തിരുവനന്തപുരം : തനിക്ക് മത്സരിക്കാന്‍ മൂഡില്ലെന്നും എന്താണ് വേണ്ടതെന്ന് പാര്‍ട്ടി തീരുമാനിക്കട്ടേയെന്നും കെ മുരളീധരന്‍. എല്ലാ തിരഞ്ഞെടുപ്പിലും മത്സരിക്കുന്നത് ശരിയല്ല, അതുകൊണ്ട് ഇത്തവണ ഒന്ന് മാറി നില്‍ക്കാമെന്ന് കരുതിയതാണെന്നും മറ്റുകാര്യങ്ങള്‍ പാര്‍ട്ടി തീരുമാനിച്ചോട്ടെയെന്നും മുരളീധരന്‍ പറഞ്ഞു. ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരം പോലുള്ള സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാമല്ലോയെന്നും അദ്ദേഹം പറഞ്ഞു.ആകെ ഒരു തവണ മാത്രം കോണ്‍ഗ്രസ് ജയിച്ച ചടയമംഗലത്ത് പോലും തന്റെ പേരില്‍ പോസ്റ്ററുകള്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. പയ്യന്നൂരും കല്യാശേരിയും മാത്രമില്ല. മറ്റെല്ലായിടത്തും ഇത്തരം പോസ്റ്ററുകള്‍ ഉണ്ട്. അത് സ്‌നേഹമാണോ നിഗ്രഹമാണോ എന്നറിഞ്ഞുകൂട. ഏതായാലും ഞാന്‍ ഇതൊന്നും അറിയുന്നില്ല. എനിക്ക് ഇതിലൊന്നും പങ്കുമില്ല – അദ്ദേഹം പറഞ്ഞു.
നേമവുമായി ബന്ധപ്പെട്ടുള്ള വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ വെല്ലുവിളികളെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. നേമത്ത് സംഘിയും വേണ്ട, സംഘിക്കുട്ടിയും വേണ്ട. യുഡിഎഫ് മതി എന്നതാണ് ഞങ്ങളുടെ മുദ്രാവാക്യം. യുഡിഎഫിന് നല്ല, ചെറുപ്പക്കാരനായിട്ടുള്ള ഒരു സ്ഥാനാര്‍ഥി തന്നെ വരും. ശിവന്‍കുട്ടിയേയും രാജീവ് ചന്ദ്രശേഖറിനേയും തോല്‍പ്പിക്കും – അദ്ദേഹം പറഞ്ഞു.
യുഡിഎഫും സിപിഐഎം – ബിജെപി സംയുക്ത തമ്മിലുള്ള മത്സരമാണ് നടക്കാന്‍ പോകുന്നതെന്നും അതാണ് തിരഞ്ഞെടുപ്പിന്റെ പ്രത്യേകതയെന്നും അദ്ദേഹം പറഞ്ഞു. നേമത്ത് കഴിഞ്ഞ തവണത്തേ പോലെ ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിപ്പിക്കാനാണ് ശിവന്‍കുട്ടി ഉദ്ദേശിക്കുന്നത്. കഴിഞ്ഞ തവണ ശിവന്‍കുട്ടിക്ക് കിട്ടിയ ന്യൂനപക്ഷ വോട്ടുകള്‍ ഇക്കുറി ലഭിക്കില്ല. അദ്ദേഹത്തെ സംഘിക്കുട്ടിയെന്ന് ആദ്യം വിളിച്ചത് എഐഎസ്എഫ് ആണ്. അത് അക്ഷരാര്‍ഥത്തില്‍ ശരിയായി. പിഎം ശ്രീയില്‍ ഒപ്പുവച്ചു. രാജീവ് ചന്ദ്രശേഖര്‍ പോലും പറയാത്ത രീതിയില്‍ സോണിയാ ഗാന്ധിയുടെ വീട് റെയ്ഡ് ചെയ്ത് ശബരിമലയില്‍ മോഷണം പോയ സ്വര്‍ണം വീണ്ടെടുക്കണം എന്ന് പറഞ്ഞു. പക്കാ ആര്‍എസ്എസ് ഏജന്റായി മാറിയിരിക്കുകയാണ്. നേമത്ത് കഴിഞ്ഞ തവണ ന്യൂനപക്ഷ വോട്ടുകള്‍ കൊണ്ടാണ് ശിവന്‍കുട്ടി ജയിച്ചതെങ്കില്‍ ഇത്തവണ ന്യൂനപക്ഷത്തിന്റെയും ഭൂരിപക്ഷത്തിന്റെയും വോട്ട് കിട്ടില്ല. യുഡിഎഫ് ജയിക്കും – അദ്ദേഹം പറഞ്ഞു.
എംപിമാര്‍ മത്സരിക്കേണ്ട എന്ന തീരുമാനവുമായി ബന്ധപ്പെട്ടും അദ്ദേഹം പ്രതികരിച്ചു. കഴിയുന്നത്ര ഉപതിരഞ്ഞെടുപ്പുകള്‍ ഒഴിവാക്കണം എന്നതുകൊണ്ടാണ് ഇത്തരമൊരു തീരുമാനം. ഉപതിരഞ്ഞെടുപ്പുകള്‍ ജനങ്ങള്‍ക്ക് ഇഷ്ടപ്പെടുന്നില്ല എന്നതാണ് മുന്‍കാല ചരിത്രം. അതുകൊണ്ട് ഇത്തരമൊരു അഭിപ്രായം വന്നിട്ടുണ്ട്. അന്തിമ തീരുമാനം ഹൈക്കമാന്‍ഡിന്റേതാണ് – അദ്ദേഹം പറഞ്ഞു.
Kmuraleedaran

















_(17).jpeg)




















