മാനന്തവാടി: വയനാടിന്റെ ദേശീയ മഹോത്സവമായ വള്ളിയൂര്‍ക്കാവ് ആറാട്ട് മഹോത്സവത്തിന് ഇന്ന് കൊടിയിറങ്ങി. മീനം 1 മുതല്‍ 15 വരെ (മാര്‍ച്ച് 15 മുതല്‍ മാര്‍ച്ച് 28) നീണ്ടു നിന്ന മഹോത്സവത്തിനാണ് ഇന്ന് കൊടിയിറങ്ങിയത്. ഉല്‍സവം തുടങ്ങി ഏഴാം നാള്‍ കൊടിയേറ്റവും, ഉല്‍സവം കഴിഞ്ഞ് ഏഴാം നാള്‍ കൊടിയിറക്കവും നടത്തുന്ന ഏക ക്ഷേത്രമാണ് വള്ളിയൂര്‍ക്കാവ് ഭഗവതി ക്ഷേത്രം. ഊര് മൂപ്പന്‍ കെ.രാഘവന്‍ കൊടിയിറക്കത്തിന് നേതൃത്വം കൊടുത്തു. കൊടിയിറക്കത്തിന് ശേഷം പാരമ്പര്യ ചടങ്ങായ നെഗല്‍ (ദൈവത്തെ കാണല്‍ ) കാണല്‍ ചടങ്ങും നടന്നു. ട്രസ്റ്റിമാരായ ഏച്ചോം ഗോപി, അനില്‍ കുമാര്‍, ദേവസ്വം ബോര്‍ഡ് മെമ്പര്‍ കെ.രാമചന്ദ്രന്‍ ജീവനക്കാരാര്‍ രാഗേഷ്, ഉല്‍സവാഘോഷ കമ്മിറ്റി ഭാരവാഹികളായ കെ.സി.സുനില്‍കുമാര്‍, എ.എം. നിശാന്ത്, പി.വി. സുരേന്ദ്രന്‍ ഒഴക്കോടി അശോകന്‍, കമ്മന മോഹനന്‍, ഒ.കെ.കൊച്ചു കുഞ്ഞ് പി.കെ.സുകുമാരന്‍, ഗിരിഷ് കുമാര്‍ എം.കെ, ദീപു ഒ.എം എന്നിവര്‍ സന്നിദ്ധരായി.
Wayanad's national festival, Vallioorkav Aarat Festival, flagged off today.


.jpeg)






























