിക്കാട്ടിൽ, എൻ.വി. ജോസഫ്, റെജി മാത്യു തുടങ്ങിയവർ സംസാരിച്ചു.

Content Highlight: Fed Farm Farmers Club Organizes Organic Farming Workshop in Peratta Kannur

#Fed Farm Farmers Club #Organic Farming #Kannur Agriculture #Farmers Workshop

Next TV

Related Stories
നെന്മാറ ഇരട്ടക്കൊല കേസ്: പ്രതി ചെന്താമരയുടെ ശിക്ഷാവിധി തിങ്കളാഴ്ച, പരമാവധി ശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ

Jul 16, 2026 02:58 PM

നെന്മാറ ഇരട്ടക്കൊല കേസ്: പ്രതി ചെന്താമരയുടെ ശിക്ഷാവിധി തിങ്കളാഴ്ച, പരമാവധി ശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ

പാലക്കാട് നെന്മാറ പോത്തുണ്ടി ഇരട്ടക്കൊല കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷാവിധി തിങ്കളാഴ്ച. മിറ്റിഗേഷൻ റിപ്പോർട്ട് പരിഗണിക്കരുതെന്നും പരമാവധി...

Read More >>
പ്രിയദർശിനി പദ്ധതി സൂപ്പർ ഹിറ്റ്; ഒരു മാസത്തിൽ 3.81 കോടി യാത്രകൾ, കൂടുതൽ ബസുകൾ വരുന്നു

Jul 16, 2026 02:22 PM

പ്രിയദർശിനി പദ്ധതി സൂപ്പർ ഹിറ്റ്; ഒരു മാസത്തിൽ 3.81 കോടി യാത്രകൾ, കൂടുതൽ ബസുകൾ വരുന്നു

സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ പദ്ധതിയായ പ്രിയദർശിനി വമ്പിച്ച വിജയം. ഒരു മാസത്തിൽ 3.81 കോടി യാത്രകൾ. ദിവസേന 12.1 ലക്ഷം സ്ത്രീകൾ യാത്ര ചെയ്യുന്നു. കൂടുതൽ...

Read More >>
'ഓപ്പറേഷൻ തൂഫാൻ; ജൂലൈ 18ന് ശ്രീകണ്ഠപുരത്ത് 4000 പേർ അണിനിരക്കുന്ന ലഹരിവിരുദ്ധ മഹാറാലി

Jul 16, 2026 01:07 PM

'ഓപ്പറേഷൻ തൂഫാൻ; ജൂലൈ 18ന് ശ്രീകണ്ഠപുരത്ത് 4000 പേർ അണിനിരക്കുന്ന ലഹരിവിരുദ്ധ മഹാറാലി

കണ്ണൂർ ശ്രീകണ്ഠപുരത്ത് ജൂലൈ 18ന് 'ഓപ്പറേഷൻ തൂഫാൻ' ലഹരിവിരുദ്ധ മഹാറാലി. രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. 4000 പേർ പങ്കെടുക്കും. റീൽ, ചിത്രരചന...

Read More >>
adimage
ഒന്നരവയസുകാരന്റെ മരണം; മെഡിക്കൽ ബോർഡ് യോഗത്തിൽ നാടകീയ രംഗങ്ങൾ, റിപ്പോർട്ട് ഉടൻ പോലീസിന്

Jul 16, 2026 01:04 PM

ഒന്നരവയസുകാരന്റെ മരണം; മെഡിക്കൽ ബോർഡ് യോഗത്തിൽ നാടകീയ രംഗങ്ങൾ, റിപ്പോർട്ട് ഉടൻ പോലീസിന്

പയ്യന്നൂർ ഒന്നരവയസുകാരന്റെ മരണക്കേസ്. മെഡിക്കൽ ബോർഡ് യോഗത്തിൽ സംഘർഷം. 7 പേരിൽ 3 പേരെ മാത്രം പങ്കെടുപ്പിച്ചു. ചികിത്സാ പിഴവ് സ്ഥിരീകരിച്ചു,...

Read More >>
പയ്യന്നൂരിലെ ഒന്നരവയസുകാരന്റെ മരണം; ചികിത്സാ പിഴവ്, ഡോക്ടർമാർക്കെതിരെ ക്രിമിനൽ കേസിന് ശുപാർശ

Jul 16, 2026 12:57 PM

പയ്യന്നൂരിലെ ഒന്നരവയസുകാരന്റെ മരണം; ചികിത്സാ പിഴവ്, ഡോക്ടർമാർക്കെതിരെ ക്രിമിനൽ കേസിന് ശുപാർശ

പയ്യന്നൂരിൽ ഒന്നരവയസുകാരന്റെ മരണം. ചികിത്സാ പിഴവ് കണ്ടെത്തി. ഡോക്ടർമാർക്കെതിരെ ക്രിമിനൽ കേസിന് മെഡിക്കൽ ബോർഡ് ശുപാർശ. അനസ്തേഷ്യ നൽകുന്നതിൽ വൻ...

Read More >>
62 ദിവസത്തെ സമരം അവസാനിച്ചു: ഒത്തുതീർപ്പ് കരാറിൽ ഒപ്പിട്ട് കൊയിലി ആശുപത്രി മാനേജ്മെന്റ്

Jul 16, 2026 12:52 PM

62 ദിവസത്തെ സമരം അവസാനിച്ചു: ഒത്തുതീർപ്പ് കരാറിൽ ഒപ്പിട്ട് കൊയിലി ആശുപത്രി മാനേജ്മെന്റ്

കൊയിലി ആശുപത്രിയിലെ 62 ദിവസത്തെ നഴ്സുമാരുടെ സമരം അവസാനിച്ചു. ജില്ലാ ലേബർ ഓഫീസറുടെ മുൻപാകെ ഒത്തുതീർപ്പ് കരാറിൽ...

Read More >>
adimage
Top Stories

adimage
News Roundup

adimage
GCC News

adimage adimage adimage