പൊലീസ് സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിച്ച് വി. കുഞ്ഞിക്കൃഷ്ണൻ

പൊലീസ് സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിച്ച് വി. കുഞ്ഞിക്കൃഷ്ണൻ
Jan 30, 2026 02:04 PM | By Remya Raveendran

കണ്ണൂർ: അടുത്തയാഴ്‌ച നടക്കുന്ന പുസ്‌തക പ്രകാശന ചടങ്ങിന് സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് വി.കുഞ്ഞികൃഷ്ണൻ ഹൈകോടതിയെ സമീപിച്ചു. പൊലീസ് സംരക്ഷണം വേണമെന്നാണ് ആവശ്യം. ഫെബ്രുവരി നാലിന് നടക്കുന്ന പുസ്തകപ്രകാശനത്തിനാണ് വി. കുഞ്ഞിക്കൃഷ്ണൻ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടിട്ടുള്ളത്.

'നേതൃത്വത്തെ അണികൾ തിരുത്തണം' എന്ന പേരിലുള്ള പുസ്‌തകം പുറത്തിറങ്ങുന്നത് ഫെബ്രുവരി നാലിനാണ്. ജോസഫ് സി. മാത്യുവാണ് പുസ്‌തകം പ്രകാശനം ചെയ്യുന്നത്. ബുധനാഴ്‌ച പയ്യന്നൂർ ഗാന്ധി പാർക്കിൽ എം.എൻ വിജയൻ്റെ മകൻ ഡോ. വി.എസ് അനിൽകുമാറിന് കോപ്പി നൽകിയാണ് ജോസഫ് സി. മാത്യു പുസ്‌തക പ്രകാശനം നിർവഹിക്കുക.ചങ്ങാത്ത മുതലാളിത്തത്തിന്റെ പ്രയോക്താക്കളായി സി.പി.എം നേതാക്കൾ മാറി. സംഘടനാ തത്വങ്ങൾ നിർലജ്ജം ഉപയോഗിച്ചുകൊണ്ട് കൊള്ളക്കാരെ സംരക്ഷിക്കാൻ ഉപയോഗിക്കുന്നു. രക്തസാക്ഷി ഫണ്ട് തട്ടിപ്പുൾപ്പെടെ സാമ്പത്തിക ക്രമക്കേടുകളും അതിന്റെ വിശദമായ കണക്കുകളും പുസ്‌കത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.16 അധ്യായങ്ങളും 96 പേജുകളുമുള്ള പുസ്ത‌കം അടുത്ത ബുധനാഴ്‌ച പ്രകാശനം ചെയ്യും. വി.എസ് അച്യുതാനന്ദനാണ് പുസ്തകം സമർപ്പിക്കുന്നത്. പാർട്ടിക്കകത്തെ തെറ്റുകൾക്കെതിരെയും സമൂഹത്തിലെ അനീതികൾക്കെതിരെയും സധൈര്യം പോരാടിയ സഖാവിൻ്റെ ജ്വലിക്കുന്ന സ്മരണയ്ക്ക് മുൻപിൽ പുസ്‌തകം സമർപ്പിക്കുന്നു എന്നാണ് പറയുന്നത്.

പുസ്തകത്തിൽ പയ്യന്നൂർ എം.എൽ.എ ടി.ഐ മധുസൂദനനെതിരെ നിശതിമായ വിമർശനമാണ് ഉന്നയിക്കുന്നത്. നേതൃത്വത്തെ അണികൾ തിരുത്തണമെന്നാണ് പുസ്തകത്തിൽ പറയുന്നത്. പയ്യന്നൂരിലെ പാർട്ടി നന്നാവണമെങ്കിൽ ടി.ഐ മധുസൂദനൻ ആദ്യം നന്നാവണം. നേതാക്കൾ തെറ്റ് ചെയ്താൽ മിണ്ടരുതെന്ന് അനുഭവങ്ങൾ പഠിപ്പിച്ചുവെന്നും വി കുഞ്ഞികൃഷ്ണൻ പുസ്ത‌കത്തിൽ പറയുന്നു.

