പനമരം: പനമരം-കൊയിലേരി റൂട്ടില്‍ ചെറുകാട്ടൂര്‍ വീട്ടിചുവടില്‍ നിയന്ത്രണം വിട്ട കാറിടിച്ച് ട്രാന്‍സ്‌ഫോര്‍മര്‍ തകര്‍ന്നു. കൊടുവള്ളി സ്വദേശികള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. യാത്രക്കാരെ പരിക്ക്കളോടെ കല്‍പ്പറ്റയിലെ ആശുപത്രിയിലേക്ക് കൊണ്ടു പോയി.
ഇന്ന് രാവിലെ ഇതേ കാര്‍ പനമരം ആര്യന്നൂരില്‍ പിക്കപ്പിന്റെ പുറകിലിടിച്ച് അപകടമുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് മദ്യപിച്ച് വാഹനമോടിച്ച കാര്‍ ഡ്രൈവര്‍ കൊടുവള്ളി സ്വദേശി പുളിക്കപൊയില്‍ മുജീബ് റഹ്‌മാനെ അറസ്റ്റ് ചെയ്ത് വൈകുന്നേരം ആര്‍.സി ഉടമയെ വിളിച്ചു വരുത്തിയ ശേഷം വിട്ടയച്ചിരുന്നു. ഇതേ കാറാണ് വീണ്ടും അപകടമുണ്ടാക്കിയത്.
അപകടത്തില്‍ ട്രാന്‍സ്‌ഫോര്‍മറിന്റെ സ്ട്രക്ചറടക്കം താഴെ വീണിട്ടുണ്ട്. കൂടാതെആറ് വൈദ്യുത പോസ്റ്റുകള്‍ ചെരിയുകയും, 4 സ്റ്റേകള്‍ തകരുകയും ചെയ്തിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് വീട്ടിച്ചോട് ട്രാന്‍സ്‌ഫോര്‍മറിന്റെ പരിധിയില്‍ വൈദ്യുതി വിതരണം പൂര്‍ണ്ണമായി തടസ്സപ്പെട്ടു.
The transformer was damaged after being hit by a car that went out of control.



.jpeg)

























