adimage

ചരിത്രം കുറിച്ച് ഇന്ത്യ; രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു

ചരിത്രം കുറിച്ച് ഇന്ത്യ; രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു
2026-07-17T14:39:00 | By Remya Raveendran
#Hydrogen Train #Narendra Modi #Indian Railways

ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേ ചരിത്രത്തിൽ ഇന്ന് പുതിയ അധ്യായം. രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു. ‘നമോ ഗ്രീൻ റെയിൽ’ എന്ന് പേരിട്ടിരിക്കുന്ന ട്രെയിൻ ഹരിയാനയിലെ ജിന്ദ്-സോനിപ്പത്ത് റൂട്ടിലാണ് സർവീസ് ആരംഭിച്ചത്.

ഹരിയാനയിലെ ജിന്ദ് റെയിൽവേ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവും ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സൈനിയും പങ്കെടുത്തു. ആദ്യ ഹൈഡ്രജൻ ട്രെയിനിലൂടെ ഹരിയാന ചരിത്രത്തിൽ ഇടം പിടിച്ചതായി പ്രധാനമന്ത്രി ചടങ്ങിൽ പറഞ്ഞു.

പൂർണമായും പരിസ്ഥിതി സൗഹൃദമാണ് പുതിയ ട്രെയിൻ. ട്രെയിൻ പുറത്തുവിടുന്നത് നീരാവി മാത്രമാണ്. ഇന്ധനമായി ഹൈഡ്രജൻ ഉപയോഗിക്കുന്നതിനാൽ കാർബൺ പുറന്തള്ളൽ പൂർണമായും ഒഴിവാകും.

ജിന്ദിൽ നിന്ന് സോനിപ്പത്തിലേക്കും തിരിച്ചുമാണ് ട്രെയിൻ സർവീസ് നടത്തുക. 8 പാസഞ്ചർ ചെയർ കാറുകളും 2 ഡ്രൈവിംഗ് പവർ കാറുകളും ഉൾപ്പെടെ ആകെ 10 കോച്ചുകളാണ് ട്രെയിനുള്ളത്. ഒരു സമയം 2600 യാത്രക്കാരെ വരെ വഹിക്കാനുള്ള ശേഷിയുണ്ട്. പരമാവധി 75 കിലോമീറ്റർ വേഗതയിലായിരിക്കും സർവീസ്.

പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായ സാഹചര്യത്തിലും രാജ്യത്തെ ഇന്ധന-ഊർജ മേഖലകൾ പ്രതിസന്ധിയിലായില്ലെന്ന് പ്രധാനമന്ത്രി ചടങ്ങിൽ ചൂണ്ടിക്കാട്ടി. പകരം ഊർജ മേഖലയിൽ സ്വയംപര്യാപ്തത നേടാനുള്ള ശ്രമങ്ങൾ സർക്കാർ മുന്നോട്ട് കൊണ്ടുപോകുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഹരിയാനയിലെ ചടങ്ങിൽ വിവിധ വികസന പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിച്ചു. ഹരിത ഊർജത്തിലേക്കുള്ള രാജ്യത്തിന്റെ വലിയ ചുവടുവെപ്പാണ് ആദ്യ ഹൈഡ്രജൻ ട്രെയിനെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അഭിപ്രായപ്പെട്ടു.

Content Highlight: : PM Modi Flags Off India's First Hydrogen Train Namo Green Rail in Haryana

#Hydrogen Train #Narendra Modi #Indian Railways

Next TV

Related Stories
സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; തൃശൂരിൽ ഓറഞ്ച് അലേർട്ട്

Jul 17, 2026 03:45 PM

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; തൃശൂരിൽ ഓറഞ്ച് അലേർട്ട്

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു. തൃശൂരിൽ ഓറഞ്ച് അലേർട്ട്. 19 വരെ വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത. ന്യൂനമർദ്ദ പാത്തിയാണ്...

