കണ്ണൂർ : പ്രാപ്പൊയിൽ കുളത്തുവായിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവതിക്ക് പരുക്കേറ്റു. കുളത്തുവായിൽ ഒ.എസ്. രാഹുലിന്റെ ഭാര്യ ആര്യ ആണ് ആക്രമണത്തിൽ പരുക്കേറ്റത്. ഒന്നര വയസ്സുള്ള മകൻ ഋതുദേവിനെയും ഭർത്തൃമാതാവ് രാധയെയും കൂട്ടി വീട്ടിൽ നിന്ന് കക്കോട് വയനാട്ടുകുലവൻ ക്ഷേത്രത്തിലെ ഉത്സവത്തിൽ പങ്കെടുക്കാൻ പോകുന്നതിനിടയിലാണ് ആര്യയെ കാട്ടുപന്നി ആക്രമിച്ചത്. കുഞ്ഞുങ്ങളുമായി എത്തിയ കൂറ്റൻ കാട്ടുപന്നിയാണ് ആക്രമണം നടത്തിയതെന്ന് നാട്ടുകാർ പറഞ്ഞു.കൈക്കും കാലിനും പരുക്കേറ്റ ആര്യയെ ഉടൻ ചെറുപുഴ ലീഡർ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. ആക്രമണം നേരിൽ കണ്ട സമീപവാസിയായ കെ.ബി. സുരേഷ് കാട്ടുപന്നിയെ കല്ലെറിഞ്ഞ് ഓടിച്ചതിനാലാണ് വലിയ ദുരന്തം ഒഴിവായത്. കുഞ്ഞും രാധയും പരുക്കേൽക്കാതെ രക്ഷപ്പെട്ടു.സംഭവമുണ്ടായതും ഫോണിൻ ദൃശ്യങ്ങൾ കണ്ട രാഹുൽ സമീപത്തുണ്ടായിരുന്ന അമ്മാവൻ സന്തോഷിനെ വിവരം അറിയിച്ചു. തുടർന്ന് ബന്ധുക്കളും നാട്ടുകാരും ചേർന്നാണ് ആര്യയെ ആശുപത്രിയിൽ എത്തിച്ചത്.
Kannurkattupanni




