Vkunjikrishnan

Next TV

Related Stories
ലോകം കണ്ട ഏറ്റവും വലിയ വിപ്ലവകാരിയായിരുന്നു മഹാത്മ ഗാന്ധിയെന്ന് മുൻ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ

Jan 30, 2026 02:53 PM

ലോകം കണ്ട ഏറ്റവും വലിയ വിപ്ലവകാരിയായിരുന്നു മഹാത്മ ഗാന്ധിയെന്ന് മുൻ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ

ലോകം കണ്ട ഏറ്റവും വലിയ വിപ്ലവകാരിയായിരുന്നു മഹാത്മ ഗാന്ധിയെന്ന് മുൻ കേന്ദ്രമന്ത്രി മുല്ലപ്പള്ളി...

Read More >>
ടൂറിസം മേഖലയിലെ വനിതകളുടെ ബി ടു ബി ഇവോൾവ് 2026 നാളെ ബത്തേരിയിൽ

Jan 30, 2026 02:33 PM

ടൂറിസം മേഖലയിലെ വനിതകളുടെ ബി ടു ബി ഇവോൾവ് 2026 നാളെ ബത്തേരിയിൽ

ടൂറിസം മേഖലയിലെ വനിതകളുടെ ബി ടു ബി ഇവോൾവ് 2026 നാളെ...

Read More >>
പയ്യന്നൂരിൽ കോൺഗ്രസ് സത്യാഗ്രഹ സമരം നടത്തി

Jan 30, 2026 02:28 PM

പയ്യന്നൂരിൽ കോൺഗ്രസ് സത്യാഗ്രഹ സമരം നടത്തി

പയ്യന്നൂരിൽ കോൺഗ്രസ് സത്യാഗ്രഹ സമരം...

Read More >>
കണ്ണൂരിലെ ഗ്രാമീണ റോഡ് വികസനത്തിന്‌ 159 കോടി അനുവദിച്ച് കേന്ദ്രം

Jan 30, 2026 02:20 PM

കണ്ണൂരിലെ ഗ്രാമീണ റോഡ് വികസനത്തിന്‌ 159 കോടി അനുവദിച്ച് കേന്ദ്രം

കണ്ണൂരിലെ ഗ്രാമീണ റോഡ് വികസനത്തിന്‌ 159 കോടി അനുവദിച്ച്...

Read More >>
രാഹുൽ മാങ്കൂട്ടത്തിലിന്റെ കേസിലെ പരാതിക്കാർ അതിജീവിതമാർ അല്ലെന്ന് രാഹുൽ ഈശ്വർ

Jan 30, 2026 02:10 PM

രാഹുൽ മാങ്കൂട്ടത്തിലിന്റെ കേസിലെ പരാതിക്കാർ അതിജീവിതമാർ അല്ലെന്ന് രാഹുൽ ഈശ്വർ

രാഹുൽ മാങ്കൂട്ടത്തിലിന്റെ കേസിലെ പരാതിക്കാർ അതിജീവിതമാർ അല്ലെന്ന് രാഹുൽ...

Read More >>
വാക്കുതര്‍ക്കത്തിനിടെ ഒരാളോട് പോയി ചാകാന്‍ പറയുന്നത് ആത്മഹത്യാപ്രേരണക്കുറ്റമായി കണക്കാക്കാനാകില്ലെന്ന് ഹൈക്കോടതി

Jan 30, 2026 01:54 PM

വാക്കുതര്‍ക്കത്തിനിടെ ഒരാളോട് പോയി ചാകാന്‍ പറയുന്നത് ആത്മഹത്യാപ്രേരണക്കുറ്റമായി കണക്കാക്കാനാകില്ലെന്ന് ഹൈക്കോടതി

വാക്കുതര്‍ക്കത്തിനിടെ ഒരാളോട് പോയി ചാകാന്‍ പറയുന്നത് ആത്മഹത്യാപ്രേരണക്കുറ്റമായി കണക്കാക്കാനാകില്ലെന്ന്...

Read More >>
Top Stories

News Roundup