സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ രണ്ടാംദിനവും വന്‍ ഇടിവ്

സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ രണ്ടാംദിനവും വന്‍ ഇടിവ്
Jan 31, 2026 11:37 AM | By sukanya

കോഴിക്കോട്: സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ രണ്ടാംദിനവും വന്‍ ഇടിവ്. ഇന്ന് 6320 രൂപ ഇടിഞ്ഞ് പവന് 1,17,760 രൂപയായി. ഗ്രാമിന് 790 രൂപ കുറഞ്ഞ് 14,720 രൂപയായി. ഇന്നലെ 1,24,080 രൂപയായിരുന്നു പവന്‍ വില.

വന്‍ കുതിപ്പിനൊടുവില്‍ രണ്ട് ദിവസമായി കനത്ത ഇടിവാണ് സ്വര്‍ണവിലയിലുണ്ടായത്. 1,31,160 രൂപയെന്ന എക്കാലത്തെയും ഉയര്‍ന്ന വിലയില്‍ നിന്ന് രണ്ടുദിവസം കൊണ്ട് 13,400 രൂപയാണ് കുറഞ്ഞത്.

റെക്കോഡ് വിലയില്‍ നിന്ന് നിക്ഷേപകര്‍ ലാഭമെടുത്തു തുടങ്ങിയതോടെയാണ് സ്വര്‍ണത്തിന് ഇടിവ് തുടങ്ങിയത്. ആഗോളവിപണിയില്‍ എട്ട് ശതമാനം വിലയിടിഞ്ഞ് ഔണ്‍സിന് 4893 ഡോളര്‍ എന്ന നിരക്കിലാണ് വ്യാപാരം തുടരുന്നത്. വെള്ളി വില കൂപ്പുകുത്തിയിരിക്കുകയാണ്. 25 ശതമാനത്തിലേറെ ഇടിഞ്ഞ് ഔണ്‍സിന് 85 ഡോളര്‍ നിരക്കിലാണ് വ്യാപാരം.

ആഗോള രാഷ്ട്രീയ സാഹചര്യങ്ങളിലെ അനിശ്ചിതാവസ്ഥയും ഡോളര്‍ വിലയിടിവുമെല്ലാം നിക്ഷേപകരെ സ്വര്‍ണത്തിലേക്ക് ആകര്‍ഷിച്ചിരുന്നു. ഓഹരിയില്‍ നിന്ന് പിന്‍മാറി സുരക്ഷിതമായ നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലുള്ള നിക്ഷേപം വര്‍ധിച്ചതോടെയാണ് വില കുത്തനെ ഉയര്‍ന്നത്. എന്നാല്‍, റെക്കോഡ് വിലയില്‍ നിന്ന് നിക്ഷേപകര്‍ ലാഭമെടുത്തു തുടങ്ങിയതോടെ വില വന്‍തോതില്‍ ഇടിയുകയായിരുന്നു.

Goldrate

Next TV

Related Stories
പ്രോജക്ട് മാനേജർ നിയമനം

Jan 31, 2026 11:59 AM

പ്രോജക്ട് മാനേജർ നിയമനം

പ്രോജക്ട് മാനേജർ...

Read More >>
ലോക കേരളസഭ അഞ്ചാം പതിപ്പിന് ഇന്ന് സമാപനം

Jan 31, 2026 11:09 AM

ലോക കേരളസഭ അഞ്ചാം പതിപ്പിന് ഇന്ന് സമാപനം

ലോക കേരളസഭ അഞ്ചാം പതിപ്പിന് ഇന്ന്...

Read More >>
2026-2027 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റിന് കാതോർത്ത് രാജ്യം

Jan 31, 2026 11:04 AM

2026-2027 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റിന് കാതോർത്ത് രാജ്യം

2026-2027 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റിന് കാതോർത്ത്...

Read More >>
ദേശീയ സരിത് സരാക് ചാമ്പ്യൻഷിപ്പ് : കേളകം സി.വി.എൻ കളരിക്ക് മികച്ച നേട്ടം

Jan 31, 2026 10:51 AM

ദേശീയ സരിത് സരാക് ചാമ്പ്യൻഷിപ്പ് : കേളകം സി.വി.എൻ കളരിക്ക് മികച്ച നേട്ടം

ദേശീയ സരിത് സരാക് ചാമ്പ്യൻഷിപ്പ് : കേളകം സി.വി.എൻ കളരിക്ക് മികച്ച...

Read More >>
കാസർകോട് അനന്തപുരത്ത് പ്ലൈവുഡ് ഫാക്ടറിയിൽ വൻ തീപിടുത്തം

Jan 31, 2026 10:43 AM

കാസർകോട് അനന്തപുരത്ത് പ്ലൈവുഡ് ഫാക്ടറിയിൽ വൻ തീപിടുത്തം

കാസർകോട് അനന്തപുരത്ത് പ്ലൈവുഡ് ഫാക്ടറിയിൽ വൻ...

Read More >>
ജില്ലാ കേരളോത്സവം ഇന്ന്‌

Jan 31, 2026 09:29 AM

ജില്ലാ കേരളോത്സവം ഇന്ന്‌

ജില്ലാ കേരളോത്സവം ഇന്ന്‌...

Read More >>
News Roundup