ബെംഗളൂരുവിൽ അന്തരിച്ച കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ സംസ്കാരം ഇന്ന്.

ബെംഗളൂരുവിൽ അന്തരിച്ച കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ സംസ്കാരം ഇന്ന്.
Jan 31, 2026 07:24 AM | By sukanya

ബെംഗളൂരു: ബെംഗളൂരുവിൽ അന്തരിച്ച കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ സംസ്കാരം ഇന്ന്. സഹോദരന്റെ വീട് സ്ഥിതി ചെയ്യുന്ന കോറമംഗലയിൽ ആയിരിക്കും സംസ്കാരം. പോസ്റ്റ്മോർട്ടത്തിന് ശേഷം രാവിലെ 9 മണിയോടെ ബെംഗളൂരു ബോറിംഗ് ആശുപത്രിയിൽ നിന്ന് മൃതദേഹം കോറമംഗലയിലെത്തിക്കും. സഹോദരൻ സി ജെ ബാബുവിന്റെ വീട്ടിൽ ഉച്ചയ്ക്ക് ഒരു മണി വരെ പൊതുദർശനം ഉണ്ടാകും. തുടർന്നാകും സംസ്കാരം.

മരണത്തിൽ പൊലീസ് അന്വേഷണം തുടരുന്നു. ഇൻകം ടാക്സ് ഉദ്യോഗസ്ഥരുടെ സമ്മർദമാണ് മരണത്തിന് കാരണമെന്ന് കാട്ടി കോൺഫിഡന്റ് ഗ്രൂപ്പ് ഡയറക്ടർ ടി ജെ ജോസഫ് പൊലീസിൽ പരാതി നൽകിയിരുന്നു. ഈ സാഹചര്യത്തിൽ കൊച്ചിയിൽ നിന്നെത്തിയ ഐടി ഉദ്യോഗസ്ഥരുടെ മൊഴി ഇന്നെടുത്തേക്കും. കോൺഫിഡന്റ് ഗ്രൂപ്പ് ഉദ്യോഗസ്ഥരുടേയും കുടുംബാംഗങ്ങളുടെയും മൊഴിയും പൊലീസ് ഇന്ന് രേഖപ്പെടുത്തും. ഡോ. സി ജെ റോയിയുടെ ഫോണുകളുടെ വിശദമായ പരിശോധനയും ഇന്ന് നടക്കും. ബെംഗളൂരു സെൻട്രൽ ഡിസിപിക്കാണ് അന്വേഷണ ചുമതല

Banglore

Next TV

Related Stories
ജില്ലാ കേരളോത്സവം ഇന്ന്‌

Jan 31, 2026 09:29 AM

ജില്ലാ കേരളോത്സവം ഇന്ന്‌

ജില്ലാ കേരളോത്സവം ഇന്ന്‌...

Read More >>
മാസാന്ത സ്വലാത്തും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും നടത്തി.

Jan 31, 2026 08:24 AM

മാസാന്ത സ്വലാത്തും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും നടത്തി.

മാസാന്ത സ്വലാത്തും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും...

Read More >>
ഐ.ടി.ഐ കോഴ്സുകള്‍

Jan 31, 2026 07:19 AM

ഐ.ടി.ഐ കോഴ്സുകള്‍

ഐ.ടി.ഐ...

Read More >>
വൈദ്യുതി മുടങ്ങും

Jan 31, 2026 07:05 AM

വൈദ്യുതി മുടങ്ങും

വൈദ്യുതി...

Read More >>
വാഹന ഗതാഗത നിയന്ത്രണം

Jan 31, 2026 07:01 AM

വാഹന ഗതാഗത നിയന്ത്രണം

വാഹന ഗതാഗത...

Read More >>
സമസ്ത നൂറാം വാർഷിക സമ്മേളനം: വാഹന പ്രചരണ ജാഥ നടത്തി

Jan 30, 2026 10:10 PM

സമസ്ത നൂറാം വാർഷിക സമ്മേളനം: വാഹന പ്രചരണ ജാഥ നടത്തി

സമസ്ത നൂറാം വാർഷിക സമ്മേളനം: വാഹന പ്രചരണ ജാഥ...

Read More >>
News Roundup