‘സംസ്ഥാന ബജറ്റ് ലോകം മൊത്തമുള്ള മലയാളികൾ ചർച്ച ചെയ്യുന്നു, ബിരുദ പഠനം സൗജന്യമാക്കിയത് രാജ്യത്തിന് മാതൃക’; എം വി ഗോവിന്ദൻ

‘സംസ്ഥാന ബജറ്റ് ലോകം മൊത്തമുള്ള മലയാളികൾ ചർച്ച ചെയ്യുന്നു, ബിരുദ പഠനം സൗജന്യമാക്കിയത് രാജ്യത്തിന് മാതൃക’; എം വി ഗോവിന്ദൻ
Jan 30, 2026 05:23 PM | By Remya Raveendran

കൊച്ചി:  സംസ്ഥാന ബജറ്റ് ലോകം മൊത്തമുള്ള മലയാളികൾ ചർച്ച ചെയ്യുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.നവകേരള നിർമിതിക്ക് ഉത്തകുന്നതാണ് ബജറ്റ്. ഇടത് ബദൽ ആണ് ബജറ്റ്. കേന്ദ്ര അവഗണന മറികടന്ന് മുന്നേറും എന്നത്തിന്റെ സാക്ഷ്യപത്രമാണ് ബജറ്റ്.

ദാരിദ്ര്യമവസാനിപ്പിക്കാനുള്ള തീരുമാനവുമായി മുന്നോട്ട് പോകുന്നു. വാഗ്ദാനങ്ങൾ എല്ലാം പാലിക്കുകയാണ്. ബിരുദ പഠനം സൗജന്യമാക്കിയത് രാജ്യത്തിന് മാതൃക. എല്ലാ ജനവിഭാഗങ്ങൾക്കും ബജറ്റിൽ കരുതലുണ്ട്. ബജറ്റ് ചർച്ച ചെയ്യാൻ പ്രതിപക്ഷത്തിന് ത്രാണിയില്ല. പ്രായോഗികമല്ല എന്ന ഒറ്റ കാര്യമെ പറഞ്ഞിട്ടുള്ളു. 2021 ൽ രമേശ് ചെന്നിത്തല പറഞ്ഞ അതേ കാര്യങ്ങൾ തന്നെയാണ് ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് പറയുന്നതും. കഴിഞ്ഞ ബജറ്റ് ബഡായി ബജറ്റെന്നാണ് രമേശ് ചെന്നിത്തല പറഞ്ഞത്. ഇടതുപക്ഷ ബദൽ എന്താണെന്ന് പ്രതിപക്ഷത്തിന് മനസിലാകില്ല.ഞങ്ങള് തന്നെയല്ലെ വരാൻ പോകുന്നത്. ബജറ്റിലെ നിർദേശങ്ങൾ ഞങ്ങൾ നടപ്പാക്കും. അമിത ആത്മവിശ്വാസമല്ല, നല്ല ആത്മവിശ്വാസത്തോടെയാണ് തെരഞ്ഞെടുപ്പിനെ നേരിടാൻ പോകുന്നതെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായി ഒരുപാട് കേസുകൾ വന്നു. മാത്യു കുഴൽനാടൻ താഴെ കോടതി മുതൽ തോറ്റ് സുപ്രീം കോടതി വരെയെത്തി. പിന്നെ അപ്പീൽ എന്ന് പറഞ്ഞിട്ടില്ല. സ്പ്രിങ്ക്ളറിലെ കോടതി വിധി. ചെന്നിത്തലയും സതീശനും സുരേന്ദ്രനുമാണ് കേസ് കൊടുത്തത്. മൂന്ന് പേർക്കും കിട്ടേണ്ടത് കിട്ടി. ആളുകളെ വഞ്ചിക്കുന്നതിന് ഒരതിര് വേണ്ടെ. വിധി വന്നപ്പോൾ ആ ഗൗരവത്തോടെ വാർത്ത കൊടുത്തോ മാധ്യമങ്ങൾ.

