ആറ് തദ്ദേശ സ്ഥാപനങ്ങളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍

ആറ് തദ്ദേശ സ്ഥാപനങ്ങളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍
Oct 14, 2021 06:46 AM | By Vinodകണ്ണൂർ : ജില്ലയില്‍ പ്രതിവാര രോഗബാധ നിരക്ക് 10 ല്‍ കൂടിയ ആറ് തദ്ദേശ സ്വയംഭരണ സ്ഥാപന വാര്‍ഡുകളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ കലക്ടറുമായ എസ് ചന്ദ്രശേഖര്‍ ഉത്തരവിട്ടു. ഒക്ടോബര്‍ 17 വരെയാണ് നിയന്ത്രണം.

തദ്ദേശസ്ഥാപനം, വാര്‍ഡുകള്‍ യഥാക്രമത്തില്‍


എരമം-കുറ്റൂര്‍ 2, കണിച്ചാര്‍ 5, കേളകം 8, പട്ടുവം 8, വേങ്ങാട് 7, ആന്തൂര്‍ നഗരസഭ 10.


ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍:


കൊവിഡ് പ്രതിരോധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവക്ക് അവശ്യ ജീവനക്കാരെ ഉള്‍പ്പെടുത്തി പ്രവര്‍ത്തിക്കാം. അടിയന്തരവും അവശ്യ സേവന വിഭാഗത്തില്‍പ്പെടുന്നതും 24 മണിക്കൂറും തുടര്‍പ്രവര്‍ത്തനം ആവശ്യമുള്ളതുമായ വ്യവസായ സ്ഥാപനങ്ങള്‍, കമ്പനികള്‍ എന്നിവക്ക് പ്രവര്‍ത്തിക്കാം. അവശ്യം വരുന്ന ഐ ടി എനേബിള്‍ഡ് സ്ഥാപനങ്ങള്‍ക്ക് ചുരുങ്ങിയ ജീവനക്കാരെ ഉള്‍പ്പെടുത്തി പ്രവര്‍ത്തിക്കാം. ടെലികോം-ഇന്റര്‍നെറ്റ് സേവനദാതാക്കളുടെ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് അതത് സ്ഥാപനങ്ങളുടെ തിരിച്ചറിയല്‍ കാര്‍ഡ് കൈയ്യില്‍ കരുതി യാത്രചെയ്യാം. ബാങ്കുകള്‍ക്ക് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ പൊതുജനങ്ങള്‍ക്കായി തുറന്ന് പ്രവര്‍ത്തിക്കാം. പാല്‍, പഴം, പച്ചക്കറി, ബേക്കറി, കള്ള്, പലചരക്ക്, മത്സ്യം, മാംസം എന്നിവ വില്‍ക്കുന്ന കടകള്‍ക്ക് രാവിലെ ഏഴ് മണി മുതല്‍ രാത്രി എട്ട് വരെ പ്രവര്‍ത്തിക്കാം. അവശ്യ വസ്തുക്കളുടെ ഹോംഡെലിവറി പ്രോത്സാഹിപ്പിക്കണം. ഹോട്ടലുകളില്‍ നിന്നും രാവിലെ ഏഴ് മണി മുതല്‍ രാത്രി ഒമ്പത് വരെ ഹോം ഡെലിവറി മാത്രം. പാര്‍സല്‍ ഉള്‍പ്പെടെയുള്ള മറ്റ് സേവനങ്ങള്‍ അനുവദനീയമല്ല. ബന്ധപ്പെട്ട പോലീസ് സ്റ്റേഷനില്‍ അറിയിപ്പ് നല്‍കിയതിന് ശേഷം മാത്രം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കൊവിഡ് മാനദണ്ഡ പ്രകാരം നടത്താം. ചികിത്സക്കായി പോകുന്നവര്‍ക്കും അവരുടെ കൂട്ടിരിപ്പുകാര്‍ക്കും വാക്‌സിനേഷന്‍ ആവശ്യത്തിന് യാത്ര ചെയ്യുന്നവര്‍ക്കും യാത്രാനുമതി ഉണ്ട്. ഈ ആവശ്യത്തിനായി പോകുന്നവര്‍ ബന്ധപ്പെട്ട രേഖകള്‍ കൈയ്യില്‍ കരുതണം. ദീര്‍ഘദൂര ബസ്സ് സര്‍വ്വീസ് അനുവദനീയമാണ്. റെയില്‍വേ സ്റ്റേഷന്‍, എയര്‍ പോര്‍ട്ട്, ബസ്സ് ടെര്‍മിനല്‍ എന്നിവിടങ്ങളിലേക്ക് യാത്രക്കാര്‍ക്ക് എത്തിച്ചേരാനും തിരിച്ച് വരാനും മാത്രം പൊതു സ്വകാര്യ വാഹനങ്ങളില്‍ കൊവിഡ് മാനദണ്ഡ പ്രകാരം യാത്ര ചെയ്യാം. ഇത്തരം യാത്രക്കാര്‍ യാത്രാ രേഖകള്‍/ടിക്കറ്റ് കൈയ്യില്‍ സൂക്ഷിക്കണം. നേരത്തെ നിശ്ചയിച്ചിട്ടുള്ള

