#sulthanbhathery l മാതൃകാ പോളിങ് സ്റ്റേഷൻ; പ്രകൃതി സൗഹൃദം; ജില്ലാ കളക്ടർ രേണുരാജ് പോളിങ് സ്റ്റേഷൻ സന്ദർശിച്ചു

#sulthanbhathery l മാതൃകാ പോളിങ് സ്റ്റേഷൻ; പ്രകൃതി സൗഹൃദം; ജില്ലാ കളക്ടർ രേണുരാജ് പോളിങ് സ്റ്റേഷൻ സന്ദർശിച്ചു
Apr 26, 2024 02:53 PM | By veena vg

സുൽത്താൻ ബത്തേരി: സുൽത്താൻ ബത്തേരി അസംപ്ഷൻ സ്കൂളിൽ ഒരുക്കിയ മാതൃകാ പോളിങ് സ്റ്റേഷൻ സമ്മതിദായകർക്ക് പ്രകൃതി സൗഹൃദ അന്തരീക്ഷം ഒരുക്കി. മാതൃകാ ബൂത്തിലെത്തി വോട്ട് ചെയ്യുന്നവർക്ക് വിവിധ പഴങ്ങൾ കഴിച്ച് സെൽഫിയെടുത്ത് മടങ്ങാം.

പ്ലാസ്റ്റിക്കിനോട് നോ പറഞ്ഞ് ഒരുക്കിയ മാതൃകാ പോളിങ് സ്റ്റേഷൻ ജില്ലാ കളക്ടർ ഡോ  രേണുരാജ് സന്ദർശിച്ചു. ജില്ലാ ഭരണകൂടം - ശുചിത്വമിഷൻ - തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ നേതൃത്വത്തിൽ തയ്യാറാക്കിയ മാതൃകാ പോളിങ് ബൂത്ത് ഓല, കുരുത്തോല, മുള, തുണി, പേപ്പർ തുടങ്ങിയ പ്രകൃതി സൗഹൃദ വസ്തുക്കളാലാണ് അലങ്കരിച്ചത്. പ്ലാസ്റ്റിക്ക്, പേപ്പർ എന്നിവ നിക്ഷേപിക്കാൻ പ്രത്യേക ബിന്നുകൾ, കുടിവെള്ള എന്നിവ സൗകര്യവും ഉറപ്പാക്കിയിട്ടുണ്ട്.

പൂർണ്ണമായും ഹരിതചട്ടം പാലിച്ച് തയ്യാറാക്കിയ മാതൃകാ പോളിങ് സ്റ്റേഷൻ കുടുംബശ്രീ ജില്ലാ മിഷൻ്റെ നേതൃത്വത്തിലാണ് സജ്ജീകരിച്ചത്. സമ്മതിദായകരെ സഹായിക്കാൻ കുടുംബശ്രീ കമ്മ്യൂണിറ്റി കൗൺസിലർമാർ, ജെൻഡർ റിസോഴ്സ് പേഴ്സൺമാർ എന്നിവരെയും നിയോഗിച്ചു. അംഗപരിമിതര്‍ക്ക് വീല്‍ചെയര്‍, റാമ്പ്, പ്രത്യേക വാഹന സൗകര്യങ്ങളും ലഭ്യമാക്കി. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേക ശുചിമുറികളും സജ്ജീകരിച്ചു. ജില്ലയിലെ എല്ലാ വില്ലേജുകളിലും ഓരോ മാതൃകാ പോളിങ് സ്റ്റേഷനുകള്‍ എന്ന രീതിയിൽ ആകെ 49 ബൂത്തുകളാണ് ഒരുക്കിയത്.

Sulthanbhathery

Next TV

Related Stories
നടി കനകലത അന്തരിച്ചു

May 6, 2024 10:02 PM

നടി കനകലത അന്തരിച്ചു

നടി കനകലത...

Read More >>
സംവിധായകൻ ഹരികുമാര്‍ അന്തരിച്ചു

May 6, 2024 08:03 PM

സംവിധായകൻ ഹരികുമാര്‍ അന്തരിച്ചു

സംവിധായകൻ ഹരികുമാര്‍...

Read More >>
കടലിൽ കുളിക്കാനിറങ്ങിയ അഞ്ച് എംബിബിഎസ് വിദ്യാർഥികൾ മുങ്ങിമരിച്ചു.

May 6, 2024 07:39 PM

കടലിൽ കുളിക്കാനിറങ്ങിയ അഞ്ച് എംബിബിഎസ് വിദ്യാർഥികൾ മുങ്ങിമരിച്ചു.

കടലിൽ കുളിക്കാനിറങ്ങിയ അഞ്ച് എംബിബിഎസ് വിദ്യാർഥികൾ...

Read More >>
മേയർ ആര്യാ രാജേന്ദ്രനും സച്ചിൻ ദേവ് എംഎൽഎയ്ക്കുമെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്

May 6, 2024 07:02 PM

മേയർ ആര്യാ രാജേന്ദ്രനും സച്ചിൻ ദേവ് എംഎൽഎയ്ക്കുമെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്

മേയർ ആര്യാ രാജേന്ദ്രനും സച്ചിൻ ദേവ് എംഎൽഎയ്ക്കുമെതിരെ കേസെടുക്കാൻ കോടതി...

Read More >>
#iritty l മഴക്കാലപൂർവ്വ മുന്നൊരുക്ക പ്രവർത്തന രൂപീകരണ യോഗം

May 6, 2024 05:44 PM

#iritty l മഴക്കാലപൂർവ്വ മുന്നൊരുക്ക പ്രവർത്തന രൂപീകരണ യോഗം

മഴക്കാലപൂർവ്വ മുന്നൊരുക്ക പ്രവർത്തന രൂപീകരണ യോഗം...

Read More >>
#iritty  l  കാട്ടാന തകർത്ത വീട് എംഎൽഎ സന്ദർശിച്ചു

May 6, 2024 05:36 PM

#iritty l കാട്ടാന തകർത്ത വീട് എംഎൽഎ സന്ദർശിച്ചു

കാട്ടാന തകർത്ത വീട് എംഎൽഎ...

Read More >>
Top Stories