ഇരിട്ടി: തില്ലങ്കേരി ഗ്രാമപഞ്ചായത്തിലെ പാറേങ്ങാട് അങ്കണവാടിക്ക് സമീപം ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിന്റെ 2024-25 വാർഷിക പദ്ധതിയിൽ പെടുത്തി 7 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച പാലം ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വേലായുധൻ ഉദ്ഘാടനം ചെയ്തു. തില്ലങ്കേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശ്രീമതി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നജീദ സ്വാദിഖ്, വാർഡ് മെമ്പർ രമണി മിന്നി, പി വി സുരേന്ദ്രൻ, നിധീഷ് പൂമരം എന്നിവർ സംസാരിച്ചു.
bridge inagurated in thilankeri