വിവാഹം, ഗൃഹപ്രവേശം എന്നീ ചടങ്ങുകള്‍ കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് പരമാവധി 50 പേരെ മാത്രം പങ്കെടുപ്പിച്ച് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്താം.

Triple lockdown in 6 wards

Next TV

Related Stories
കണിച്ചാർ ഗ്രാമ പഞ്ചായത്ത് ഓഫീസിൽ പ്രൊജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു

Oct 13, 2021 05:50 PM

കണിച്ചാർ ഗ്രാമ പഞ്ചായത്ത് ഓഫീസിൽ പ്രൊജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു

കണിച്ചാർ: കണിച്ചാർ ഗ്രാമ പഞ്ചായത്ത് ഓഫീസിൽ പ്രൊജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നതിന് അപേക്ഷ...

Read More >>
പി.സി.വി. വാക്സിനേഷൻ ആരംഭിച്ചു

Oct 13, 2021 05:42 PM

പി.സി.വി. വാക്സിനേഷൻ ആരംഭിച്ചു

കണിച്ചാർ : ഗുരുതരമായ ശ്വാസകോശ രോഗങ്ങളിൽ നിന്നും കുഞ്ഞുങ്ങളെ രക്ഷിക്കാനുതകുന്ന പി.സി.വി. വാക്സിനേഷൻ കണിച്ചാർ പി.എച്ച്.സി.യിൽ...

Read More >>
വളയംചാൽ കോൺക്രീറ്റ് പാലത്തിനായി ഭൂമി ഏറ്റെടുത്ത് കൈമാറി

Oct 11, 2021 11:24 PM

വളയംചാൽ കോൺക്രീറ്റ് പാലത്തിനായി ഭൂമി ഏറ്റെടുത്ത് കൈമാറി

ആറളം ഫാമിനെ കേളകം പഞ്ചായത്തുമായി എളുപ്പത്തിൽ കൂട്ടിയിണക്കുന്ന വളയംചാൽ കോൺക്രീറ്റ് പാലം നിർമ്മാണത്തിലെ പ്രതിസന്ധി...

Read More >>
വോളിബോൾ താരത്തെ ആദരിച്ചു

Oct 11, 2021 03:43 PM

വോളിബോൾ താരത്തെ ആദരിച്ചു

ക്യാഷ് അവാർഡ്...

Read More >>
കണിച്ചാറിൽ ബസ്റ്റാന്റിനോട് അവഗണന ; റീത്ത് വെച്ച് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

Oct 11, 2021 03:16 PM

കണിച്ചാറിൽ ബസ്റ്റാന്റിനോട് അവഗണന ; റീത്ത് വെച്ച് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

നടപടി ആവശ്യപ്പെട്ട് പഞ്ചായത്ത്‌ പ്രസിഡന്റിന് യൂത്ത് കോൺഗ്രസ് നിവേദനം...

Read More >>
കണിച്ചാർ മണ്ഡലം കമ്മിറ്റി രൂപീകരിച്ച് എൻ സി പി

Oct 10, 2021 09:18 PM

കണിച്ചാർ മണ്ഡലം കമ്മിറ്റി രൂപീകരിച്ച് എൻ സി പി

മണത്തണ മടപ്പുരച്ചാലിൽ നടന്ന പരിപാടിയിൽ ജില്ലാ സെക്രട്ടറി അജയൻ പായം അധ്യക്ഷനായി....

Read More >>
Top Stories