കല്‍പ്പറ്റ: 'യുവജനങ്ങളെ വഞ്ചിക്കുന്ന കേന്ദ്ര സര്‍ക്കാര്‍, വയനാടിനെ വഞ്ചിക്കുന്ന യുഡിഎഫ് ജനപ്രതിനിധികള്‍' എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന യൂത്ത് മാര്‍ച്ചിന്റെ മൂന്നാം ദിവസത്തെ പര്യടനം പൂര്‍ത്തിയാക്കി. 30വരെയാണ് ജില്ലാ കാല്‍നട ജാഥ. ജില്ലാ സെക്രട്ടറി കെ റഫീഖാണ് ജാഥാ ക്യാപ്റ്റന്‍. ജില്ലാ പ്രസിഡന്റ് കെ എം ഫ്രാന്‍സിസ് മാനേജരും സംസ്ഥാന കമ്മിറ്റി അംഗം ഷിജി ഷിബു വൈസ് ക്യാപ്റ്റനുമാണ്.യൂത്ത് മാര്‍ച്ചിന്റെ മൂന്നാം ദിനത്തെ പര്യടനം പനമരത്ത് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡണ്ട് വി വസീഫ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് കൂടോത്തുമ്മല്‍ എന്നീ കേന്ദ്രങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം കോട്ടത്തറയില്‍ സമാപിച്ചു.
സമാപന പൊതുയോഗം കേന്ദ്രകമ്മിറ്റി അംഗം എം ഷാജര്‍ ഉദ്ഘാടനം ചെയ്തു. വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ ജാഥാ ക്യാപ്റ്റന്‍ കെ റഫീഖ്, വൈസ് ക്യാപ്റ്റന്‍ ഷിജി ഷിബു, മാനേജര്‍ കെ എം ഫ്രാന്‍സിസ് , ഡിവൈഎഫ്‌ഐ ജില്ലാ ട്രഷറര്‍ കെ ആര്‍ ജിതിന്‍, ജില്ലാ വൈസ് പ്രസിഡണ്ട് അര്‍ജ്ജുന്‍ ഗോപാല്‍ എന്നിവര്‍ സംസാരിച്ചു. ജാഥാ നാലാം ദിവസമായ 28 ന് രാവിലെ ഒമ്പതിന് മുട്ടിലില്‍ നിന്ന് പ്രയാണമാരംഭിക്കും. ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗം എം വിജിന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. സമാപന യോഗം സംസ്ഥാന സെക്രട്ടറിയേറ്റംഗം എന്‍ വി വൈശാഖന്‍ ഉദ്ഘാടനം ചെയ്യും.
The 3rd day tour of Youth March organized by DYFI District Committee has been completed.


.jpeg)





.jpeg)






























