മാനന്തവാടി: സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ത്രിദിന കാര്‍ഷികോപകരണ പ്രദര്‍ശന വിപണന മേളയ്ക്ക് നാളെ (മെയ് 7ഞായര്‍)തുടക്കമാകും. മെയ് 9 വരെവള്ളിയൂര്‍ക്കാവ് മൈതാന നടക്കുന്ന മേളയില്‍ വയനാടിന്റെ തനത് കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും ഉണ്ടാകും. ഡ്രോണ്‍ അടക്കമുളള ആധുനിക കാര്‍ഷികോപകരണ ങ്ങളാണ് മേളയില്‍ പ്രദര്‍ശനത്തിനും വിതരണത്തി നുമായി എത്തുന്നത്.
സംസ്ഥാന സര്‍ക്കാറിന്റെ മൂന്നാം നൂറുദിന പരിപാടിയുടെ ഭാഗമായി എഫ്.പി.ഒ / കൃഷികൂട്ടങ്ങള്‍ക്ക് ഡ്രോണുകളും കാര്‍ഷിക യന്ത്രങ്ങളും വിതരണം ചെയ്യുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം മെയ് 9 ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് നിര്‍വഹിക്കും. ചടങ്ങില്‍ ഒ.ആര്‍ കേളു എം.എല്‍.എ അധ്യക്ഷത വഹിക്കും. എം. എല്‍.എ മാരായ ഐ.സി ബാലകൃഷ്ണന്‍, ടി. സിദ്ധിഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, ജില്ലാ കളക്ടര്‍ ഡോ. രേണു രാജ്, പത്മശ്രീ പുരസ്‌കാര ജേതാവ് ചെറുവയല്‍ രാമന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
പ്രദര്‍ശന വിപണന മേളയുടെ ഭാഗമായി മെയ് 8 ന് വൈകീട്ട് 4 ന് മാനന്തവാടി മുനിസിപ്പല്‍ ടൗണ്‍ പരിസരത്ത് വിളംബര ജാഥയും ട്രാക്ടര്‍ റാലിയും നടത്തും. തുടര്‍ന്ന് മയൂരി നൃത്ത കലാകേന്ദ്രം, കല്‍പ്പറ്റ , തൃക്കൈപ്പറ്റ , കമ്പളക്കാട് അവതരിപ്പിക്കുന്ന നൃത്ത സന്ധ്യയും കലാപരിപാടികളും അരങ്ങേറും.
മെയ് 9 ന് ഉച്ചയ്ക്ക് 1.30ന് ജില്ലയിലെ യുവ കര്‍ഷകര്‍ക്കായി നൂതന കാര്‍ഷിക യന്ത്രങ്ങളെപ്പറ്റിയും നൂതന ജലസേചന രീതികളെപ്പറ്റിയുമുള്ള സെമിനാറും ചര്‍ച്ചയും സംഘടിപ്പിക്കും. പരിപാടിയില്‍ പങ്കെടുക്കുന്ന പൊതുജനങ്ങള്‍ക്ക് നറുക്കെടുപ്പിലൂടെ വയനാട്ടിലെ എസ്.എം.എ.എം ഡീലര്‍മാര്‍ സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്ന 4 ലക്ഷം രൂപയുടെ കാര്‍ഷിക യന്ത്രങ്ങള്‍ സമ്മാനമായി വിതരണം ചെയ്യും.
കാര്‍ഷിക യന്ത്രവല്‍ക്കരണ ഉപപദ്ധതി പ്രകാരം അപേക്ഷ സമര്‍പ്പിച്ചവര്‍ക്കുള്ള യന്ത്രോപകരണങ്ങളുടെ വിതരണമാണ് ചൊവ്വാഴ്ച നടക്കുന്നത്. കാര്‍ഷികയന്ത്രങ്ങള്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കിവരുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയായ കാര്‍ഷിക യന്ത്രവല്‍ക്കരണ ഉപ പദ്ധതി (എസ്.എം.എ.എം)യുടെ കീഴില്‍ കര്‍ഷകര്‍ക്ക് 40 മുതല്‍ 60 ശതമാനം വരെയും കര്‍ഷക ഗ്രൂപ്പുകള്‍ക്ക് 75 മുതല്‍ 80 ശതമാനം വരെയും സബ്സിഡി ലഭിക്കും.
പദ്ധതിയിലൂടെ ജില്ലയില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1905 കര്‍ഷകര്‍ക്ക് 6.32 കോടിയുടെയും 49 കര്‍ഷക ഗ്രൂപ്പുകള്‍ക്കായി 3.73 കോടി രൂപയുടെയും ഉപകരണ ങ്ങള്‍ അനുവദിച്ചിട്ടുണ്ട്.
The three-day agricultural implements exhibition and marketing fair will begin tomorrow.


.jpeg)
.jpeg)






























