തിരുനെല്ലി: അന്താരാഷ്ട്ര വനദിനത്തോടനുബന്ധിച്ച് നോര്‍ത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനില്‍ തിരുനെല്ലി ഫോറസ്റ്റ് സ്റ്റേഷന്റെ പരിധിയില്‍ പുലയന്‍ വയല്‍,മയില്‍ മുക്ക് വനഭാഗത്ത് ബ്രഷ് വുഡ് ചെക്ക് ഡാം നിര്‍മ്മാണം നടത്തി. മാനന്തവാടി സോഷ്യല്‍ ഫോറസ്ട്രി റെയ്ഞ്ചും, തിരുനെല്ലി ഫോറസ് സ്റ്റേഷനും ചേര്‍ന്ന് നടത്തിയ പരിപാടി പഞ്ചായത്ത് ഒന്നാം വാര്‍ഡ് മെമ്പര്‍ പി.എന്‍ ഹരീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.തിരുനെല്ലി ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ.പി.അബ്ദുള്‍ ഗഫൂര്‍ അദ്ധ്യക്ഷത വഹിച്ചു. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ കെ.ശ്രീജിത്ത്, സി.എസ് വേണു, ബിന്ദു എന്നിവര്‍ സംസാരിച്ചു. തിര നെല്ലി ഫോറസ്റ്റ് സ്റ്റേഷന്‍ ജീവനക്കാരും പരിപാടിയില്‍ പങ്കെടുത്തു.
Construction of check dam was done on the occasion of International Forest Day.


.jpeg)






























