കണ്ണൂർ : രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പിയുടെ പ്രാദേശിക വികസന നിധിയില്‍ നിന്നും ഭിന്നശേഷിക്കാര്‍ക്ക് സ്‌കൂട്ടര്‍ / ഇലക്ട്രോണിക് വീല്‍ചെയറുകള്‍ വിതരണം ചെയ്യുന്നു.
ഗ്രാമപഞ്ചായത്ത് തലത്തിൽ എരമം കുറ്റൂര്‍ ഒന്നാംവാര്‍ഡ്, പഴയ 15-ാം വാര്‍ഡ്, രാമന്തളി ഏഴാംവാര്‍ഡ്, ഏഴോം പത്താംവാര്‍ഡ്, കടന്നപ്പള്ളി പാണപ്പുഴ പഴയ ഒന്നാംവാര്‍ഡ് എന്നിവിടങ്ങളിലുള്ളവര്‍ക്ക് സൈഡ് വീലുള്ള സ്‌കൂട്ടറുകള്‍ക്കും എരമം കുറ്റൂര്‍ ഒന്‍പതാം വാര്‍ഡ്, ഏഴോം പഴയ 11-ാം വാര്‍ഡ് എന്നിവിടങ്ങളിലുള്ളവര്‍ക്ക് ഇലക്ട്രോണിക് വീല്‍ചെയറിനും അപേക്ഷിക്കാം. 40 ശതമാനമോ അതില്‍ കൂടുതലോ വൈകല്യമുള്ളവര്‍ ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും കഴിഞ്ഞ എട്ട് വര്‍ഷത്തിനുള്ളില്‍ ഇലക്ട്രോണിക് വീല്‍ചെയര്‍ ലഭിച്ചിട്ടില്ലെന്ന ശിശു വികസന പദ്ധതി ഓഫീസറുടെ (സി ഡി പി ഒ) സാക്ഷ്യപത്രവും സഹിതം അപേക്ഷിക്കണം. ഫെബ്രുവരി അഞ്ചിന്
വൈകീട്ട് അഞ്ചിനകം കണ്ണൂര്‍ ജില്ലാ സാമൂഹ്യ നീതി ഓഫീസില്‍ അപേക്ഷ ലഭിക്കണം. ഫോണ്‍: 8281999015
Kannur




.jpeg)
.jpeg)


.jpeg)
.jpeg)

_(17).jpeg)























