ഒടുവിൽ കേരളം തുറക്കുന്നു - 18ന് കോളേജുകൾ , 25 മുതൽ തിയേറ്ററുകൾ , ഇൻഡോർ ഓഡിറ്റോറിയങ്ങൾ, നവം: 1ന് സ്കൂളുകൾ

ഒടുവിൽ കേരളം തുറക്കുന്നു - 18ന് കോളേജുകൾ , 25 മുതൽ തിയേറ്ററുകൾ , ഇൻഡോർ ഓഡിറ്റോറിയങ്ങൾ, നവം: 1ന് സ്കൂളുകൾ
Oct 2, 2021 07:21 PM | By Vinod

ഒരിടവേളയ്ക്കുശേഷം കേരളം മുഴുവനായി തുറക്കാനുള്ള തീരുമാനമായി. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച അന്തിമ തീരുമാനമുണ്ടായത്. ഒക്ടോബര്‍ 25 മുതല്‍ നിബന്ധനകളോടെ സംസ്ഥാനത്തെ സിനിമ തിയേറ്ററുകളും ഇന്‍ഡോര്‍ ഓഡിറ്റോറിയങ്ങളും തുറക്കും. ഇത്തരമിടങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാർ 2 ഡോസ് വാക്സിൻ എടുക്കണമെന്നത് നിർബന്ധമാണ്.

സെ​ക്ക​ന്‍​ഡ് ഷോ​ക​ള്‍ ഉ​ള്‍​പ്പെ​ടെ എ​ല്ലാ ഷോ​ക​ളും ന​ട​ത്താം. ര​ണ്ട് ഡോ​സ് വാ​ക്സി​ന്‍ എ​ടു​ത്ത​വ​ര്‍​ക്ക് മാ​ത്ര​മാ​കും തീ​യ​റ്റ​റു​ക​ളി​ല്‍ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ക. 50 ശ​ത​മാ​നം സീ​റ്റു​ക​ളി​ലാ​ണ് ആ​ളു​ക​ളെ പ്ര​വേ​ശി​പ്പി​ക്കു​ക. തീ​യ​റ്റ​റു​ക​ളി​ല്‍ എ​സി പ്ര​വ​ര്‍​ത്തി​പ്പി​ക്കാ​നും അ​നു​മ​തി​യു​ണ്ട്. സി​നി​മ സം​ഘ​ട​ന​ക​ളു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച്‌ മാ​ര്‍​ഗ​രേ​ഖ പു​റ​ത്തി​റ​ക്കാ​നാ​ണ് സർക്കാർ തീ​രു​മാ​നം.

രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച ജീവനക്കാരെയും അധ്യാപകരെയും വിദ്യാര്‍ഥികളെയും ഉള്‍പെടുത്തി ഒക്ടോബര്‍ 18 മുതല്‍ കോളജുകളിലെ എല്ലാ വര്‍ഷ ക്ലാസുകളും മറ്റ് പരിശീലന സ്ഥാപനങ്ങളിലെ ക്ലാസുകളും ആരംഭിക്കും.സംസ്ഥാനത്തിനകത്ത് വിവിധ സ്ഥാപനങ്ങളില്‍ പ്രവേശിക്കുന്നതിന് കോവിഡ് നെഗറ്റീവ് സെര്‍ടിഫിക്കറ്റ് വേണ്ടതില്ല. രണ്ട് ഡോസ് വാക്‌സിനേഷന്‍ നിബന്ധന മതി. പ്രീമെട്രിക് ഹോസ്റ്റലുകളും മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളും ബയോ ബബിള്‍ മാതൃകയില്‍ മറ്റു സ്‌കൂളുകള്‍ തുറക്കുന്ന നവംബര്‍ ഒന്നുമുതല്‍ തുറക്കും. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച ജീവനക്കാരെ ഉള്‍പെടുത്തി മറ്റ് സ്‌കൂളുകളിലെ ക്ലാസുകള്‍ ആരംഭിക്കാന്‍ അനുവദിച്ചത് പ്രകാരമാവും ഇത്.

വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയ്ക്ക് 50 പേരെ വരെ പങ്കെടുക്കാന്‍ അനുവദിക്കും. 50 പേരെ വരെ ഉള്‍പെടുത്തി ശാരീരിക അകലം പാലിച്ച്‌ നവംബര്‍ ഒന്നു മുതല്‍ ഗ്രാമസഭകള്‍ ചേരാനും അനുവദിക്കും. സിഎഫ്എല്‍ടിസി, സിഎസ്എല്‍ടിസി കളായി പ്രവര്‍ത്തിക്കുന്ന കോളജുകള്‍, കോളജ് ഹോസ്റ്റലുകള്‍, സ്‌കൂളുകള്‍ എന്നിവ ഒഴിവാക്കണം. കോവിഡ് ഡ്യൂടിക്ക് വിനിയോഗിച്ച അധ്യാപകരെ തിരിച്ചു വിളിക്കുമ്പോള്‍ ആ ഉത്തരവാദിത്വം നിറവേറ്റാന്‍ പറ്റുന്ന വളണ്ടിയര്‍മാരെ പകരം കണ്ടെത്താവുന്നതാണ്. സ്‌കൂളുകള്‍ തുറക്കുമ്പോൾ ആശങ്കകള്‍ സ്വാഭാവികമാണ്.

കുട്ടികള്‍ക്ക് സാധാരണ വരുന്ന അസുഖങ്ങളും കോവിഡ് ആയി തെറ്റിദ്ധരിച്ചേക്കാം. അതിനാല്‍ ഡോക്ടര്‍മാരുടെ നിരീക്ഷണം ശക്തിപ്പെടുത്തണമെന്നും ആവശ്യമായ കരുതല്‍ എടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കുട്ടികള്‍ക്കിടയില്‍ നടത്തിയ സെറോ പ്രിവലന്‍സ് സര്‍വേ പൂര്‍ത്തിയായി. സ്‌കൂളുകള്‍ തുറക്കാനുള്ള മാര്‍ഗരേഖയും ഉടന്‍ പുറത്തിറക്കും. കുട്ടികള്‍ക്കുള്ള ഹോമിയോ പ്രതിരോധ മരുന്ന് വിതരണത്തിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി വരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

ഒടുവിൽ വിവിധ മേഖലകളായി കേരളം ഇങ്ങനെ തുറക്കുമ്പോൾ ആശങ്കയോടൊപ്പം ആശ്വാസവുമുണ്ട്. തൊഴിലിടങ്ങളിലേക്ക് തിരികെ എത്താൻ കഴിയുന്നത് സാധാരണക്കാരായ ജീവനക്കാർക്കും അത്തരത്തിലുള്ളവർക്കും നൽകുന്ന ആശ്വാസം ചെറുതല്ല. കുട്ടികളെയുൾപ്പെടെ സ്കൂളിലും പൊതുഇടങ്ങളിലേക്കും പറഞ്ഞയക്കേണ്ടതിൽ മാതാപിതാക്കൾക്കും പൊതുസമൂഹത്തിനുമുള്ള ആശങ്കയും ചെറുതല്ല.

kerala open after covid 19

Next TV

Related Stories
വയനാട് ചൂരൽ മലയിൽ പുതിയ പാലം നിർമ്മിക്കുമെന്ന് ധനമന്ത്രി

Feb 19, 2025 06:20 PM

വയനാട് ചൂരൽ മലയിൽ പുതിയ പാലം നിർമ്മിക്കുമെന്ന് ധനമന്ത്രി

വയനാട് ചൂരൽ മലയിൽ പുതിയ പാലം നിർമ്മിക്കുമെന്ന്...

Read More >>
Top Stories










News Roundup






https://malayorashabdam.truevisionnews.com/ -