കൊച്ചി: സംസ്ഥാന ബജറ്റിനെ വിമർശിച്ച് BJP സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. രാജ്യത്ത് തൊഴിലില്ലായ്മ കൂടുതൽ കേരളത്തിൽ. രാജ്യത്ത് വിലക്കയറ്റം കൂടുതൽ കേരളത്തിൽ. തൊഴിൽ ഉള്ളവർക്ക് ശമ്പളമില്ല, പെൻഷൻ ഇല്ല. ജനങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങളില്ല. പത്തുകൊല്ലം ജനങ്ങൾക്ക് എല്ലാം വാഗ്ദാനം ചെയ്ത് ഭരിച്ച പിണറായി വിജയന്റെ അവസാന ബജറ്റിൽ ഇതിനെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ലെന്നും രാജീവ് ചന്ദ്രശേഖർ വിമർശിച്ചു.
2004 മുതൽ 14 വരെ ഭരിച്ച UPA സർക്കാർ ഇന്ത്യയെ മോശം സാമ്പത്തികാവസ്ഥയിലാക്കി. ഒരു 10 കൊല്ലം കേരളത്തെ ഭരിച്ച സിപിഐഎം സർക്കാരും അതേ സ്ഥിതിയാണ് ഇവിടെ ഉണ്ടാക്കിയത്. കേരളത്തിൻ്റെ സാമ്പത്തിക രംഗം തകർത്തു. എന്നിട്ട് ജനങ്ങൾക്ക് പൊള്ളയായ വാഗ്ദാനങ്ങൾ നൽകുന്നു. ജനങ്ങളെ വിഡ്ഢിയാക്കാനും അവരുടെ സാമാന്യ ബുദ്ധിയെ ചോദ്യം ചെയ്തുള്ള ബജറ്റ്. സിപിഐഎമ്മിന്റെയും കോൺഗ്രസിന്റെയും ധനകാര്യ മാനേജ്മെൻറ് പരാജയമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേരളത്തിൽ നൂറ് രൂപയിൽ 8 രൂപ മാത്രമാണ് വികസനത്തിന് മാറ്റി വെക്കുന്നത്. 2014 ൽ രാജ്യത്തെ തകർത്ത കോൺഗ്രസിന്റെ ബജറ്റ് പോലെയാണ് കേരളത്തിലെ ഇപ്പോഴത്തെ സ്ഥിതി. ആരോഗ്യ വിദ്യാഭ്യാസ മേഖലയെ കുറിച്ചൊന്നും പറയാനില്ല. 5 ലക്ഷം കോടി കടം ജനങ്ങളുടെ മേൽ കെട്ടിവെച്ചിരിക്കുന്നു. വികസനത്തിന് വേണ്ടി പണമില്ല.യുപിഎ സർക്കാരിനെക്കാൾ 460% ഗ്രാൻഡ് ആണ് മോദി സർക്കാർ കേരളത്തിന് നൽകിയത്. ക്ഷേമ പെൻഷൻ 2500 ആക്കുമെന്ന് പ്രകടനപത്രിയിൽ പറയുന്നു. കുട്ടികളുടെ ലൈഫ് ഇൻഷുറൻസ് എന്തു സന്ദേശമാണ് നൽകുന്നത്. 75% സർക്കാർ സ്കൂൾ സുരക്ഷിതമല്ല എന്നാണ് മന്ത്രി വി ശിവൻകുട്ടി പറയുന്നത് അതുകൊണ്ടാണോ ലൈഫ് ഇൻഷുറൻസ് ഏർപ്പെടുത്തുന്നത്?
എന്തുകൊണ്ട് സ്കൂളുകൾ നന്നാക്കുന്നില്ല സംസ്ഥാന സർക്കാർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു. തൊഴിലുറപ്പ് പദ്ധതിയുടെ പേരിൽ കേരളത്തിൻ നടന്ന തട്ടിപ്പ് നടക്കില്ല. JCB വെച്ച് പണി ചെയ്തിട്ട് പണം എഴുതിയെടുക്കുന്നുവെന്നും അദ്ദേഹം വിമർശിച്ചു.ശബരിമല റെയിൽ പാതയ്ക്ക് കാശ് ഇല്ല എന്ന് പറയുന്ന സർക്കാർ നെറ്റിവിറ്റി കാർഡിന് കോടികൾ ചെലവഴിക്കുന്നു. സംസ്ഥാനത്തെ ധനസ്ഥിതി മരണക്കെണിയിൽ. തിരഞ്ഞെടുപ്പിന് മുമ്പ് ജനങ്ങളെ വിഢിയാക്കാൻ ശ്രമിക്കുകയാണ്. അതിനാലാണ് കേന്ദ്രസർക്കാരിനെ വിമർശിക്കുന്നത്. പത്തുകൊല്ലം ഇവിടെ നടന്നത് അഴിമതിയും കഴിവില്ലായ്മയും. സർക്കാരിന്റെത് കുറ്റകരമായ അനാസ്ഥ. ജനങ്ങൾ എൽഡിഎഫ് സർക്കാരിനെ അധികാരത്തിൽ നിന്ന് താഴെയിറക്കും. അതിവേഗ റെയിൽ പാത കേന്ദ്രസർക്കാർ ആലോചിച്ചു ചെയ്യുമെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.
ഈ മേഖലയിൽ ഇ ശ്രീധരനെക്കാൾ കൂടുതൽ അനുഭവസമ്പത്ത് മറ്റാർക്കുമില്ല. നാടിനായി അദ്ദേഹം അത് ചെയ്യുന്നുണ്ടെങ്കിൽ അതിനെ സ്വാഗതം ചെയ്യുന്നു. ചർച്ച നടക്കട്ടെ, കെ റെയിൽ അല്ലല്ലോ കൊണ്ടുവരുന്നത്. ആർ ആർ ടി എസ് ആണോ മറ്റു പേരുകൾ ആണോ എന്ന് വരുന്ന കാലത്ത് തീരുമാനിക്കും, എന്നാൽ അത് കെ റയിൽ അല്ല. അതിവേഗ റയിൽ പാത വരും എന്നാലത് കെ റെയിൽ അല്ല. നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ മത്സരം എൻഡിഎയും യുഡിഎഫും തമ്മിൽ. എൽഡിഎഫ് അപ്രസക്തമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘
Rajeevchandrasekhar































.jpg)








