ബേഗൂര്‍: ലോക പരിസ്ഥിതിദിനോത്തോടനുബന്ധിച്ച് സോഷ്യല്‍ ഫോറസ്ട്രി മാനന്തവാടിയും,തിരുരുനെല്ലി ഫോറസ്റ്റ് സ്റ്റേഷന്റെയും നേതൃത്വത്തില്‍ ബേഗൂര്‍ റെയിഞ്ചിലെ തിരുനെല്ലി ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ പുലയന്‍കൊല്ലി വനഭാഗത്തെ കുളം നവീകരണം നടത്തി. നവീകരണ പ്രവൃത്തി മാനന്തവാടി ബ്ലോക്ക് ഹരിത സമിതി ചെയര്‍മാന്‍ ടി.സി ജോസ് ഉദ്ഘാടനം ചെയ്തു. തിരുനെല്ലി ഫോറസ്റ്റ് സ്റ്റേഷന്‍ ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ.പി. അബ്ദുല്‍ ഗഫൂര്‍ അദ്ധ്യക്ഷത വഹിച്ചു. മാനന്തവാടി സോഷ്യല്‍ ഫോറസ്ട്രി റെയ്ഞ്ചിലെസെക്ഷന്‍ ,ഫോറസ്റ്റ് ഓഫീസര്‍മാരായ കെ.കെ .സുരേന്ദ്രന്‍, സി.എസ് വേണു , തിരുനെല്ലി ഫോറസ്റ്റ് സ്റ്റേഷനിലെ സ്റ്റാഫ് ,വാച്ചര്‍മാര്‍, ഹരിത സമിതി മെമ്പര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.
Under the Tirunelli Forest Station, the Pulayankolli Forest Pond has been renovated.






























