ബെംഗളൂരു: കോൺഫിഡൻസ് ഗ്രൂപ്പ് ഉടമയായ സി ജെ റോയ് ജീവനൊടുക്കി. ബെംഗളൂരുവിലെ റിച്ച്മണ്ട് സർക്കിളിലെ ഓഫീസിൽ വച്ചാണ് ആത്മഹത്യ. സി ജെ റോയി സ്വയം വെടിവച്ചു മരിച്ചതായാണ് വിവരം. സംഭവത്തിന് പിന്നാലെ തന്നെ റോയിയെ നാരായണ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല.
വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. ഓഫീസിനുള്ളിലെ തന്റെ മുറിയിൽ വെച്ച് റോയി സ്വന്തം തോക്കുപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു. നികുതി വെട്ടിപ്പ് ആരോപണങ്ങളെത്തുടർന്ന് ഇന്ന് അദ്ദേഹത്തിന്റെ ഓഫീസുകളിലും വസതികളിലും ആദായനികുതി വകുപ്പ് വ്യാപകമായ പരിശോധന നടത്തിയിരുന്നു.
Banglore






