മറ്റത്തൂരിൽ ബിജെപി പിന്തുണയോടെ കോൺഗ്രസ് വൈസ് പ്രസിഡൻ്റ് സ്ഥാനം നേടി. ഗാന്ധി രക്തസാക്ഷി ദിനത്തിലും അവർ പരസ്പരം യോജിച്ചിരിക്കുന്നു. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ തനിനിറം പുറത്തു വരികയാണെന്നും എം വി ഗോവിന്ദൻ പരിഹസിച്ചു. SIR ൽ സുതാര്യത ഇല്ല. ചല മണ്ഡലങ്ങളിൽ 10000 ക്കണക്കിന് വോട്ട് ചേർക്കുന്നു.രണ്ടാഴ്ചയെങ്കിലും അപാകതകൾ പരിഹരിക്കാൻ അവസരം വേണം. 2 ന് എല്ലാ ജില്ലകളിലും പ്രതിഷേധ മാർച്ച്. തിരുവനന്തപുരത്ത് CEO യുടെ ഓഫീസിലേയ്ക്ക് മാർച്ച് നടത്തും. സ്വകാര്യതയില്ലാത്ത രീതിയിൽ കാര്യങ്ങൾ നടക്കുന്നു. രാഷ്ട്രീയ പാർട്ടികൾക്ക് വിവരങ്ങൾ ലഭിക്കുന്നില്ല. സുതാര്യമായല്ല നടപടികൾ. കൃത്യമായ ലിസ്റ്റ് BLA മാർക്ക് കൈമാറണം.RRTS കേന്ദ്ര മന്ത്രിയെ കണ്ടപ്പോൾ അവർക്ക് അറിയില്ലെന്നാണ് പറഞ്ഞത്. കെ- റെയിൽ വേണ്ടന്ന് വച്ചത് കേന്ദ്രം സമ്മതിക്കാത്തതിനാൽ. അതിൽ രാഷ്ട്രീയം ഉണ്ട്. ജനങ്ങളുടെ ആശങ്ക പരിഹരിക്കും. എന്നാൽ വിഡി സതീശൻ്റെ ആശങ്ക പരിഹരിക്കാൻ കഴിയില്ല. ശ്രീധരൻ്റെ പദ്ധതിയ്ക്കാണ് അംഗീകാരം ലഭിക്കുന്നതെങ്കിൽ അതിനോടും സഹകരിക്കും.നമ്മുക്ക് ആരോടും സഹകരിക്കുന്നതിൽ എന്താ പ്രശ്നം. കേരളത്തിൻ്റെ കെ റെയിൽ വേണ്ട, ശ്രീധരന്റെ അതിവേഗപാത മതിയെന്നാണ് സതീശൻ പറയുന്നത്. ഇതാണ് ഇരട്ടത്താപ്പ്. ശ്രീധരൻ്റേതാണെങ്കിൽ അത് നടക്കട്ടെ. നമുക്ക് അതിവേഗത്തിലുള്ള റെയിൽ വേണമെന്നേ ഉള്ളൂവെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.





Mvgovindan

Next TV

Related Stories
കണ്ണൂർ പ്രാപ്പൊയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവതിക്ക് പരുക്ക്

Jan 30, 2026 03:24 PM

കണ്ണൂർ പ്രാപ്പൊയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവതിക്ക് പരുക്ക്

കണ്ണൂർ പ്രാപ്പൊയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവതിക്ക് പരുക്ക്...

Read More >>
ലോകം കണ്ട ഏറ്റവും വലിയ വിപ്ലവകാരിയായിരുന്നു മഹാത്മ ഗാന്ധിയെന്ന് മുൻ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ

Jan 30, 2026 02:53 PM

ലോകം കണ്ട ഏറ്റവും വലിയ വിപ്ലവകാരിയായിരുന്നു മഹാത്മ ഗാന്ധിയെന്ന് മുൻ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ

ലോകം കണ്ട ഏറ്റവും വലിയ വിപ്ലവകാരിയായിരുന്നു മഹാത്മ ഗാന്ധിയെന്ന് മുൻ കേന്ദ്രമന്ത്രി മുല്ലപ്പള്ളി...

Read More >>
ടൂറിസം മേഖലയിലെ വനിതകളുടെ ബി ടു ബി ഇവോൾവ് 2026 നാളെ ബത്തേരിയിൽ

Jan 30, 2026 02:33 PM

ടൂറിസം മേഖലയിലെ വനിതകളുടെ ബി ടു ബി ഇവോൾവ് 2026 നാളെ ബത്തേരിയിൽ

ടൂറിസം മേഖലയിലെ വനിതകളുടെ ബി ടു ബി ഇവോൾവ് 2026 നാളെ...

Read More >>
പയ്യന്നൂരിൽ കോൺഗ്രസ് സത്യാഗ്രഹ സമരം നടത്തി

Jan 30, 2026 02:28 PM

പയ്യന്നൂരിൽ കോൺഗ്രസ് സത്യാഗ്രഹ സമരം നടത്തി

പയ്യന്നൂരിൽ കോൺഗ്രസ് സത്യാഗ്രഹ സമരം...

Read More >>
കണ്ണൂരിലെ ഗ്രാമീണ റോഡ് വികസനത്തിന്‌ 159 കോടി അനുവദിച്ച് കേന്ദ്രം

Jan 30, 2026 02:20 PM

കണ്ണൂരിലെ ഗ്രാമീണ റോഡ് വികസനത്തിന്‌ 159 കോടി അനുവദിച്ച് കേന്ദ്രം

കണ്ണൂരിലെ ഗ്രാമീണ റോഡ് വികസനത്തിന്‌ 159 കോടി അനുവദിച്ച്...

Read More >>
രാഹുൽ മാങ്കൂട്ടത്തിലിന്റെ കേസിലെ പരാതിക്കാർ അതിജീവിതമാർ അല്ലെന്ന് രാഹുൽ ഈശ്വർ

Jan 30, 2026 02:10 PM

രാഹുൽ മാങ്കൂട്ടത്തിലിന്റെ കേസിലെ പരാതിക്കാർ അതിജീവിതമാർ അല്ലെന്ന് രാഹുൽ ഈശ്വർ

രാഹുൽ മാങ്കൂട്ടത്തിലിന്റെ കേസിലെ പരാതിക്കാർ അതിജീവിതമാർ അല്ലെന്ന് രാഹുൽ...

Read More >>
Top Stories