Read More >>
ആശുപത്രികൾ രോഗി സൗഹൃദമാക്കാൻ ആരോഗ്യവകുപ്പ്; ജീവനക്കാർക്ക് നിർബന്ധിത പരിശീലനം

Jul 17, 2026 03:29 PM

ആശുപത്രികൾ രോഗി സൗഹൃദമാക്കാൻ ആരോഗ്യവകുപ്പ്; ജീവനക്കാർക്ക് നിർബന്ധിത പരിശീലനം

ആരോഗ്യവകുപ്പ്. മോശം പെരുമാറ്റ പരാതികളെ തുടർന്ന് മെഡിക്കൽ ഓഫീസർമാർ ഒഴികെയുള്ള ജീവനക്കാർക്ക് 2 മാസത്തിനകം നിർബന്ധിത...

Read More >>
വൈദ്യുതി പരാജയത്തിനെതിരെ ഡി.വൈ.എഫ്.ഐ; കണ്ണൂർ വൈദ്യുതി ഭവനിലേക്ക് മാർച്ച്

Jul 17, 2026 03:15 PM

വൈദ്യുതി പരാജയത്തിനെതിരെ ഡി.വൈ.എഫ്.ഐ; കണ്ണൂർ വൈദ്യുതി ഭവനിലേക്ക് മാർച്ച്

വൈദ്യുതി വിതരണത്തിൽ സർക്കാർ പരാജയമെന്ന് ആരോപിച്ച് ഡി.വൈ.എഫ്.ഐ കണ്ണൂർ വൈദ്യുതി ഭവനിലേക്ക് മാർച്ച്. വി.കെ. സനോജ് ഉദ്ഘാടനം ചെയ്തു. ചൂട്ടും...

Read More >>
adimage
കണ്ണൂർ നഗരത്തിൽ വീണ്ടും മോഷണം; രണ്ട് കടകളുടെ ഷട്ടർ തകർത്ത് 7100 രൂപ കവർന്നു

Jul 17, 2026 02:27 PM

കണ്ണൂർ നഗരത്തിൽ വീണ്ടും മോഷണം; രണ്ട് കടകളുടെ ഷട്ടർ തകർത്ത് 7100 രൂപ കവർന്നു

കണ്ണൂർ യോഗശാല റോഡിലെ രണ്ട് വ്യാപാര സ്ഥാപനങ്ങളിൽ മോഷണം. ഷട്ടർ തകർത്ത് 7100 രൂപ കവർന്നു. ടൗൺ എസ്.ഐയുടെ നേതൃത്വത്തിൽ പൊലീസ്...

Read More >>
ട്രെയിനിൽ നിന്ന് മൊബൈൽ മോഷ്ടിച്ച് ഓടി; കുപ്രസിദ്ധ മോഷ്ടാവിനെ കണ്ണൂർ റെയിൽവേ പൊലീസ് പിടികൂടി

Jul 17, 2026 02:17 PM

ട്രെയിനിൽ നിന്ന് മൊബൈൽ മോഷ്ടിച്ച് ഓടി; കുപ്രസിദ്ധ മോഷ്ടാവിനെ കണ്ണൂർ റെയിൽവേ പൊലീസ് പിടികൂടി

കോഴിക്കോട്-മംഗലാപുരം ട്രെയിനിലെ യാത്രക്കാരന്റെ മൊബൈൽ മോഷ്ടിച്ച മാടായി സ്വദേശി വിജു അറസ്റ്റിൽ. കണ്ണൂർ റെയിൽവേ പൊലീസിന്റെ അതിവേഗ നീക്കത്തിൽ...

Read More >>
ലോകകപ്പ് ഫൈനലിന് പവർ കട്ട് ഇല്ല; അധിക വൈദ്യുതി വാങ്ങുമെന്ന് മന്ത്രി സണ്ണി ജോസഫ്

Jul 17, 2026 02:05 PM

ലോകകപ്പ് ഫൈനലിന് പവർ കട്ട് ഇല്ല; അധിക വൈദ്യുതി വാങ്ങുമെന്ന് മന്ത്രി സണ്ണി ജോസഫ്

ലോകകപ്പ് ഫൈനൽ ദിനത്തിൽ സംസ്ഥാനത്ത് പവർ കട്ട് ഉണ്ടാകില്ല. അധിക വൈദ്യുതി വാങ്ങുമെന്ന് മന്ത്രി സണ്ണി ജോസഫ്. പീക്ക് സമയത്ത് 700 മെഗാവാട്ട് കുറവ്....

Read More >>
adimage
Top Stories

adimage
News Roundup

adimage
GCC News

adimage adimage adimage