തലശ്ശേരി : ലോകം കണ്ട ഏറ്റവും വലിയ വിപ്ലവകാരിയായിരുന്നു മഹാത്മ ഗാന്ധിയെന്ന് , മുൻ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ പ്രസ്താവിച്ചു.ഗാന്ധിജി രക്തസാക്ഷി ദിനത്തിൽ, തലശ്ശേരിബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ശാരദ കൃഷ്ണയ്യർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച മഹാത്മജി രക്തസാക്ഷി ദിനാചരണ ചടങ്ങ് ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി.അഹിംസ ലോകത്തിന് പഠിപ്പിച്ച മഹാനാണ് ഗാന്ധിജി. അദ്ദേഹം വർഗ്ഗയതക്കെതിരെയും , സാമൂഹ്യ തിന്മകൾക്കെതിരെയും അഹോരാത്രം പോരാടി.തത്വദീക്ഷയില്ലാത്ത രാഷ്ടീയം ശരിയല്ലെന്ന് ഗാന്ധിജി പറഞ്ഞു. ഇന്ത്യയുടെ നേട്ടങ്ങൾക്കെല്ലാം കാരണം നമ്മുടെ ഭരണഘടനയാണ്. സത്യസന്തതക്കും,സുതാര്യതക്കും തേയ്മാനം സംഭവിച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെ കാലഘട്ടത്തിൽ ഗാന്ധി ദർശനങ്ങൾക്ക് ഏറെ പ്രസക്തിയുണ്ട്.കേന്ദ്രത്തിലെ ബി ജെ പി സർക്കാർ മഹാത്മജിയെയും , ദേശീയ നേതാക്കളെയും എല്ലാ തരത്തിലും നിന്ദിക്കാൻ ശ്രമിക്കുകയാണ്. മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ നിന്നും, ഗാന്ധിജിയുടെ പേര് ഒഴിവാക്കിയത് അവസാനത്തെ ഉദാഹരണമാണ്.135 രാജ്യങ്ങളിൽ നിന്നുള്ള റമിനേഷ് ചാലയുടെ ഗാന്ധി സ്റ്റാം മ്പ് പ്രദർശനവും, ജി വി ബുക്ക്സിന്റെ പുസ്തത പ്രദർശനവും, വില്പനയുമുണ്ടായി.മുല്ലപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തിൽ, നേതാക്കളും, പ്രവർത്തകരും മുനിസിപ്പൽ ഓഫീസിലെ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി .എം.പി. അരവിന്ദാക്ഷൻ അദ്ധ്യക്ഷത വഹിച്ചു.ഫാ.ഡോ: ജി എസ് . ഫ്രാൻസിസ് , ചൂര്യയി ചന്ദ്രൻ ,കെ.സുരേഷ്, വി.എൻ. ജയരാജ്, എം.പി.അസ്സൈനാർ, സി.വി രാജൻ, അഡ്വ: സി.ജി.അരുൺ , കെ .പി.കെ.മമ്മു, കെ.കെ. നാരായണൻ ,ടി.കെ.സുരേന്ദ്രൻസംസാരിച്ചു.പി.വി.രാധാകൃഷ്ണൻ സ്വാഗതവും,ജെതീന്ദ്രൻ കുന്നോത്ത് നന്ദിയും പറഞ്ഞു.സ്കൂൾ വിദ്യാർത്ഥികളടക്കം , നിരവധിപേർ പ്രദർശനം കാണുവാൻ എത്തി.
Mullappalliramachandran





































