കണ്ണൂർ : കണ്ണൂരിലെ ഗ്രാമീണ റോഡ് വികസനത്തിന് 159 കോടി അനുവദിച്ച കേന്ദ്ര ഗവൺമെന്റിനു നന്ദിയും കടപ്പാടും അറിയിച്ചു ബിജെപി ജില്ലാ കമ്മറ്റി. ഏഴാം മൈൽ - കടമ്പേരി റോഡിന് 24 കോടിയും, മാടായി - മാട്ടൂൽ റോഡിന് 35 കോടിയും, അരുവൻചാൽ റോഡിന് 40 കോടിയും, പയ്യാവൂർ - കുന്നത്തൂർ റോഡിന് 60 കോടിയുമാണ് സി സദാനന്ദൻ മാസ്റ്റർ എം പി യുടെയും ബിജെപി ജില്ലാ കമ്മറ്റിയുടെയും ശ്രമഫലമായി അനുവദിക്കപ്പെട്ടതെന്നു കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡന്റ് കെ കെ വിനോദ് കുമാർ പറഞ്ഞു. കേരളത്തിന്റെ വിശിഷ്യ കണ്ണൂരിന്റെ പുരോഗതിക്കായി ഇത്രയും തുക അനുവദിച്ച നരേന്ദ്രമോഡി സർക്കാരിന് നന്ദി അറിയിക്കുന്നതായി അദ്ദേഹം പ്രസ്ഥാവനയിൽ പറഞ്ഞു.
Kannurroaddevelupmentfund





































