ഇരിട്ടി: സമസ്ത നൂറാം വാർഷിക സമ്മേളനത്തിൻ്റെ പ്രചാരണത്തിൻ്റെ ഭാഗമായി സമസ്ത കേരള ജം ഇയ്യത്തുൽ മുഅല്ലിമീൻ ഇരിട്ടി റെയിഞ്ച് സ്വാഗത സംഘം കമ്മറ്റിയുടെ നേതൃത്വത്തിൽ ഇരിട്ടിയിൽ വാഹന പ്രചരണ ജാഥ നടത്തി. കീഴൂർ കെ.ടി അബ്ദുല്ല മുസ്ല്യാർ മഖ്ബറ സിയാറത്ത് ചെയ്ത് വാഹന പ്രചരണ ജാഥ ആരംഭിച്ചു.
മദ്രസ മാനേജ് മെൻ്റ് ജില്ലാ ഉപാധ്യക്ഷൻ ടി.കെ ശരീഫ് ഹാജി,കീഴൂർ മഹല്ല് സെക്രട്ടറി സലാം ഹാജി എന്നിവർ ചേർന്ന് ജാഥാ ക്യാപ്റ്റൻ സയ്യിദ് അബ്ദുല്ല ഫൈസിക്ക് പതാക കൈമാറി ജാഥ ഉദ്ഘാടനം ചെയ്തു. റെയിഞ്ച് പ്രസിഡണ്ട് ഉമർ മുഖ്താർ ഹുദവി അധ്യക്ഷനായി. സ്വാഗത സംഘം ചെയർമാൻ കെ പി നൗഷാദ് മുസ്ല്യാർ പ്രാർത്ഥന നിർവ്വഹിച്ചു. അൻവർ ഹൈദരി കെ.എസ് ഷൗക്കത്ത് അലി മൗലവി, എം പി മുഹമ്മദ് പുന്നാട്, കെ.വി ഹമീദ് ദാരിമി, എം.കെ മുഹമ്മദ് വിളക്കോട് , താജുൽ ഇർഷാദ് ഫൈസി, ഫൈസൽ അടക്കാത്തോട് , കുഞ്ഞിമുഹമ്മദ് ഹാജി, നാസർ ഹാജി പയഞ്ചേരി, ഉബൈദ് അൻവരി, ജലീൽ ഫൈസി, മൊയ്തീൻ ഫൈസി ഇർഫാനി വളളിത്തോട്, റഹീസ് ഫൈസി , മുബശ്ശിർ ഹുദവി , സദഖത്തുല്ല മൗലവി ,സഈദ് ഫൈസി, മൊയ്തു ഫൈസി എന്നിവർ നേതൃത്വം നൽകി
വളളിത്തോട് വെച്ച് കെ.കെ കുഞ്ഞി മൂസ ഹാജിയുടെ കബർ സിയാറത്ത് നടന്നു. റെയിഞ്ച് പരിധിയിലെ 16 മഹല്ലുകളെയും ബന്ധിപ്പിച്ച് നടന്ന വാഹന പ്രചരണ ജാഥയ്ക്ക് കീഴൂർ, പുന്നാട് , പയഞ്ചേരി , തോട്ടുകടവ് , ആറളം , കീഴ്പള്ളി , പരിപ്പുതോട് , കരിക്കോട്ടക്കരി , വള്ളിത്തോട്, തൊട്ടിപ്പാലം, പേരട്ട , കരുമാങ്കയം , നുച്ചിയാട്, ഉളിക്കൽ , പടിയുർ ,പെരുവംപറമ്പ് , ഇരിട്ടി എന്നീ മഹല്ലുകളിലെ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകി തുടർന്ന് കീഴൂരിൽ നിന്ന് ഇരിട്ടി കെ.പി കമാൽ ഹാജി നഗറിലേക്ക് ബഹുജന റാലിയും സംഘടിപ്പിച്ചു.
Samasta 100th Anniversary Conference






































